കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോളി സയനൈഡ് വാങ്ങിയത് ഈ ആവശ്യം പറഞ്ഞ്; മാത്യു സയനൈഡ് നൽകിയത് ഒരു പ്രാവശ്യം മാത്രം, സംഭവം ഇങ്ങനെ...

Google Oneindia Malayalam News

കോഴിക്കോട്: ജോളിയുടെ കുടുംബ സുഹൃത്ത് കാക്കവയൽ മഞ്ചാടിയിൽ എഎസ് മാത്യുവിന്റെ മൊഴി പുറത്ത്. കൊലപാതകം നടത്തുന്നതിനായി ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് മാത്യു ആയിരുന്നു. ജയശ്രീക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണ് മാത്യു പോലീസിന് നൽകിയിരിക്കുന്ന മൊഴി.

കൂടത്തായി കൊലപാതകം; അന്വേഷണത്തിന് ആറഗം സംഘം, കേസന്വേഷിക്കുന്നത് ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥർ!കൂടത്തായി കൊലപാതകം; അന്വേഷണത്തിന് ആറഗം സംഘം, കേസന്വേഷിക്കുന്നത് ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥർ!

ജയശ്രീക്ക് വീട്ടിലെ പട്ടിയെ കൊല്ലാനാണ് സനൈഡ് എന്നും ഒരു പ്രാവശ്യം മാത്രമേ സയനൈഡ് എത്തിച്ച് നൽകിയിട്ടുള്ളൂവെന്നും മാത്യു വ്യക്തമാക്കി. അത്ര അളവിലാണ് സയനൈഡ് നൽകിയതെന്നത് ഓർമ്മയില്ലെന്നും മാത്യു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ജോളിക്ക് നൽകിയ സയനൈഡ് മാത്യു സ്വർണ്ണക്കട ജീവനക്കാരനായ തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പൊയിലിങ്ങൽ പ്രജികുമാറിൽ നിന്നാണ് വാങ്ങി നൽ‌കിയത്.

ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധം

ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധം


വ്യാജ വിൽപ്പത്രം തയ്യാറാക്കിയ കേസിൽ അന്വേഷണം നേരിടുന്ന തഹസിൽദാറാണ് ജയശ്രീ. എന്നാൽ സംഭവം നടക്കുമ്പോൾ ചാൻ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരത്തായിരുന്നുവെന്നാണ് ജയശ്രീ ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. തഹസില്‍ദാരുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കി നല്‍കിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞതോടെയാണ് കൂടുതൽ ബന്ധങ്ങൾ പുറത്ത് വന്നത്.

ജോലിക്കാരുടെ വെളിപ്പെടുത്തൽ

ജോലിക്കാരുടെ വെളിപ്പെടുത്തൽ

ജോളിക്കായി വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച പേരില്‍ അന്വേഷണം നേരിടുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ വീട്ടില്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും തഹസില്‍ദാരുടെ ഗൃഹപ്രവേശനചടങ്ങിലുൾപ്പെടെ ജോളി പങ്കെടുത്തിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജയശ്രീയുടെ മകളെയും കൊല്ലാൻ ശ്രമിച്ചു

ജയശ്രീയുടെ മകളെയും കൊല്ലാൻ ശ്രമിച്ചു

ജയശ്രീയുടെ മകളെയും ജോളി കൊല്ലാൻ ശ്രമിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജയശ്രീ കുടുംബ സുഹൃത്തായിരുന്നു. ജയശ്രീയുടെ വീട്ടിലെ ചടങ്ങുകളില്ലൊം ജോളിയോടൊപ്പം പങ്കെടുത്തിട്ടുണ്ടെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും വ്യക്തമാക്കിയിട്ടുണ്ട്. വസ്തുവിന്‍റെ നികുതിയടച്ച് രശീതി നൽകിയതടക്കം പല തട്ടിപ്പുകൾക്കും കൂട്ടു നിന്നത് ജയശ്രീയാണ് എന്നാണ് ജോളി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജയശ്രീയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
ബന്ധുക്കളായ അഞ്ച് പെണ്‍കുട്ടികളെ വധിക്കാന്‍ ജോളി നോക്കി | Oneindia Malayalam
ജയശ്രീക്കെതിരെ നടപടിക്ക് സാധ്യത

ജയശ്രീക്കെതിരെ നടപടിക്ക് സാധ്യത


പൊന്നാമറ്റത്തെ ഗൃഹനാഥൻ ടോം തോമസിന്‍റെ സ്വത്ത് മുഴുവൻ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിനെക്കുറിച്ച് കൂടത്തായി വില്ലേജ് ഓഫീസിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കാണാനില്ലെന്ന് വാർത്തകളും പുറത്ത് വരുന്നുണ്ട് . ഇത് മുക്കിയതിൽ അന്ന് ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. പോലീസ് റിപ്പോർട്ട് വിശദമായി പരിശോധിച്ച് ജയശ്രീയ്ക്ക് എതിരെ നടപടിയെടുക്കണോ എന്ന കാര്യം തീരുമാനിക്കും. ഇപ്പോൾ തഹസിൽദാർ പദവിയിലാണ് ജയശ്രീ ജോലി ചെയ്യുന്നത്. ജയശ്രീക്കെതിരെ നടപടി വരുമെന്നതിന്റെ സൂചനകളും പുറത്ത് വരുന്നുണ്ട്.

English summary
Koodathai murder case; Mathew's statement out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X