ജോളിയുടെ കോയമ്പത്തൂർ യാത്ര എന്തിന് വേണ്ടി?അറസ്റ്റിന് തൊട്ടു മുമ്പും പോയി,അന്വേഷണം കോയമ്പത്തൂരിലേക്ക്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ കോയമ്പത്തൂർ ബന്ധവും അന്വേഷണ സംഘം അന്വേഷിക്കുന്നു. ജോളി അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും കോയമ്പത്തൂരില്‍ പോയിരുന്നു. പിഎച്ച്ഡി ചെയ്യാൻവേണ്ടിയെന്ന വ്യാജ്യേനയാണ് ജോളി കോയമ്പത്തൂരിലേക്ക് പോയിക്കൊണ്ടിരുന്നത്. കോയമ്പത്തൂരില്‍ ജോളി ആരോക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം പരിശോധിക്കും.
സിനിമയുടെ വെല്ലുന്ന കഥകളാണ് കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കൊലപാതകവും സംശയത്തിൻറെ ഒരു തുമ്പുപോലും ആവശേഷിക്കാതെയാണ് ജോളി നടത്തിയതെന്നതാണ് പ്രത്യേക. ബുദ്ധിമതിയായ ക്രിമിനൽ എന്ന് തന്നെയാണ് അന്വേഷിക്കുന്ന പോലീസും വ്യക്തമാക്കുന്നത്. കൊലപാതകങ്ങൾ എല്ലാം പുറത്ത് വന്നെങ്കിലും ഇപ്പോൾ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.

ഒരു സ്ത്രീ ഇത്രയും പേരെ കൊലപ്പെടുത്തിയത് എന്തിന് എന്ന് തെളിയിക്കാൻ ഇപ്പോഴും അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഷാജുവിനോടുള്ള പ്രണയമാണോ ഷാജുവിന്റെ ഭാര്യയെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഇല്ലാതാക്കാൻ ജോളിയെ പ്രകിപ്പിച്ചത്. അതോ സ്വത്തിനോടുള്ള ആർത്തിയോ എന്നത് ഇപ്പോഴും പിടികിട്ടാത്ത് ചോദ്യമാണ്. 2002ൽ ഉൾപ്പെടെയുള്ളവരുടെ മരണത്തിലെ അസ്വാഭാവികത കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ജോളിയെ കൊലപാതകങ്ങൾക്ക് സഹായിച്ചവരേയും കണ്ടെത്തേണ്ടതായിട്ടുണ്ട്.












Click it and Unblock the Notifications