കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയനൈഡ് എത്തിച്ച മാത്യുവുമായി ജോളിക്ക് വര്‍ഷങ്ങളുടെ വഴിവിട്ട ബന്ധം; വീട്ടിലെ നിത്യ സന്ദര്‍ശകന്‍

  • By Aami Madhu
Google Oneindia Malayalam News

വയനാട്: താമരശ്ശേരി കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ ജോളിയ്ക്കുള്ള പങ്ക് അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ജോളി ഒരു സംശയങ്ങള്‍ക്കും ഇടനല്‍കാത്ത വിധമാണ് കൊല നടത്തിയത്. ജോളിയുടെ ക്രിമിനല്‍ മനസ് പോലീസിനേയും ഞെട്ടിക്കുന്നു. ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്‍റെ കൊലപാതകത്തില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റെങ്കിലും മറ്റ് മരണങ്ങള്‍ക്ക് പിന്നിലും ജോളി തന്നെയാണെന്ന് പോലീസ് പറയുന്നു.

ബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎംബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎം

ആറ് പേരേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ഓരോരോ കാരണങ്ങളാണെന്നാണ് പോലീസ് കണ്ടെത്തല്‍. സയനൈഡ് എത്തിച്ച് നല്‍കിയ സുഹൃത്ത് എംഎസ് മാത്യുവുമായി ജോളിക്ക് വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. വിശദാംശങ്ങളിലേക്ക്

വഴിവിട്ട ബന്ധം

വഴിവിട്ട ബന്ധം

ആറ് കൊലപാതകങ്ങള്‍ക്കും സയനൈഡ് എത്തിച്ച് നല്‍കിയത് ജ്വല്ലറി ജീവനക്കാരനായ ബന്ധു കക്കാട്ട് മ‍ഞ്ചാടിയില്‍ എംഎസ് മാത്യു, സ്വര്‍ണ പണിക്കാരനായ താമരശ്ശേരി തച്ചന്‍പൊയില്‍ മുള്ളമ്പലത്ത് പ്രജികുമാര്‍ എന്നിവരെയാണ് പോലീസ് ജോളിക്കൊപ്പം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മാത്യുവുമായി ജോളിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

വീട്ടില്‍ നിത്യ സന്ദര്‍ശകന്‍

വീട്ടില്‍ നിത്യ സന്ദര്‍ശകന്‍

ജോളിയുടെ ഭര്‍ത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. ആറ് കൊലപാതകങ്ങള്‍ക്കും സയനൈഡ് എത്തിച്ച് നല്‍കിയിത് മാത്യുവായിരുന്നു. 2008 ലാണ് ആദ്യമായി ജോളിക്ക് സയനൈഡ് നല്‍കിയതെന്നും മാത്യു പോലീസിന് മൊഴി നല്‍കി.

നായയെ കൊല്ലാന്‍ എന്ന്

നായയെ കൊല്ലാന്‍ എന്ന്

ആദ്യ കൊല നടന്നത് 2008 ലായിരുന്നു. ജോളിയുടെ ഭര്‍തൃപിതാവായ ടോം തോമസിനെ ആയിരുന്നു കൊല്ലപ്പെട്ടത്. നായയെ കൊല്ലാന്‍ എന്ന് പറഞ്ഞാണ് തന്‍റെ കൈയ്യില്‍ നിന്നും ജോളി സയനൈഡ് വാങ്ങിയതെന്നും മാത്യു മൊഴി നല്‍കി. പ്രജികുമാറാണ് സയനൈഡ് മാത്യുവിന് നല്‍കിയത്. മാത്യു ജോലി ചെയ്യുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നയാളാണ് മാത്യുവിനൊപ്പം അറസ്റ്റിലായ പ്രജികുമാര്‍.

മൊഴികളിലെ വൈരുദ്ധ്യം

മൊഴികളിലെ വൈരുദ്ധ്യം

2002 ല്‍ ഭര്‍തൃമാതാവായ അന്നമ്മ തോമസിനെ കൊലപ്പെടുത്താനും സയനൈഡ് നല്‍കിയത് മാത്യു തന്നെയാണെന്നാണ് പോലീസ് നിഗമനം. അതേസമയം സയനൈഡ് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രജികുമാറും മാത്യുവും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

രണ്ട് തവണയെന്ന്

രണ്ട് തവണയെന്ന്

ഒരു തവണ മാത്രമേ മാത്യുവിന് സയനൈഡ് എത്തിച്ച് നല്‍കിയിട്ടുള്ളൂവെന്നാണ് പ്രജികുമാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ രണ്ട് തവണ ജോളിക്ക് സയനൈഡ് നല്‍കിയെന്ന് മാത്യു പോലീസിനോട് പറഞ്ഞു.

ഇടഞ്ഞു, പിന്നെ അടുത്തു

ഇടഞ്ഞു, പിന്നെ അടുത്തു

റോയ് തോമസിന്‍റെ മരണം സയനൈഡ് ഉള്ളിലെത്തിയാണെന്ന് മനസിലായതോടെ യാണ് ജോളിയുടെ ഉദ്ദേശം വ്യക്തമായതെന്നും റോയ് മാത്യു പോലീസിന് മൊഴി നല്‍കി. ഇതിന്‍റെ പേരില്‍ ജോളിയുമായി കലഹിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വീണ്ടും അടുത്തു.

വിവാഹത്തെ എതിര്‍ത്തു

വിവാഹത്തെ എതിര്‍ത്തു

റോയിയുടെ മരണ ശേഷം പക്ഷേ 2017 ല്‍ ഷാജു സഖറിയയുമായി ജോളി വിവാഹത്തിന് മുന്‍കൈ എടുത്തത് മാത്യുവിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തര്‍ക്കിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ജോളിയുടെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് തടസമായേ ഇല്ല.

മുന്‍കൈ എടുത്തത് ജോളി

മുന്‍കൈ എടുത്തത് ജോളി

ഷാജുവിനെ വിവാഹം കഴിക്കാന്‍ മുന്‍കൈ എടുത്തതും ജോളി തന്നെയായിരുന്നു. അധ്യാപകനായിരുന്ന ഷാജുവിന്‍റെ സൗമ്യ സ്വഭാവമാണ് ജോളിയെ ആകര്‍ഷിച്ചത്. എന്‍ഐടി ജീവനക്കാരിയാണെന്ന് തെറ്റിധരിപ്പിച്ചാണ് തന്നെ ജോളി വിവാഹം കഴിച്ചതെന്നാണ് ഷാജു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അരിഷ്ടത്തില്‍ കലക്കി നല്‍കി

അരിഷ്ടത്തില്‍ കലക്കി നല്‍കി

6 കൊലപതാകങ്ങള്‍ കൂടാതെ റോയിയുടെ സഹോദരി റെഞ്ചിയേയും സയനൈഡ് നല്‍കി വധിക്കാന്‍ ജോളി ശ്രമിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അന്നമ്മ തോമസ് മരിച്ച പിന്നാലെയായിരുന്നു ഇത്. അരിഷ്ടത്തില്‍ വിഷാംശം കലക്കി ജോളി റെഞ്ചിക്ക് നല്‍കുകയായിരുന്നു.

അകലം പാലിച്ചു

അകലം പാലിച്ചു

അരിഷ്ടം കഴിച്ച പിന്നാലെ റെഞ്ചി അവശയായി. കണ്ണില്‍ ഇരുട്ട് കയറി റെഞ്ചി അവശയായി കുഴഞ്ഞ് വീണു. ലിറ്ററ് കണക്കിന് വെള്ളം കുടിച്ച ശേഷമാണ് അവര്‍ സാധാരണ നില കൈവരിച്ചത്. ഇതോടെ സംശയം തോന്നിയ റെഞ്ചി പിന്നെ ജോളിയില്‍ നിന്നും അകലം പാലിച്ചു.

സയനൈഡിന്‍റെ അംശം

സയനൈഡിന്‍റെ അംശം

6 പേര്‍ക്കും സയനൈഡ് കലര്‍ന്ന ഭക്ഷണമോ പാനീയമോ നല്‍കിയാണ് കൊല നടത്തിയതെന്നാണ് ജോളിയുടെ മൊഴി. ഇത് സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. റോയിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും സയനേഡിന്‍റെ അംശം കണ്ടെത്തിയതായി ഉണ്ട്.

മറ്റ് നടപടികള്‍

മറ്റ് നടപടികള്‍

ഇപ്പോള്‍ റോയിയുടെ മാത്രം കൊലപാതകത്തിലാണ് പോലീസ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് അഞ്ച് പേരുടെ മൃതദേഹാവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലം വന്ന പിന്നാലെയാകും മറ്റ് കേസ് നടപടികള്‍, കൊലപാതകങ്ങള്‍ക്ക് പിന്നാലെ ടോമിന്‍റെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചതാണ് ജോളിയെ പോലീസ് വലയില്‍ എത്തിച്ചത്.

വട്ടിയൂര്‍ക്കാവില്‍ അടിപതറി ബിജെപി? തലവേദന ഒഴിയാതെ എന്‍ഡിഎ ക്യാമ്പ്, കത്തികയറി യുഡിഎഫ്

English summary
Koodathayi murder; Jolly had relation with mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X