കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം; കേസില്‍ വഴിത്തിരിവായത് ജോളിയുടെ 2 നുണകള്‍, ലോക്കല്‍ പോലീസും വിശ്വസിച്ചു

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഇപ്പോള്‍ പിടിയിലായവര്‍ക്ക് പുറമേ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീട്ടിയിരിക്കുകയാണ് പോലീസ്. കൊലപാതകത്തിലും സ്വത്ത് തട്ടിപ്പില്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പതിനൊന്ന് പേരെക്കൂടിയാണ് പോലീസ് സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയിരിക്കുന്നത്. ഇവരില്‍ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലാത്തവരും ഉള്‍പ്പെടും.

വില്ലേജ് ഉദ്യോഗസ്ഥന്‍, അഭിഭാഷകര്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ എന്നിവരാണ് സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ചതെന്നാണ് സൂചന. ഒരു രാഷ്ട്രീയനേതാവ് ജോളിക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി ജോളിയെ ബുധനാഴ്ച്ച പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ജോളി ഇതുവരെ നല്‍കിയ മൊഴിയില്‍ പോലീസിന് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

ആദ്യ വഴിത്തിരിവ്

ആദ്യ വഴിത്തിരിവ്

പ്രധാനമായും ജോളി പറഞ്ഞ രണ്ട് കള്ളങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളില്‍ ചിലര്‍ക്ക് ഉയര്‍ന്നു വന്ന സംശയത്തോടെയാണ് കൊലപാതക പരമ്പയില്‍ ആദ്യമായി സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ഭക്ഷണം കഴിച്ചതിന് ശേഷം കുളിക്കാന്‍ പോയ റോയി കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ ഇരുവരുമല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.

റോയിയുടെ മരണം

റോയിയുടെ മരണം

കുളിമുറിയുടെ വാതില്‍ അകത്ത് നിന്ന് പുട്ടിയിരുന്നതിനാല്‍ ജോളി നിലവിളിച്ച് ആളെക്കൂട്ടിയായിരുന്നു റോയിയെ പുറത്തെടുത്തത്. റോയി മരിച്ചത് ഹൃദായാഘതം മൂലമാണെന്നായിരുന്നു ജോളി ഉള്‍പ്പടേയുള്ളവര്‍ അടുത്ത ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ റോയിയുടെ അമ്മാവന്‍ മാത്യ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും വാശിപിടിച്ചു.

മരണകാരണം സയനൈഡ്

മരണകാരണം സയനൈഡ്

മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നെങ്കിലും കുളിമുറിയുടെ വാതില്‍ അകത്തുനിന്ന് അടച്ചതിനാല്‍ ആത്മഹത്യയാണെന്നായിരുന്നു പോലീസിന്‍റെ നിഗമനം. എന്നാല്‍ റോയിയുടെ മരണം ഹൃദായാഘാതം മൂലമാണെന്നായിരുന്നു ജോളി നാട്ടിലാകെ പറഞ്ഞു നടന്നത്. കുടുംബത്തിനുണ്ടാകുന്ന മാനഹാനി ഭയന്നാണ് ജോളിയുടെ ഈ നീക്കമെന്നായിരുന്നു അടുത്ത ബന്ധുക്കളും കരുതിയിരുന്നത്.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

വര്‍ഷങ്ങള്‍ക്കിപ്പുറം റോജോയുടെ പരാതി ലഭിച്ചപ്പോള്‍ റോയിയുടെ മരണം പോലീസ് വിശദമായി അന്വേഷിച്ചു. ഇതാണ് ജോളിയുടെ അറസ്റ്റിലേക്ക് നയിച്ചത്. മറ്റ് മരണങ്ങളില്‍ പങ്കുണ്ടെന്ന് ജോളി മൊഴി നല്‍കിയെങ്കിലും റോയിയുടെ മരണത്തില്‍ മാത്രമാണ് നിലവില്‍ ജോളിയെ അറസ്റ്റ് ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും വ്യക്തമാക്കിയത്.

ക്ലോസ് ചെയ്ത ഫയലുകള്‍

ക്ലോസ് ചെയ്ത ഫയലുകള്‍

റോയ് ജോസ് എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട പരാതിയോടെയാണ് കേസ് വീണ്ടും പോലീസിന് മുന്നിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നിയതോടെ ഡിഐജിയെ വിവരം അറിയിച്ചെന്നും എസ്പി പറഞ്ഞു. വീണ്ടും പരാതി കിട്ടയതോടെ ക്ലോസ് ചെയ്ത റോയിയുടെ മരണത്തിലെ ഫയലുകള്‍ അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു.

സമാനമായ സാഹചര്യങ്ങളില്‍

സമാനമായ സാഹചര്യങ്ങളില്‍

അപ്പോഴാണ് സയനൈഡ് ഉള്ളില്‍ ചെന്നതാണ് റോയി മരിച്ചതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. റോയിക്ക് സയനൈഡ് എവിടുന്ന കിട്ടിയെന്ന് അന്വേഷിക്കാതെയായിരുന്നു 2011 ല്‍ പോലീസ് കേസ് അവസാനിപ്പിച്ചത്. റോയിയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചതോടെയാണ് കുടുംബത്തിലെ മറ്റ് അഞ്ചുപേരും സമാനമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്.

സംശയങ്ങള്‍

സംശയങ്ങള്‍

എല്ലാവരുടെ മരണസമയത്ത് അടുത്തുണ്ടായിരുന്നു എന്നതും റോയി മരിച്ചത് ഹൃതായാഘാതം മൂലമാണെന്ന് ജോളി പറഞ്ഞതും പോലീസിന്‍റെ സംശയങ്ങള്‍ വര്‍ധിപ്പിച്ചു. സയനൈഡ് കഴിച്ചുള്ള ആത്മഹത്യയെന്ന് പുറത്ത് അറിഞ്ഞാല്‍ സംശയമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഹൃദയാഘതമെന്ന് ജോളി പ്രചരിപ്പിച്ചതെന്നായിരുന്നു പോലീസ് നിഗമനം. ഇതോടെയാണ് കോടതിയുടെ അനുമതിയോടെ ജോളിയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചത്. ദുരൂഹരമായ പലകാര്യങ്ങളും ഈ അന്വേഷണത്തില്‍ കണ്ടെത്താനായി.

രണ്ടാം നുണ

രണ്ടാം നുണ

കോഴിക്കോട് എന്‍ഐടിയിലെ ലക്ചറാണ് താനെന്നായിരുന്നു ജോളി നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. എന്‍ഐടിയുടെ വ്യാജ ഐഡി കാര്‍ഡുണ്ടാക്കിയായിരുന്നു ഈ തട്ടിപ്പ്. എ​ന്നാ​ൽ, റോ​യി മ​രി​ച്ച​പ്പോ​ൾ എ​ൻെ​എ.ടി​യി​ൽ​നി​ന്ന്​ അ​ധി​കൃ​ത​രോ വി​ദ്യാ​ർ​ഥി​ക​ളോ ആ​രും വീട്ടില്‍ വരാതിരുന്നത് സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് റോജോ നടത്തിയ അന്വേഷണത്തില്‍ ജോളി എന്ന പേരില്‍ എന്‍ഐടിയില്‍ അധ്യാപിക ജോലി ചെയ്യുന്നില്ലെന്ന് അറിഞ്ഞു. ജോളിയുടെ നേര്‍ക്ക് റോജോയുടെ സംശയം ആദ്യമായി നീളുന്നത് ഇവിടം മുതലാണ്.

തന്നേയും പറ്റിച്ചു

തന്നേയും പറ്റിച്ചു

യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാഭ്യാസ ഏജന്‍സിയാണ് ജോളി നടത്തിയിരുന്നത്. ഇവിടെ നിന്നാണ് പലതരത്തിലുള്ള പണമിടപാടുകളിലേക്കും ബന്ധങ്ങളിലേക്കും ജോളി കടന്നതെന്നാണ് സൂചന. ബന്ധുക്കളേയും നാട്ടുകാരേയും മാത്രമല്ല, തന്നേയും ജോളി പറഞ്ഞു പറ്റിക്കുകയായിരുന്നെന്നാണ് ഇവരുടെ രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞത്.

ലോക്കല്‍ പോലീസിന് വീഴ്ച പറ്റി

ലോക്കല്‍ പോലീസിന് വീഴ്ച പറ്റി

അതേസമയം, റോയിയുടെ മരണം അന്വേഷണിക്കുന്നതില്‍ ലോക്കല്‍ പോലീസിന് വീഴ്ച്ച പറ്റിയില്ലായിരുന്നെങ്കില്‍ തുടര്‍മരണങ്ങള്‍
ഉണ്ടാകില്ലെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെട്ടത്. സ്വന്തം ഭാര്യയും കുഞ്ഞും മരിച്ചത് ഷാജുവിന് സംശയാസ്പദമായി തോന്നിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും വീട്ടീല്‍ നിന്ന് പുറത്താക്കിയതിനെ തുര്‍ന്ന് പല കടലാസുകളും എടുത്താണ് ഷാജു പോയതെന്നും നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാരെ മാത്രമല്ല നുണ പറഞ്ഞ് ജോളി തന്നേയും പറ്റിച്ചു; സത്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് ഷാജുനാട്ടുകാരെ മാത്രമല്ല നുണ പറഞ്ഞ് ജോളി തന്നേയും പറ്റിച്ചു; സത്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് ഷാജു

കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?

English summary
koodathayi death; this two lies of jolly twisted the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X