Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധം; 'അണലി' വെബ് സീരീസ് തടയണമെന്ന് ജോളി: കോടതി പറഞ്ഞത്‌

കേരള മനസാക്ഷിയെ നടുക്കിയ ക്രൂരമായ കൊലപാതക പരമ്പരകളുടെ കേസായിരുന്നു കൂടത്തായി കൊലക്കേസ്. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ സയനൈഡ് ഉള്ളില്‍ ചെന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവമാണ് കൂടത്തായി കൊലപാത പരമ്പര എന്നറിയപ്പെടുന്നത്. കേസിലെ മുഖ്യപ്രതി ആ വീട്ടിലെ തന്നെ അംഗമായ ജോളി ജോസഫായിരുന്നു. 2019-ല്‍ അറസ്റ്റിലായ പ്രതി ജോളി അന്നു മുതല്‍ ജയിലില്‍ കഴിയുകയാണ്. ആദ്യ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും ഉള്‍പ്പെടെ ആറു പേരെ ജോളി കൊലപ്പെടുത്തി എന്നാണ് കേസ്. ഇപ്പോഴിതാ ഈ കേസിലെ പ്രതി ജോളി ഹൈക്കോടതിയില്‍ ഒരു പ്രത്യേക ആവശ്യവുമായി ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ഒടിടിയില്‍ അടുത്ത വര്‍ഷം സംപ്രേഷണം ചെയ്യാനിരിക്കുന്ന അണലി എന്ന വെബ് സീരീസിന്റെ സംരക്ഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് കൂടത്തായി കേസിലെ പ്രതി ജോളി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത വെബ് സീരീസ് കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണെന്നും അതിനാല്‍ സംപ്രേഷണം വിലക്കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. അതേസമയം വെബ് സീരീസിന്റെ സംരക്ഷണം തടയണമെന്ന ആവശ്യം ജസ്റ്റിസ് വി.ജി അരുണ്‍ തള്ളിക്കളഞ്ഞു.

jolly

വെബ് സീരീസിന്റെ ടീസറില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെന്നല്ലാതെ വെറുതെ സംശയത്തിന്റെ പേരില്‍ വെബ് സീരീസിന്റെ സംരക്ഷണം തടയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് അരുണ്‍ നിര്‍ദേശം നല്‍കി. ജനുവരി 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കേസായിരുന്നു കൂടത്തായി കേസ്. കുടുംബാംഗങ്ങളില്‍ പലരും മരണപ്പെട്ട് വര്‍ഷങ്ങളായതിനാല്‍ തെളിവുകള്‍ കണ്ടെത്തുന്നത് അതീവ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. ആറു പേരെയും കൊലപ്പെടുത്തിയത് ജോളിയാണെന്ന് ജോളിയുടെ മകന്‍ തന്നെ മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഈ കേസിനെ ആസ്പദമാക്കി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് കറി ആന്‍ഡ് സയനൈഡ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന വെബ് സീരീസില്‍ ലിയോണ ലിഷോയ്, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോളി ജോസഫ് എന്ന കഥാപാത്രത്തിന് സമാനമായ വേഷത്തിലാണ് ലിയോണ ലിഷോയ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+