• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്നമ്മ തോമസിനെ ജോളി കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തിൽ; രണ്ടാം തവണ സയനൈഡിന്റെ ഡോസ് കൂട്ടി!!

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതകത്തിൽ റോയിയുടെ അമ്മ അന്നമ തോമസിനെതിരെ മുമ്പും കൊലപാതക ശര്രമം നടന്നിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ആദ്യ കൊലപാതകം ശ്രമം നടത്തിയതിന് ശേഷം അന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രണ്ടാം തവണ സയനൈഡിന്റെ ഡോസ് കൂട്ടി നൽകിയാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. കൂടത്തായി കൂട്ട കൊലപാതക പരമ്പരക്ക് തുടക്കം കുറിക്കുന്നത് അന്നമ്മ തോമസിൽ ആയിരുന്നു. 2002ൽ ആട്ടിൻ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണാണ് അന്നമ്മ തോമസ് മരിച്ചിരുന്നത്.

ആദ്യശ്രമത്തിൽ അന്നമ്മക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് രണ്ടാം തവണ സയനൈഡിന്റെ ഡോസ് കൂട്ടി നൽകി കൊന്നത്. അതിനിടെ ജോളി തന്നെയും അപായപ്പെടുത്താൻ ശ്രമിച്ചതായി റോയിയുടെ സഹോദരി റെഞ്ചി കഴിഞ്ഞ ദിവസം ട്വന്റിഫോർ ന്യൂസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെ കൂടുതൽ ശാസ്ത്രിയ തെളിവുകൾക്കായി അഞ്ച് പേരുടെയും ശവക്കല്ലറ തുറന്ന് നടത്തിയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

ആദ്യ ശ്രമം മരണത്തിന് 22 ദിവസം മുന്നേ...

ആദ്യ ശ്രമം മരണത്തിന് 22 ദിവസം മുന്നേ...

അന്നമ്മ മരണപ്പെടുന്നതിന് 22 ദിവസം മുമ്പാണ് ആദ്യ കൊലപാതക ശ്രമം നടന്നത്. ആദ്യ ശ്രമത്തിൽ വിഷത്തിന്റെ അളവ് കുറഞ്ഞതിനാൽ തന്നെ കൈകാൽ തളർച്ച അട

ക്കമുള്ള അസ്വസ്ഥകൾ അന്നമ്മയ്ക്കുണ്ടായി. ഉടൻ തന്നെ വിദഗ്ധ ചികിൽസ നൽകാൻ സാധിച്ചതുകൊണ്ടാണ് രക്ഷപ്പെടുത്താനായത്. അതേസമയം പരിശോധനയിൽ എന്താണ് അസുഖമെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

രഞ്ചിക്ക് നേരെയും വധശ്രമം

രഞ്ചിക്ക് നേരെയും വധശ്രമം

ഇതിന്റെ പേരിൽ ആശുപത്രി അധികൃതർക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് പരാതി നൽകിയിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടശേഷമാണ്, ആട്ടിൻ സൂപ്പിൽ കൂടുതൽ അളവിൽ വിഷം ചേർത്ത് ജോളി അന്നമ്മയ്ക്ക് നൽകിയത്. അന്നമ്മയുടെ മരണശേഷം മകൾ രഞ്ജിക്കുനേരയും വധശ്രമമുണ്ടായി. കോളേജിൽ പഠിക്കുകയായിരുന്നു അന്ന് രഞ്ജി, ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞതിനാൽ ആയുർവേദ മരുന്ന് കഴിച്ചിരുന്നു. അന്ന് ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയാകുകയായിരുന്നു.

ഒന്നിനും തെളിവില്ല

ഒന്നിനും തെളിവില്ല

ഇന്നത്തെ നിലയിൽ പോലീസിനു മുന്നിലുള്ള ഏക തെളിവ് കൊല്ലപ്പെട്ട റോയി തോമസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രമാണ്. ഇതിൽ മാത്രമേ പോസ്റ്റുമോർട്ടം നടന്നിട്ടില്ല. കൊല്ലപ്പെട്ട അഞ്ച് പേരുടെയും മരണം സയനൈഡ് ഉള്ളിൽ ചെന്നാണ് എന്നത് ജോളി പറഞ്ഞ വിവരം മാത്രയേുള്ളൂ. ശാസ്ത്രീയമായി ഇതുവരെ ഇക്കാര്യങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് വിവരങ്ങൾ. ഈ സാഹചര്യത്തിൽ പോലീസ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ശവകല്ലറ തുറന്നുള്ള പരിശോധനയാണ്.

തെളിവ് ലഭിക്കുമെന്ന് ഉറപ്പില്ല

തെളിവ് ലഭിക്കുമെന്ന് ഉറപ്പില്ല

മൂന്നുമുതൽ 17 വരെ വർഷം പഴക്കമുള്ള മൃതദേഹങ്ങളാണ് തെളിവിനായി ശവകല്ലറയിൽ നിന്ന് പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇവയിൽനിന്ന് സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയുമോ എന്നകാര്യത്തിൽ ഫൊറൻസിക് വിദഗ്ധർക്കും ഉറപ്പില്ല. മൂന്നുവർഷം പഴക്കമുള്ളത് സിലിയുടെ മൃതദേഹമാണ്. മാത്യുവിന്റെയും അൽഫൈന്റെയും മൃതദേഹത്തിന് അഞ്ചുവർഷത്തോളം പഴക്കമുണ്ട്. ഇതിൽനിന്നെങ്കിലും സയനൈഡിന്റെ അംശം കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കേസിൽ സാക്ഷികളില്ല...

കേസിൽ സാക്ഷികളില്ല...

കേസിൽ നിലവിൽ സാക്ഷികളാരുമില്ലാത്തതു പ്രശ്നമാണ്. റോയിയുടെ മരണത്തിൽ കൃത്യമായി സാക്ഷിപറയാൻ കഴിയുന്ന ഒരാളായിരുന്നു അമ്മാവൻ മാത്യു. ഇദ്ദേഹം മരിച്ചതിനാൽ ആ സാധ്യതയും ഇപ്പോൾ ഇല്ലായിരിക്കുകയാണ്. എല്ലാവരും മരിക്കുമ്പോൾ സംഭവ സ്ഥലങ്ങളിലെല്ലാം ജോളി ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ സാക്ഷിയെ കണ്ടെത്തേണ്ടതായുംമുണ്ട്. ജോളിയുമായി അടുത്തബന്ധം പുലർത്തിയ ചിലരിലേക്കും അന്വേഷണം നീളുന്നതായാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

English summary
Koodathayi murder case; Annamma Thomas was murdered in the second attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X