കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളിക്കായി ആളൂരിനെ എത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതാവ്; വീട്ടില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ നിര്‍ണ്ണായക കണ്ടെത്തെലുമായി അന്വേഷണ സംഘം. പ്രധാന പ്രതി ജോളി ജോസഫിന്‍റെ കൂടത്തായിയിലെ വീട്ടില്‍ നിന്നും കണ്ടെടുത്ത പൊടി സോഡിയം സയനൈഡ് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം പോലീസിന് കൈമാറി. കൊലപാതകപരമ്പരയില്‍ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പടേയുള്ള 4 പേരെ കൊല്ലാന്‍ ഉപയോഗിച്ച സയനൈഡിന്‍റെ ബാക്കിയാണിതെന്നും ജോളി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസിലെ മറ്റൊരു നിര്‍ണ്ണായകമായ കണ്ടെത്തലും ഇന്നലെ ഉണ്ടായി.. വിശദാംശങ്ങള്‍ ഇങ്ങനെ..

2002 ല്‍

2002 ല്‍

2002 ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തിയായിരുന്നെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് നിന്നും ജോളി വിഷം വാങ്ങിയതിന്‍റെ രേഖകള്‍ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തുകയും ചെയ്തു.

ആദ്യമായി സയനൈഡ് ഉപയോഗിച്ചത്

ആദ്യമായി സയനൈഡ് ഉപയോഗിച്ചത്

ടോം തോമസിന്‍റെ കൊലപാതകത്തിനാണ് ജോളി ആദ്യമായി സയനൈഡ് ഉപയോഗിക്കുന്നത്. കൃത്യത്തിന് ശേഷം ബാക്കിയുണ്ടായിരുന്ന സയനൈഡ് അന്ന് തന്നെ നശിപ്പിച്ചു കളയുകയും ചെയ്തു. 2011 ലാണ് രണ്ടാം പ്രതി എംഎസ് മാത്യു ജോളിക്ക് വീണ്ടും സയനൈഡ് സംഘടിപ്പിച്ച് നല്‍കുന്നത്.

വീട്ടില്‍ സൂക്ഷിച്ചു

വീട്ടില്‍ സൂക്ഷിച്ചു

ആദ്യ ഭര്‍ത്താവ് റോയ് മാത്യു, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു, ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഈ സയനൈഡാണ്. ബാക്കിയുണ്ടായിരുന്ന സയനൈഡ് വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.

വെളുത്ത പൊടി

വെളുത്ത പൊടി

ഒക്ടോബര്‍ 11 റോയി തോമസ് വധക്കേസിന്‍റെ തെളിവെടുപ്പിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു വെളുത്ത പൊടി പോലീസ് കണ്ടെത്തിയിരുന്നു. ഇത് സയനൈഡാണെന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ രാസ പരിശോധനയില്‍ ഇത് സയനൈഡല്ലെന്ന് തെളിഞ്ഞു.

ആത്മഹത്യ ചെയ്യാന്‍

ആത്മഹത്യ ചെയ്യാന്‍

ഒക്ടോബര്‍ 14 ന് നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് വീട്ടില്‍ മറ്റൊരിടത്ത് സയനൈഡ് ഒളിപ്പിച്ചു വെച്ച കാര്യം ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. പിടിക്കപ്പടുകയാണെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ വേണ്ടിയാണ് സയനൈഡ് കളയാതെ സൂക്ഷിച്ചതെന്നായിരുന്നു ജോളി പറഞ്ഞത്.

രാസപരിശോധനാ ഫലം

രാസപരിശോധനാ ഫലം

അന്ന് രാത്രി തന്നെ ജോളിയുമായി കൂടത്തായിയിലെ വീട്ടിലെത്തിയ അന്വേഷണ സംഘം സയനൈഡ് കണ്ടെത്തുകയായിരുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്. ഇതിന്‍റെ രാസപരിശോധനാ ഫലമാണ് കോഴിക്കോട് റിജ്യനല്‍ കെമിക്കല്‍ ലാബ് കഴിഞ്ഞ ദിവസം പോലീസിന് നല്‍കിയത്.

ആളുരിനെ എത്തിച്ചത്

ആളുരിനെ എത്തിച്ചത്

അതിനിടെ കൊലപാതക പരമ്പരയില്‍ ജോളിക്ക് വേണ്ടി അഭിഭാഷകന്‍ ആളുരിനെ എത്തിച്ചത് മുസ്ലിം ലീഗ് നേതാവായിരുന്ന ഇമ്പിച്ചി മോയിനാണെന്ന് കണ്ടെതി. 24 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണ പരിധിയിൽ ഉണ്ടായിരുന്ന ഇമ്പിച്ചി മോയീന്‍റെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

മൊഴി തെറ്റ്

മൊഴി തെറ്റ്

ജോളിയുമായി രണ്ട് വര്‍ഷത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന ഇമ്പിച്ച് മോയിയുടെ മൊഴി തെറ്റാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി ഉണ്ടായിരുന്ന സാമ്പത്തിക-ഭൂമി ഇടപാടുകളുടെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ

വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ

വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സിപിഎം പ്രാദേശിക നേതാവ് മനോജ് മുഖാന്തരമാണ് കുന്ദമംഗലത്തെ നോട്ടറിയെ ജോളി സമീപിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിലെ സഹോദരീ ഭർത്താവ് ജോണിയും സഹോദരൻ ബാബുവും ജോളിക്കൊപ്പം ഉണ്ടായിരുന്നു. കേസില്‍ മനോജിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

റിമാന്‍ഡ് നീട്ടി

റിമാന്‍ഡ് നീട്ടി

അതിനിടെ, ടോം തോമസ് വധക്കേസില്‍ ജോളി ജോസഫിന്‍റെ റിമാന്‍ഡ് കഴിഞ്ഞ ദിവസം കോടതി നീട്ടി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി ഇന്നലെ താമരശ്ശേറി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജോളിയെ 14 ദിവസം കൂടി വീണ്ടും റിമാന്‍ഡ് ചെയ്തത്.

 'പ്രിയപ്പെട്ട ഷെയ്ന്‍, മോഹന്‍ലാലിന് അന്ന് 22 ആയിരുന്നു പ്രായം; അഭിനയം പോലെ സുപ്രധാനമാണ് അച്ചടക്കവും 'പ്രിയപ്പെട്ട ഷെയ്ന്‍, മോഹന്‍ലാലിന് അന്ന് 22 ആയിരുന്നു പ്രായം; അഭിനയം പോലെ സുപ്രധാനമാണ് അച്ചടക്കവും

 നടി നമിത ബിജെപിയില്‍ ചേര്‍ന്നു; തമിഴ്നാട്ടില്‍ 'സെലിബ്രിറ്റി' തന്ത്രങ്ങളുമായി ബിജെപി നടി നമിത ബിജെപിയില്‍ ചേര്‍ന്നു; തമിഴ്നാട്ടില്‍ 'സെലിബ്രിറ്റി' തന്ത്രങ്ങളുമായി ബിജെപി

English summary
koodathai; police find who arrange advocate aloor for jolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X