• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെ

വടകര: കൂടത്തായി കേസിലെ പ്രധാന പ്രതി ജോളി ആദ്യം നടത്തിയ കൊലപാതകം ഭര്‍ത്യമാതാവ് അന്നമ്മയുടേതാണെന്നാണ് പോലീസ് കണ്ടെത്തല്‍. 2002 ലാണ് പൊന്നാമ്മറ്റം കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന അന്നമ്മ കൊല്ലപ്പെടുുന്നത. വീടിന്‍റെ അധികാരം നേടിയെടുക്കാന്‍ വേണ്ടിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇതുവരേയുള്ള നിഗമനം.

‌കടം നല്‍കിയ പണം അന്നമ്മ തിരിച്ചു ചോദിച്ചത് ജോളിയില്‍ വിദ്വേഷം വര്‍ധിപ്പിച്ചെന്നും ഇതും കൃത്യത്തിന് കാരണമായെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാരണമാണ് അന്നമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ജോളിയെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആട്ടിന്‍സൂപ്പില്‍

ആട്ടിന്‍സൂപ്പില്‍

2002 സെപ്തംബറിലാണ് പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായി അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തിയായിരുന്നു അന്നമ്മയെ കൊന്നത്. കീടനാശിനിയായിരുന്നു കൃത്യത്തിനായി ജോളി ഉപയോഗിച്ച വിഷം. ആട്ടിന്‍ സൂപ്പ് കഴിച്ചയുടനെ കുഴഞ്ഞു വീണ അന്നമ്മ മരിക്കുകയായിരുന്നു. മുമ്പൊരിക്കലും ഇതുപോലെ ആട്ടിന്‍സൂപ്പ് കഴിച്ച് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ട അന്നമ്മയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.

വിദ്യഭ്യാസ യോഗ്യത

വിദ്യഭ്യാസ യോഗ്യത

വിവിധ കാരണങ്ങള്‍ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചെന്ന് നേരത്തെ വിലയിരുത്തല്‍ ഉണ്ടായെങ്കിലും വിദ്യഭ്യാസ യോഗ്യതയെ ക്കുറിച്ച് പറഞ്ഞ കള്ളമാണ് യഥാര്‍ത്ഥ കാരണമെന്നാണ് പുതിയ കണ്ടെത്തല്‍. തന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പൊന്നാമ്മറ്റം വീട്ടില്‍ ആദ്യം ഒരു കള്ളം പറഞ്ഞ ജോളിക്ക് പിന്നീട് ആ കള്ളം മറച്ചുവെക്കാന്‍ നിരവധി കള്ളങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നു.

സംശയങ്ങള്‍

സംശയങ്ങള്‍

ജോളിയുടെ കള്ളങ്ങളില്‍ റിട്ടേര്‍ഡ് അധ്യാപിക കൂടിയായ അന്നമ്മക്ക് സ്വാഭാവികമായും സംശയങ്ങള്‍ ഉടലെടുത്തു. ഇക്കാര്യത്തില്‍ ജോളിയെ അന്നമ്മ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയും നിരവധി തവണ ചോദ്യം ചെയ്യുകയും ഉണ്ടായി. കള്ളങ്ങല്‍ പൂര്‍ണ്ണമായി പിടിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

വിവരം പോലീസിന്

വിവരം പോലീസിന്

വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറഞ്ഞ കള്ളമാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ കാരണമായെന്ന് വിവരം പോലീസ് കിട്ടിയിട്ടുണ്ട്. ജോളിയുടെ മൊഴിക്ക് പുറമെ ഇതിന് ബലമേകുന്ന മറ്റ് തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാന്‍ പോലീസിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകളും പോലീസ് തേടുന്നുണ്ട്.

വിവാഹ ശേഷം പറഞ്ഞത്

വിവാഹ ശേഷം പറഞ്ഞത്

താന്‍ എം.കോം ബിരുധ ധാരിയാണെന്നായിരുന്നു വിവാഹ ശേഷം പൊന്നാമറ്റത്ത് എത്തിയ ജോളി എല്ലാവരോടും പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ജോളി ബി. കോം പോലും ജയിച്ചിട്ടുണ്ടായിരുന്നില്ല. ജോളിയുടെ വാക്കുകള്‍ ആദ്യം വിശ്വസിച്ച അന്നമ്മ, ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ളയാള്‍ വീട്ടില്‍ ഇരിക്കരുതെന്നും എന്തെങ്കിലും ജോലിക്ക് ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ചു.

വെറുതെ വിടാന്‍ തയ്യാറായില്ല

വെറുതെ വിടാന്‍ തയ്യാറായില്ല

ബിരുദാന്തര ബിരുദം ഉള്ളതിനാല്‍ ജോളി യുജിസി നെറ്റ് യോഗ്യതയ്ക്ക് ശ്രമിക്കണമെന്നായിരുന്നു അന്നമ്മയുടെ പ്രധാന നിര്‍ദ്ദേശം. തനിക്ക് എം. കോമിന് 50 ശതമാനം മാര്‍ക്ക് മാത്രമേ ഉള്ളുവെന്നും നെറ്റ് എഴുതാന്‍ 55 ശതമാനം മാര്‍ക്ക് വേണമെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ജോളിയെ വെറുതെ വിടാന്‍ അന്നമ്മ തയ്യാറായിരുന്നില്ല.

വീട്ടിലും നാടകം

വീട്ടിലും നാടകം

ഇംപ്രൂവ്മെന്‍റ് പരീക്ഷയിലൂടെ 55 ശതമാനം മാര്‍ക്ക് നേടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. അന്നമ്മ വിടില്ലെന്ന് മനസ്സിലാക്കിയ ജോളി പരിക്ഷാ തയ്യാറെടുപ്പിന് കോഴിക്കോട്ടെ ഒരു പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്നെന്നും പറഞ്ഞും വെറുതെ വീട്ടില്‍ നിന്ന് ഇറങ്ങി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പുസ്തകങ്ങള്‍ സംഘടിപ്പിച്ച് വീട്ടിലും പഠന നാടകം നടത്തി

ആവര്‍ത്തിക്കുന്ന കള്ളങ്ങള്‍

ആവര്‍ത്തിക്കുന്ന കള്ളങ്ങള്‍

പിന്നീട് പരീക്ഷ എഴുതിയെന്നും 55 ശതമാനം മാര്‍ക്ക് കിട്ടിയെന്നും പറഞ്ഞു. യുജിസെ നെറ്റ് പരീക്ഷയെഴുതി ജെആര്‍എഫ് കിട്ടിയെന്നായി ജോളിയുടെ അടുത്ത കള്ളം. ഈ സമയങ്ങളിലെല്ലാം സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും മറ്റാരും കാണാതിരിക്കാന്‍ ജോളി ശ്രദ്ധിച്ചിരുന്നു. ജെആര്‍എഫ് കിട്ടിയെന്ന കള്ളം പറഞ്ഞതോടെ ജോലിക്ക് ശ്രമിക്കണമെന്ന അന്നമ്മയുടെ ആവശ്യം ശക്തമായി.

താല്‍ക്കാലിക ഒഴിവ്

താല്‍ക്കാലിക ഒഴിവ്

ഇതോടെ പാലായിലെ ഒര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന്‍ താല്‍ക്കാലിക ഒഴിവുണ്ടെന്നും എന്നാല്‍ കുട്ടി ചെറുതായതിനാല്‍ പോകുന്നില്ലെന്നുമായി ജോളിയുടെ അടുത്ത കള്ളം. അവിടേയം ജോളിയെ വെറുതെ വിടാന്‍ അന്നമ്മ തയ്യാറായില്ല. കുട്ടിയെ നേക്കാന്‍ പാലായിലേക്ക് താന്‍ വരാമെന്ന് അന്നമ്മ പറഞ്ഞു.

ഒരാഴ്ച്ച കോട്ടയത്ത്

ഒരാഴ്ച്ച കോട്ടയത്ത്

രക്ഷയില്ലാതയാപ്പോള്‍ അന്നമ്മയേയും കുട്ടിയേയും കൂട്ടി ജോളി ഒരാഴ്ച്ച കോട്ടയത്ത് പോയി താമസിച്ചു. പിന്നീട് കുട്ടിയേയും കൂട്ടി അന്നമ്മ പൊന്നാമറ്റത്തേക്ക് മടങ്ങി. അടുത്ത ഓണാവധിക്കാലത്ത് വീട്ടിലേക്ക് വന്ന ജോളി പിന്നീട് തിരിച്ചു പോയില്ല. ഇതോടെ അന്നമ്മ വീണ്ടു ചോദ്യങ്ങള്‍ തുടങ്ങി.

വിജയം രണ്ടാംതവണ

വിജയം രണ്ടാംതവണ

ഇനിയും അന്നമ്മക്ക് മുന്നില്‍ പിടിച്ചു നില്‍ക്കല്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയതോടെയാണ് അന്നമ്മയെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് ജോളി എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. രണ്ട് തവണയാണ് അന്നമ്മയെ വധിക്കാന്‍ ജോളി ലക്ഷ്യമിട്ടത്. ആദ്യ തവണ ലക്ഷ്യം കണ്ടില്ല. രണ്ടാം തവണ വിജയം കണ്ടു.

cmsvideo
  Koodathai case: Jolly has duel personality, says police | Oneindia Malayalam
  എന്‍ഐടി കള്ളം പിറക്കുന്നത്

  എന്‍ഐടി കള്ളം പിറക്കുന്നത്

  അന്നമ്മയുടെ മരണ ശേഷവും ജോലിക്ക് പോവാത്തത് എന്താണെന്ന ചോദ്യങ്ങള്‍ ജോളിക്ക് നേരെ ഉയര്‍ന്നു. പിന്നീട് ടോം തോമസ് മരിച്ച ശേഷമാണ് എന്‍ഐടിയിലേക്കെന്നും പറഞ്ഞ് ജോളി വീട്ടില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റോജോയില്‍ നിന്നും റെഞ്ചിയില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ചു.

  അയോധ്യ കേസ്: സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസ്

  മുസ്ലിംങ്ങള്‍ക്ക് എവിടേയും പ്രാര്‍ത്ഥിക്കാം, ശ്രീ രാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല: രാം ലല്ല

  English summary
  koodathai murder: why jolly killed annamma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more