കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി; ജോളിയുടെ കുരുക്ക് അഴിയാക്കുരുക്കാക്കും, മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന 3 ഘട്ടങ്ങളിലായി

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അനുമിതി നല്‍കിയതായി കേസ് അന്വേഷണത്തിന്‍റെ ചുമതലയുള്ള റൂറല്‍ എസ്പി കെജി സൈമണ്‍ നേരത്തെ അറിയിച്ചിരുന്നു.

നിലവില്‍ ശാസ്ത്രീയ തെളിവുകളുടേയും ദൃക്സാക്ഷികളുടേയും അഭാവം നിലനില്‍ക്കുന്ന കേസായതിനാല്‍ മൃതദേഹാവശിഷ്ടങ്ങളുടെ രാസപരിശോധനാ ഫലം കേസില്‍ ഏറെ നിര്‍ണ്ണായകമാവുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആനുകൂല്യം ലഭിച്ചാല്‍

ആനുകൂല്യം ലഭിച്ചാല്‍

തെളിവുകളുടെ അഭാവത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ജോളിക്ക് കേസില്‍ ആനുകൂല്യം ലഭിച്ചാല്‍ അത് പോലീസിന് വലിയ തിരിച്ചടിയാവും. അതിനാല്‍ തന്നെ മൃതദേഹങ്ങളുടെ രാസപരിശോധന മൂന്ന് ഘട്ടങ്ങളിലായി നടത്തി പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി ജോളിയുടെ കുരുക്ക് മുറുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

രാസപ​രി​ശോ​ധ​ന

രാസപ​രി​ശോ​ധ​ന

റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി​യി​ലും ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് ലാ​ബ​റ​ട്ട​റി​യി​ലും (സി​എ​ഫ്എ​സ്എ​ല്‍ ), വി​ദേ​ശ​ത്തും മൃതദേഹാവശിഷ്ടങ്ങളുടെ രാസപ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് അന്വേഷണ സംഘത്തിന്‍റെ തീ​രു​മാ​നം.

ആദ്യ പരിശോധന

ആദ്യ പരിശോധന

മൂന്ന് ലാബുകളിലേക്കും സാമ്പിളുകള്‍ അയക്കുന്നതിനായി കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മൂന്നായി ഭാഗിച്ചിരുന്നു. കോഴിക്കോടുള്ള റീജ്യണല്‍ കെമിക്കല്‍ ലാബറട്ടറിയിലാണ് ആദ്യം പരിശോധന നടത്തുന്നത്.

വിദേശത്ത്

വിദേശത്ത്

കോഴിക്കോട് നിന്നുള്ള പരിശോധന ഫലം ലഭിച്ചാല്‍ അതില്‍ അവ്യക്തതയോ സംശയങ്ങളോ ഉണ്ടെങ്കില്‍ രണ്ടാമത്തെ സാമ്പിള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബറട്ടറിയിലേക്ക്(സിഎഫ്എസ്ല്‍) സാമ്പിളുകള്‍ അയക്കും. ഇവിടെ നിന്നുള്ള പരിശോധനാ ഫലത്തില്‍ വ്യക്തതിയില്ലെങ്കിലാണ് വിദേശത്തുള്ള പരിശോധന നടത്തുക.

കോടതിയുടെ അനുമതിയോടെ

കോടതിയുടെ അനുമതിയോടെ

കോടതിയുടെ അനുമതിയോടുകൂടി മാത്രമാവും മൃതദേഹാവശിഷ്ടങ്ങളുടെ സാമ്പിളുകള്‍ വിദേശ പരിശോധനയ്ക്ക് അയക്കുക. ആറ് കൊലപാതകങ്ങളില്‍ 2002 ല്‍ കൊല്ലപ്പെട്ട അന്നമ്മയുടേത് ഒഴികെ മറ്റെല്ലാമരണങ്ങളും സയനൈഡ് നല്‍കിയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

അന്നമ്മയെ കൊലപ്പെടുത്തിയത്

അന്നമ്മയെ കൊലപ്പെടുത്തിയത്

ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ബാക്കിയുള്ള 5 പേരേയും സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന ജോളിയുടെ മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ 2011 ല്‍ കൊല്ലപ്പെട്ട റോയിയുടെ മരണത്തില്‍ മാത്രമേ പോലീസിന് സയനൈഡിന്‍റെ അംശം ശാസ്ത്രീയമായി കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു.

റോയി മരിച്ചത്

റോയി മരിച്ചത്

റോയിയുടെടെ മൃതദേഹം ബന്ധുക്കളില്‍ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി അന്ന് പോസ്റ്റമോര്‍ട്ട് ചെയ്തിരുന്നു. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയി മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ശാസ്ത്രീയമായ തെളിവുകളില്‍ ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് ശക്തമായി നിലനില്‍ക്കുന്നത്.

സാധ്യത വിരളം

സാധ്യത വിരളം

ബാക്കി നാലുപേരുടെ മരണത്തിന് കാരണം സയനൈഡ് തന്നെയാണെന്ന് ഉറപ്പിച്ചാലും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ കുറഞ്ഞ അളവിലെ സയനൈഡ് ഉള്ളിലെത്തിയുള്ളു എന്നതിനാല്‍ വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത വിരളമാണ്.

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

ഈ സാഹചര്യത്തില്‍ കൂടിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ മൂന്നായി ഭാഗിച്ച് പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. മൃതദേഹാവശിഷ്ടങ്ങള്‍ ട്രാന്‍സ് അനാലിസിസ് നടത്തുന്നതിലൂടെ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. റോയിയുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ആ​രു​ടേ​ത്

ആ​രു​ടേ​ത്

മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ആ​രു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ന് വേണ്ടിയാണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തുന്നത്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഓ​രോ​രു​ത്ത​രു​ടേ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ചാ​ണ് സ​യ​നൈ​ഡ് അം​ശ​ത്തെ കു​റി​ച്ച് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ആദ്യഘട്ട പ​രി​ശോ​ധ​ന കോ​ഴി​ക്കോ​ട്ടെ കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ആ​രം​ഭി​ച്ചുകഴിഞ്ഞു.

നാലമത്തെ കേസിലും

നാലമത്തെ കേസിലും

അതിനിടെ, കേസിലെ പ്രധാന പ്രതി ജോളി ജോസഫിനെ നാലമത്തെ കേസിലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. പുതിയ കേസിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷ​ണ സംഘത്തിന് കോടതി അനുമതി നല്‍കി. ജോളിയുടെ ഭര്‍ത്യമാതാവ് അന്നമ്മ തോമസിന്‍റെ സഹോദരനായ മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയ അറസ്റ്റ് ചെയ്യാനാണ് താമരശ്ശേരി മജിസ്ട്രേട്ട് കോടതി അനുമതി നല്‍കിയത്

അറസ്റ്റ് ചെയ്യും

അറസ്റ്റ് ചെയ്യും

റോയി തോമസ്, സിലി, ആല്‍ഫൈന്‍ വധക്കേസുകളില്‍ ജോളിയുടെ അറസ്റ്റ് നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അല്‍ഫൈന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച് ജോളിയെ നാളെ ജയിലിലെത്തിക്കും. അപ്പോഴോ അതിന് അടുത്ത ദിവസമോ പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം

 ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം സാധ്യമായി; നേട്ടം കോണ്‍ഗ്രസിന് ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം സാധ്യമായി; നേട്ടം കോണ്‍ഗ്രസിന്

 കല്ലറ പൊളിക്കാനൊരുങ്ങിയതോടെ കള്ളി പുറത്തായി; വക്കീലിനോട് എല്ലാം ഏറ്റ് പറഞ്ഞ് ജോളി, സാക്ഷിയായത് ജോസഫ് കല്ലറ പൊളിക്കാനൊരുങ്ങിയതോടെ കള്ളി പുറത്തായി; വക്കീലിനോട് എല്ലാം ഏറ്റ് പറഞ്ഞ് ജോളി, സാക്ഷിയായത് ജോസഫ്

English summary
koodathai; the chemical examination of the dead body parts will carry out in 3 steps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X