കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറക്കാരിയല്ല ജോളി! 22 വര്‍ഷം മുന്‍പ് പ്രണയ വിവാഹം.. അമ്മയുടെ അറസ്റ്റില്‍ നിറകണ്ണുകളുമായി മക്കള്‍

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളിയുടെ വഴിവിട്ട ജീവിതത്തിന്‍റേയും അടങ്ങാത്ത സ്വത്ത് മോഹത്തിന്‍റെ അണിയറ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആര്‍ക്കും സംശയം തോന്നാതെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ജോളി 6 കൊലകളും നടത്തിയിത്. ജോളിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയിട്ടില്ലെന്ന് കുടുംബവും അയല്‍ക്കാരും സാക്ഷ്യം പറയുന്നു. പാലായില്‍ പഠനകാലത്തും ജോളി ഇങ്ങനെ തന്നെയായിരുന്നുവെന്നാണ് സഹപാഠികളും പറയുന്നത്.

Recommended Video

cmsvideo
Koodathai News : ജോളി ഒടുവില്‍ കുടുങ്ങിയതിങ്ങനെ | Oneindia Malayalam

സയനൈഡ് എത്തിച്ച മാത്യുവുമായി ജോളിക്ക് വര്‍ഷങ്ങളുടെ വഴിവിട്ട ബന്ധം; വീട്ടിലെ നിത്യ സന്ദര്‍ശകന്‍സയനൈഡ് എത്തിച്ച മാത്യുവുമായി ജോളിക്ക് വര്‍ഷങ്ങളുടെ വഴിവിട്ട ബന്ധം; വീട്ടിലെ നിത്യ സന്ദര്‍ശകന്‍

22 വര്‍ഷം മുന്‍പാണ് റോയി തോമസിനെ വിവാഹം കഴിച്ച് കട്ടപ്പനക്കാരിയായ ജോളി കൂടത്തായിയില്‍ എത്തുന്നത്. റോയിയെ പ്രണയ വിവാഹം കഴിച്ച ശാന്ത സ്വഭാവക്കാരിയായ ജോളിയെ കുറിച്ച് ഇപ്പോഴും സഹപാഠികള്‍ ഓര്‍ക്കുന്നു.

പഠിച്ചത് പാലായില്‍

പഠിച്ചത് പാലായില്‍

1993 മുതല്‍ 1996 വരെ പാലായിലെ ടൗണ്‍ പ്രവര്‍ത്തിച്ചിരുന്ന പാരലല്‍ കോളജിലായിരുന്നു ജോളി പഠിച്ചത്. ബികോം വിദ്യാര്‍ത്ഥിനിയായ ജോളി പാലായില്‍ ഹോസ്റ്റലിലായിരുന്നു കഴിഞ്ഞിരുന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരിയായിരുന്നു അവര്‍ എന്ന് സഹപാഠികള്‍ ആവര്‍ത്തിക്കുന്നു. ജോളി ഇത്തരമൊരു ക്രൂര കൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പോലും സഹപാഠികള്‍ക്ക് സാധിച്ചിട്ടില്ല.

പ്രണയ വിവാഹം

പ്രണയ വിവാഹം

റോയിയുടെ അമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്‍റെ ബന്ധുവായിരുന്നു ജോളി.ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് അവര്‍ റോയിയെ പരിചയപ്പെട്ടത്. ഈ പരിചയം പ്രണയമായി. പിന്നീടത് വിവാഹത്തിലും കലാശിച്ചു. റോയിയേയും മാതാപിതാക്കളേയും ജോളി കൊലപ്പെടുത്തിയ പിന്നാലെ മാത്യുവിനേയും അവര്‍ വകവരുത്തിയിരുന്നു. മൂന്ന് പേരുടേയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായിരുന്നു കൊലയ്ക്ക് കാരണം.

സംശയം ബലപ്പെട്ടു

സംശയം ബലപ്പെട്ടു

സ്വത്തിനായി ജോളി വ്യാജ ഒസ്യത്ത് ചമച്ചതാണ് റോയിയുടെ സഹോദരങ്ങളായ റോജോ തോമസിനും റെഞ്ചി തോമസിനും സംശയം ജനിപ്പിച്ചത്. ഒസ്യത്തില്‍ തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത ചൂലൂര്‍ സ്വദേശികള്‍ സാക്ഷികളായി ഒപ്പിട്ടതായി ഇരുവരിലും സംശയം ബലപ്പെടുത്തിയത്.

സ്ഥലം കൈക്കലാക്കി

സ്ഥലം കൈക്കലാക്കി

ടോം തോമസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ 2 ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തിച്ച് ജോളി 18 ലക്ഷത്തോളം തുക കൈക്കലാക്കിയിരുന്നു. കൊലയ്ക്ക് പിന്നാലെ മറ്റ് സ്ഥലങ്ങളും വീടും കൈക്കലാക്കാനുള്ള ശ്രമത്തിനിടെയാണ് ജോളിയുടെ നീക്കത്തിനെതിരെ റോയിയുടെ സഹോദരങ്ങള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കം

എന്നാല്‍ പോലീസ് ഇടപെടുന്നത് ഒഴിവാക്കാന്‍ ജോളി തന്ത്രപരമായി തന്നെ നീങ്ങി. സ്വത്ത് സഹോദരങ്ങളുമായി ഭാഗം വെയ്ക്കാന്‍ അവര്‍ സമ്മതിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഏക്കറോളം വരുന്ന സ്ഥലവും വീടും ഭാഗം വെയ്ക്കാന്‍ തിരുമാനമായി.

പോലീസ് പൂട്ടി

പോലീസ് പൂട്ടി

റോയിയില്‍ ഉണ്ടായ മക്കള്‍ക്കും റോയിയുടെ സഹോദരങ്ങള്‍ക്കുമായി ആ സ്വത്ത് വീതം വെയ്ക്കാനായിരുന്നു തിരുമാനം താമശ്ശേരിയില്‍ ആധാരം എഴുത്ത് ഓഫീസില്‍ സ്വത്ത് വീതം വെപ്പിനുള്ള എല്ലാ രേഖകളും തയ്യാറാക്കി വെച്ചിരുന്നു. ഇന്നലെയായിരുന്നു രജിസ്ട്രേഷന്‍ നടത്താന്‍ തീയതി നിശ്ചയിച്ചത്.

എല്ലാം നഷ്ടമായി മക്കള്‍

എല്ലാം നഷ്ടമായി മക്കള്‍

എന്നാല്‍ പോലീസിന്‍റെ ചടുല നീക്കം സ്വത്ത് കൈക്കലാക്കാനുള്ള ജോളിയുടെ അവസാന നീക്കം പൊളിച്ചു. കൃത്യമായ തെളിവുകളോടെ പോലീസ് ജോളിയുടെ പൂട്ടി. തങ്ങള്‍ക്ക് ലഭിക്കേണ്ട വീടും സ്വത്തുമാണ് അമ്മയുടെ അറസ്റ്റോടെ ജോളിയുടെ മക്കള്‍ക്കും നഷ്ടമായത്.

വീട് മുദ്രവെച്ച് പോലീസ്

വീട് മുദ്രവെച്ച് പോലീസ്

ജോളി അറസ്റ്റ് ചെയ്യപ്പെട്ടതോടെ അവരുടെ കുട്ടികള്‍പൊന്നാമറ്റം വീട് വിട്ട് ഇറങ്ങി. പിതാവിന്‍റെ സഹോദരിക്കൊപ്പമാണ് കുട്ടികള്‍പോയത്. ജോളിയുടെ അറസ്റ്റോടെ രണ്ടാം ഭര്‍ത്താവ് ഷാജുവും വീട് വിട്ട് ഇറങ്ങിയിരുന്നു. കുടുംബാംഗങ്ങള്‍ ഒഴിഞ്ഞതോടെ പോലീസ് വീട് പൂട്ടി മുദ്ര വെച്ചു.

മൂന്ന് പേര്‍ നിരീക്ഷണത്തില്‍

മൂന്ന് പേര്‍ നിരീക്ഷണത്തില്‍

പ്രതികളോ സഹായികളോ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് പോലീസ് നീക്കം.അതേസമയം കേസില്‍ ജോളിയുമായി ബന്ധമുള്ള മൂന്ന് പേരെ ഇന്ന് ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. രണ്ട് പ്രാദേശി രാഷ്ട്രീയ നേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരേയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

റവന്യൂ ഉദ്യോഗസ്ഥരും കുടുങ്ങും

റവന്യൂ ഉദ്യോഗസ്ഥരും കുടുങ്ങും

കൂടാതെ പത്തിലധികം പേര്‍ പോലീസിന്‍റെ നീരീക്ഷണത്തിലും ഉണ്ട്.ജോളിയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടവര്‍ ഉണ്ട്. ഇവരും പോലീസ് നിരീക്ഷണത്തിലാണ്.
വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിക്ക് സഹായം നല്‍കിയ അഭിഭാഷകരേയും റവന്യൂ ഉദ്യോഗസ്ഥരേയും പോലീസ് നിരീക്ഷിച്ച് വരികയാണ്.

കൂടുതല്‍ തെളിവുകള്‍

കൂടുതല്‍ തെളിവുകള്‍

കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവിന് കേസില്‍ യാതൊരു പങ്കുമില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്.

ബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎം

വട്ടിയൂര്‍ക്കാവില്‍ അടിപതറി ബിജെപി? തലവേദന ഒഴിയാതെ എന്‍ഡിഎ ക്യാമ്പ്, കത്തികയറി യുഡിഎഫ്

English summary
Koodathayi death; life of jolly,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X