കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി; ജോളി കളിക്കുന്നത് അതിവിദഗ്ദ നാടകം? ബുദ്ധി ഉപദേശിച്ചത് ക്രിമിനല്‍ അഭിഭാഷകന്‍?

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Koodathai case: jolly's confession is another drama? | Oneindia Malayalam

കോഴിക്കോട്: തുടക്കം മുതല്‍ തന്നെ സസ്പെന്‍സും ദുരൂഹതയും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്നതാണ് കൂടത്തായി കൊലപാതക പരമ്പര. ചുരുകളുകള്‍ ഓരോന്ന് അഴിക്കുമന്തോറും കൂടുതല്‍ കുരുക്കുകളും വെല്ലുവിളികളുമാണ് അന്വേഷണ സംഘം അഭിമുഖീകരിക്കുന്നത്. മുഖ്യപ്രതി ജോളിക്കെതിരെ പരമാവധി തെളിവുകള്‍ കണ്ടെത്തി കൊലയാളിയെ മണിചിത്രത്താഴിട്ട് പൂട്ടാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

എന്നാല്‍ പോലീസിന്‍റെ എല്ലാ കുരുക്കുകളേയും ഭേദിച്ച് ഒരു പോറലും കൂടാതെ രക്ഷപ്പെടാന്‍ ജോളിയൊരുക്കുന്നത് വന്‍ തന്ത്രങ്ങളാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിടിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ജോളി നടത്തിയ കുറ്റസമ്മതമെല്ലാം ഇതിന്‍റെ ഭാഗമാണെന്നാണ് വിവരം. ജോളിയ്ക്കായി തന്ത്രങ്ങള്‍ മെനയുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു ക്രിമിനല്‍ അഭിഭാഷകന്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു വിശദാംശങ്ങളിലേക്ക്

നിരീക്ഷിച്ച് ജോളി

നിരീക്ഷിച്ച് ജോളി

കൂടത്തായിയില്‍ കൊല്ലപ്പെട്ട ആറ് പേരുടേയും കല്ലറ പൊളിച്ച് പരിശോധന തുടങ്ങിയ സമയത്ത് തന്നെ പോലീസിന്‍റെ എല്ലാ നീക്കങ്ങളേയും ജോളി കൃത്യമായി പിന്തുടര്‍ന്നിരുന്നു. തന്നെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് ബോധ്യമായതോടെ മുന്നോട്ടുള്ള ഓരോ നീക്കങ്ങളും വ്യക്തമായ ജോളി നടത്തിയത്.

കൊല നടത്തിയെന്ന്

കൊല നടത്തിയെന്ന്

ഒക്ടോബര്‍ നാലിനാണ് പോലീസ് കൊല്ലപ്പെട്ടവരുടെ കല്ലറ പൊളിക്കുന്നത്. അന്ന് വൈകീട്ടോടെയാണ് ജോളി കുറ്റസമ്മതം നടത്തുന്നത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ വരും മുന്‍പ് തന്നെ രാത്രി അന്വേഷണ സംഘത്തെ ജോളി പൊന്നാമറ്റത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കും മുന്‍പ് തന്നെ താനാണ് കൊല നടത്തിയതെന്ന് പോലീസിനെ ജോളി അറിയിച്ചു.

ക്രിമിനല്‍ അഭിഭാഷകന്‍

ക്രിമിനല്‍ അഭിഭാഷകന്‍

കോഴിക്കോട് നിന്നുള്ള വിദഗ്ദനായ ഒരു ക്രിമിനല്‍ അഭിഭാഷകന്‍റെ ഉപദേശത്തോടെയായിരുന്നു ഇത്. കല്ലറ തുറന്നതോടെ തനിക്ക് വന്ന മാനസിക വിഭ്രാന്തിയുടേയും വെളിപാടിന്‍റെ പുറത്താണ് പോലീസിനെ വിളിച്ച് വരുത്തിയതെന്നും അല്ലാതെ താനല്ല കൊല നടത്തിയതെന്നും സ്ഥാപിക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം.

കുറ്റസമതം നടത്തിയത്

കുറ്റസമതം നടത്തിയത്

വിചാരണ വേളയില്‍ നിയമത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്നതാണ് ജോളിയുടെ ഉദ്ദേശം. വിചാരണ വേളയില്‍ താന്‍ കുറ്റസമ്മതം നടത്തിയത് പോലീസ് ചോദ്യം ചെയ്യലിന്‍റെ ഭാഗമായിട്ടല്ലെന്നും മറിച്ച് കുറ്റബോധം കൊണ്ടാണെന്നും ജോളി സ്ഥാപിക്കും. ഇതുവഴി കേസില്‍ തനിക്ക് അനുകൂലമായി സാഹചര്യം മാറ്റിയെടുക്കാന്‍ ജോളിക്ക് കഴിയും.

വെളിപാടിന്‍റെ പുറത്തെന്ന്

വെളിപാടിന്‍റെ പുറത്തെന്ന്

വെളിപാടിന്‍റെ പുറത്താണ് ജോളി കുറ്റം സമ്മതിച്ചെന്ന് സ്ഥാപിക്കാന്‍ ജോളിയുടെ വക്കീലിനും എളുപ്പത്തില്‍ സാധിച്ചേക്കും. ജോളിയുടെ രണ്ടാമത്തെ നാടകം ആരംഭിക്കുന്നത് അറസ്റ്റിലാകുന്നതിന് തൊട്ട് പിന്നാലെയാണ്. അറസ്റ്റിലായപ്പോള്‍ യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതിരുന്ന ജോളി ഒക്ടോബര്‍ അഞ്ച് മുതല്‍ മനോനില തെറ്റിയ ആളെ പോലെയാണ് പെരുമാറുന്നത്.

പരസ്പര ബന്ധമില്ലാതെ

പരസ്പര ബന്ധമില്ലാതെ

കസ്റ്റഡിയില്‍ ജോളി ഇടയ്ക്കിടെ പിറുപിറുക്കുകയും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പുലമ്പുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ ആദ്യ ദിവസം രാത്രിയില്‍ ജയിലില്‍ ഉറങ്ങാതെ കഴിഞ്ഞതും ആരോടും സംസാരിക്കാതിരുന്നതുമെല്ലാം ഇതിന്‍റെ ഭാഗം തന്നെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

വഴിതെറ്റിക്കാന്‍

വഴിതെറ്റിക്കാന്‍

തെളിവെടുപ്പ് സമയത്തും ജോളി പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയും സങ്കടം അഭിനയിച്ചുമെല്ലാം തന്‍റെ നാടകം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. അതേസമയം ഇതെല്ലാം കേസന്വേഷണം വഴി തെറ്റിക്കാന്‍ ജോളി നടത്തുന്ന നാടകങ്ങളാണെന്നാണ് പോലീസ് പറയു്നത്.

ദുര്‍ബ്ബലമാക്കാന്‍

ദുര്‍ബ്ബലമാക്കാന്‍

കേസിനെ ദുര്‍ബ്ബലമാക്കാനുള്ള ജോളിയുടെ തന്ത്രമാണ് മനോനില തെറ്റിയത് പോലുള്ള പെരുമാറ്റങ്ങള്‍ എന്ന് അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്പി കെ ജി സൈമണ്‍ പറയുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോവില്ല. ജോളിയമ്മയുടെ മാനസിക നിലയ്ക്ക് യാതൊരു തകരാറുമില്ല, അദ്ദേഹം പറഞ്ഞു.

ജോളിയുടെ ശ്രമം

ജോളിയുടെ ശ്രമം

നിയമത്തിന്‍റെ കരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ജോളിക്ക് അതിബുദ്ധിമാനായ ക്രിമിനല്‍ അഭിഭാഷകന്‍റെ സഹായം ലഭിക്കുന്നുണ്ട്.ഈ അഭിഭാഷകന്‍റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം വഴിതെറ്റിക്കാനുള്ള സകല ശ്രമങ്ങളും ജോളി നടത്തുന്നുണ്ട്.

പഴുതടച്ച നീക്കം

പഴുതടച്ച നീക്കം

എന്നാല്‍ കേസില്‍ എല്ലാ പഴതുകളും അടച്ച് ജോളിയെ പോലീസ് അകത്താക്കും. ഈ നാടകങ്ങളൊന്നും ജോളിയെ രക്ഷിക്കില്ല. പോലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും കെജി സൈമണ്‍ പറഞ്ഞു. അഡ്വ ആളൂരാണ് ജോളിയുടെ കേസ് ഏറ്റെടുത്തിരിക്കുന്നത്.

English summary
Koodathai urder; jolly's confession is another drama?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X