കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെപ്യൂട്ടി തഹസില്‍ദാരുടെ മൊഴി എടുത്ത് പോലീസ്.... ജോളിയെ സഹായിച്ചവരെ കുരുക്കാനുറച്ച് നീക്കം!!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ പോലീസ്. സര്‍ക്കാര്‍ സര്‍വീസിലുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം. അതേസമയം ഭൂമി ഇടപാടില്‍ ജോളിയെ സഹായിച്ചെന്ന് സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി അന്വേഷണ സംഘം എടുത്തും. ഇവരെ ബാലുശ്ശേരിയിലുള്ള വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

1

ജയശ്രീ ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരാണ്. അതേസമയം റോയിയുടെ മരണത്തില്‍ അസ്വാഭാവികത ഒന്നും ഉണ്ടായിരുന്നില്ലെന്ന് കേസ് അന്വേഷിച്ച എസ്‌ഐ വി രാമനുണ്ണി പറഞ്ഞു. ബന്ധുക്കളില്‍ ആരും അന്ന് പരാതി പറഞ്ഞിരുന്നില്ല. 2012ല്‍ താന്‍ അവിടെ നിന്ന് സ്ഥലം മാറിപ്പോയെന്നും രാമനുണ്ണി പറഞ്ഞു. റോയ് മരിച്ചപ്പോള്‍ തന്നെ ഇവിടെ മുമ്പ് നടന്ന രണ്ട് മരണങ്ങളെ കുറിച്ചെങ്കിലും ഇപ്പോള്‍ പരാതി നല്‍കിയവര്‍ സൂചന തരണമായിരുന്നു. അങ്ങനെയെങ്കില്‍ ഈ കേസ് ഇങ്ങനെ തീര്‍ന്നുപോകില്ലായിരുന്നുവെന്നും രാമനുണ്ണി പറഞ്ഞു.

അതേസമയം കേസില്‍ ജോളിയെ സഹായിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ മനോജിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നാണ് ആരോപണം. നേരത്തെ മനോജും ജോളിയുമായുള്ള പണമിടപാട് രേഖകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഇതിന് പിന്നാലെ മനോജിന്റെ മൊഴിയെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് ഉണ്ടാകുമെന്നാണ് സൂചന.

സ്വത്ത് തട്ടിയെടുക്കാനായി വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് സിപിഎം മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളാണെന്ന് സൂചനയുണ്ട്. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. വ്യാജരേഖ വെച്ച് ഭൂമി ജോളിയുടെ പേരിലാക്കാന് സഹായിച്ചത് ലീഗ് നേതാവാണെന്നും, വ്യാജ വില്‍പത്രത്തിന് സാക്ഷിയായത് സിപിഎം നേതാവാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മുസ്ലീം ലീഗ് നേതാവിന് ജോളിയുമായും ഇവരുടെ വീടുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

 കൂടത്തായി കൊലപാതകം: ഷാജുവിനെ പോലീസ് വിട്ടയച്ചു... പ്രതികരണം ഇങ്ങന കൂടത്തായി കൊലപാതകം: ഷാജുവിനെ പോലീസ് വിട്ടയച്ചു... പ്രതികരണം ഇങ്ങന

English summary
koodathayi murder police questions goverment officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X