കൂടത്തായി കൊലപാതകം; ചുരുളഴിച്ച് പോലീസ്!! 3 പേര്‍ അറസ്റ്റില്‍!! ജോളിക്ക് സയനേഡ് നല്‍കിയത് മാത്യു
കോഴിക്കോട്: കൂടത്തായി മരണപരമ്പരയില്‍ മുഖ്യ പ്രതി ജോളിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒരു വര്‍ഷത്തോളം നീണ്ട് നിന്ന അന്വേഷണത്തിന് ഒടുവിലാണ് ജോളിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജോളിയുടെ ബന്ധുവായ മാത്യു, മാത്യുവിന്‍റെ സുഹൃത്തും സ്വര്‍ണ പണിക്കാരനുമായ പ്രജു കുമാര്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.വടകര റൂറല്‍ എസ്പി ഓഫീസില്‍ വെച്ച് മൂവരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കേസില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പല ബന്ധുക്കളേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ജോളിയുടെ നിലവിലെ ഭര്‍ത്താവിന് കേസില്‍ പങ്കില്ലെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

കുറ്റം സമ്മതിച്ച് മാത്യു
ചോദ്യം ചെയ്യലില്‍ മാത്യു പോലീസിനോട് കുറ്റസമ്മതം നടത്തി. ജോളിക്ക് സയനേഡ് നല്‍കിയത് താനാണെന്ന് മാത്യു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുമായി തനിക്ക് സൗഹൃദം ഉണ്ടായിരുന്നുവെന്നും മാത്യു പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പിതാവിനേയും പോലീസ് ചോദ്യം ചെയ്തെങ്കിലും ഇവരെ പോലീസ് വിട്ടയച്ചു.

ഫോറന്‍സിക് പരിശോധന ഫലം
മരിച്ചവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ച് സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം വന്ന പിന്നാലെ അറസ്റ്റ് രേഖപ്പെടുത്താമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ തിരുമാനം. എന്നാല്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെയാണ് ഇന്ന് തന്നെ അറസ്റ്റ് നടപടികളിലേക്ക് കടക്കാനായിരുന്നു നിയമോപദേശം.

പ്രതികരിക്കുന്നില്ല
അതേസമയം കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു സ്കറിയ പ്രതികരിച്ചു. തന്നെ കസ്റ്റഡിയില്‍ എടത്തിട്ടില്ല. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. ജോളിക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും ഷാജു പറഞ്ഞു.

തെളിയിക്കേണ്ടതുണ്ട്
താന്‍ അധ്യാപകനാണ് തനിക്ക് കള്ളം പറയേണ്ട കാര്യമില്ല. പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നും ഷാജു പറഞ്ഞു. തെറ്റ് ചെയ്യാതെ ക്രൂശിക്കപ്പെടുന്ന അവസ്ഥ ഏതൊരു മനുഷ്യനും വരും. പിന്നീട് സത്യം തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമായി മാറും. നമ്മുടെ വ്യക്തിത്വമാണ് അവഹേളിക്കപ്പെടുന്നത്. ഷാജു പ്രതികരിച്ചു.

അന്വേഷണം നേരിടാന്‍ തയ്യാര്‍
എല്ലാത്തിനും പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് ഷാജുവിന്‍റെ പിതാവും മരിച്ച ടോമിന്‍റെ സഹോദരനുമായ സക്കറിയ പ്രതികരിച്ചു. ഷാജുവിന്‍റ ആദ്യ ഭാര്യ ഫിലിയില്‍ ഉണ്ടായ കുഞ്ഞ് അപസ്മാരം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും സക്കറിയ പറഞ്ഞു.
Recommended Video

വൈകിപ്പിച്ചത്
അമ്മയും അപ്പനുമൊക്കെ മരിച്ച കേസല്ലേ. പരാതി എന്തിനാണ് വൈകിപ്പിച്ചതെന്നും സക്കറിയ ചോദിച്ചു. അതേസമയം ജോളിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് പിതാവ് ജോസഫ് പ്രതികരിച്ചു. ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ചപ്പോഴൊന്നും സംശയം തോന്നിയിരുന്നില്ലെന്നും കേസില്‍ മകള്‍ അറസ്റ്റിലായപ്പോള്‍ മാത്രമാണ് സംഭവങ്ങളെ കുറിച്ച് അറിയുന്നതെന്നും ജോസഫ് പ്രതികരിച്ചു.

കട്ടപ്പനയില്‍ വന്നു
ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളിയായിരുന്നുവെന്നും ജോസഫ് പറഞ്ഞു. രണ്ടാഴ്ച മുന്‍പും ജോളി വീട്ടില്‍ വന്നിരുന്നു. ഇന്ന് വരെ ഒരു സംശയവും തോന്നിയിട്ടില്ല. കേസ് തെളിയിക്കപ്പെടണമെന്നും ജോസഫ് പ്രതികരിച്ചു.

ചോദ്യം ചെയ്യും
അതേസമയം കേസില്‍ അറസ്റ്റിലായ മൂന്ന് പേരേയും ഒപ്പമിരുത്തി പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. വൈകീട്ട് അഞ്ച് മണിയോടെ ക്രൈംബ്രാഞ്ച് പത്രസമ്മേളനം നടത്തും. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പോലീസ് അന്വേഷണം ജോളിയിലേക്ക് നീണ്ടെതെങ്കിലും ആദ്യഘട്ടത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട മുപ്പതോളം പേരെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ജോളിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്.

സംശയം തോന്നിയില്ല
തെളിവുകള്‍ നശിപ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ജോളിയുടെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറ് പേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. 2002 ലാണ് പരമ്പരയിലെ ആദ്യ കൊലപാതകം നടക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടേതായിരുന്നു ആദ്യ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥ ഉണ്ടായതിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. കുഴഞ്ഞു വീണ് മരിച്ചതിനാല്‍ ആര്‍ക്കം സശയം തോന്നിയില്ല.

തുടരെ മരണങ്ങള്‍
2008 സെപ്തംബര്‍ 26 നായിരുന്നു ടോം തോമസ് സാമാനമായ രീതിയില്‍ മരിച്ചത്. 66 വയസ്സുള്ള ടോം തോമസിന്‍റെ മരണം വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. 2011 ഓക്ടോബറില്‍ ടോം തോമസിന്‍റെ മൂത്തമകന്‍ റോയി തോമസ് മരിച്ചതോടെയാണ് സംശയം ഉടലെടുത്തത്.

അതി ദാരുണം
2014 ഏപ്രിലിലാണ് അന്നമ്മയും സഹോദരനും അയല്‍വാസികളുമായ എംഎം മാത്യു മരിച്ചത്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കെയാണ് മാത്യു മരിച്ചത്. റോയിയുടെ മരണത്തില്‍ സംശയങ്ങല്‍ ഉന്നയിച്ചവരില്‍ പ്രധാനിയായിരുന്നു മാത്യു. മാത്യുവിന്‍റെ മരണം നടന്ന് ഒരാഴ്ച്ചക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകൾ അൽഫൈനെ മരിക്കുന്നത്. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.












Click it and Unblock the Notifications