കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്?തറവാടിന് ദോഷം..3 പേര്‍ കൂടി മരിക്കുമെന്നും ജോളി പറഞ്ഞുവെന്ന്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Jolly Koodathai : കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്? | Oneindia Malayalam

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൊലപാതകങ്ങളില്‍ ജോളിക്ക് വീടിന് പുറത്ത് നിന്ന് നിരവധി പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പേരെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ജോളിയുടെ അടുത്ത സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സനാണ് ഇക്കൂട്ടത്തില്‍ ഒരാള്‍. ഇതുകൂടാതെ കട്ടപ്പന സ്വദേശിയായ ഒരു ജ്യോത്സനേയും പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

'ജോളിക്ക് പണത്തോട് ആര്‍ത്തി; കൊല്ലപ്പെട്ട ടോം തോമസിന്‍റെ പേരില്‍ വ്യാജ വില്‍പത്രം കാണിച്ചു''ജോളിക്ക് പണത്തോട് ആര്‍ത്തി; കൊല്ലപ്പെട്ട ടോം തോമസിന്‍റെ പേരില്‍ വ്യാജ വില്‍പത്രം കാണിച്ചു'

ജോളിയുടെ ഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത തകിടും അതിലെ പൊടിയുമാണ് ജ്യോത്സ്യനിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. വിശദാംശങ്ങളിലേക്ക്

 വാസ്തു ദോഷം

വാസ്തു ദോഷം

14 വര്‍ഷത്തിനിടയിലെ അടിക്കടിയുള്ള ആറ് മരണങ്ങള്‍. തീര്‍ത്തും അസ്വാഭാവികത തോന്നുന്ന മരണങ്ങള്‍. ആദ്യത്തെ മൂന്ന് മരണങ്ങളില്‍ അയല്‍ക്കാരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീടുള്ള മരണങ്ങളില്‍ അസ്വാഭാവികത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ ജോളി പ്രതിരോധിക്കാന്‍ ശ്രമിച്ചത് 'വാസ്തു'വിനെ കൂട്ടുപിടിച്ചായിരുന്നു.

പ്രത്യേകം ശ്രദ്ധിച്ചു

പ്രത്യേകം ശ്രദ്ധിച്ചു

പൊന്നാപരം തറവാടിന് വാസ്തു ദോഷമുണ്ടെന്നും അതുകൊണ്ടാണ് കുടുംബാംഗങ്ങള്‍ മരണപ്പെടുന്നതെന്നുമാണ് ജോളി അയല്‍ക്കാരോട് പറഞ്ഞത് ധരിപ്പിച്ചിരുന്നത്. മാത്രമല്ല തന്‍റെ വാദങ്ങളെ അരക്കിട്ട് ഉറപ്പിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ ഓരോ കൊലകള്‍ നടത്തിയശേഷവും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാനും ജോളി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

പരിഹാര ക്രിയയ്ക്കിടെ

പരിഹാര ക്രിയയ്ക്കിടെ

കൂടുതല്‍ മരണങ്ങള്‍ കുടുംബത്തില്‍ നടക്കാന്‍ സാധ്യത ഉണ്ടെന്ന് ജ്യോത്സ്യന്‍ പ്രവിച്ചതായും ജോളി പലരേയും വിശ്വസിപ്പിച്ചിരുന്നു. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ് ജോളി വിശ്വസിപ്പിച്ചിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു. ഭര്‍ത്താവ് റോയ് തോമസും ജോളിയുടെ ഈ കഥ വിശ്വസിച്ചെന്ന സംശയവും ഉണ്ട്. ദോഷം അകറ്റാനുള്ള പരിഹാരക്രിയക്കിടയിലാണ് റോയ് കൊല്ലപ്പെട്ടതെന്നും ജോളി അയല്‍ക്കാരോട് പറഞ്ഞിരുന്നു.

തകിടും പൊടിയും

തകിടും പൊടിയും

അതേസമയം റോയിയെ കൊലപ്പെടുത്താന്‍ ജോളി മന്ത്രവാദിനിയുടെ സഹായം തേടിയോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ തകിടാണ് സംശത്തിന് വഴിവെച്ചിരിക്കുന്നത്. റോയ് തോമസ് മരിക്കുമ്പോള്‍ ധരിച്ചിരുന്ന പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും ഒരു തകിടും അതില്‍ കുറച്ച് പൊടിയും കണ്ടെത്തിയിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം.

വിട്ട് നല്‍കി

വിട്ട് നല്‍കി

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്ന് ഇത് ശേഖരിച്ചുവിരുന്നെങ്കിലും പിന്നീട് ജോളിയുടെ അപേക്ഷ പ്രകാരം ഇത് വിട്ട് നല്‍കുകയായിരുന്നു. കട്ടപ്പനയിലെ മന്ത്രവാദിനിയാണ് ഈ തകിട് നല്‍കിയതെന്നാണ് വിവരം. ഈ തകടിലൂടെ വിഷാംശം അകത്ത് കടക്കാന്‍ സാധ്യത ഉണ്ടോയെന്നത് അന്വേഷണ സംഘം പരിശോധിക്കും.

വെള്ളത്തില്‍ കലക്കി നല്‍കി

വെള്ളത്തില്‍ കലക്കി നല്‍കി

ഈ പൊടി തന്നെയാണ് രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യയ്ക്ക് ജോളി വെള്ളത്തില്‍ കലക്കി നല്‍കിയതെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റോയിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന പൊടിയാണ് സിലിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സ്ഥാപിച്ചെടുക്കാനുള്ള ജോളിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഹാജരായില്ല

ഹാജരായില്ല

അതേസമയംസംഭവത്തിന് പിന്നില്‍ ഉണ്ടെന്ന് സംശയിക്കുന്ന മന്ത്രവാദിനിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. അതിനിടെ ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണിന്‍റെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നിട്ടുണ്ട്. ജോളിക്ക് സിം കാര്‍ഡ് വാങ്ങി നല്‍കിയത് താനാണെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് താനെന്നും ജോണ്‍സണ്‍ സമ്മതിക്കുന്നു.

പണയം വെച്ചിരുന്നു

പണയം വെച്ചിരുന്നു

പൊന്നാമറ്റം വീട്ടില്‍ വന്ന് പോകാറുണ്ടെങ്കിലും ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നാണ് ജോണ്‍സണിന്‍റെ മൊഴി. ജോളിയുടെ സ്വര്‍ണം പണയം വെച്ചിട്ടുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

ജയശ്രിയെ അറിയില്ല

ജയശ്രിയെ അറിയില്ല

മുന്‍പ് വീട്ടുകാര്‍ അറിയാതെ താന്‍ മറ്റൊരു ബന്ധുവിന് പണം കടം നല്‍കിയിരുന്നു. ഇത് ജോളിക്കാണെന്ന തെറ്റിധാരണയിലാണ് ആരോപണം ഉയര്‍ന്നതെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. അതേസമയം തഹസില്‍ദാര്‍ ജയശ്രിയുമായി ചേര്‍ന്ന് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കിയ വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും ജോണ്‍സണ്‍ പറഞ്ഞു.

ശബ്ദരേഖ കൈയ്യില്‍

ശബ്ദരേഖ കൈയ്യില്‍

ഒരിക്കല്‍ ജയശ്രീ തന്നെ വിളിച്ചിരുന്നു. വ്യാജ രേഖയാണ് ഉണ്ടാക്കിയതെന്നും കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്നുമായിരുന്നു തന്നോട് ആവശ്യപ്പെട്ടത്. ഇതിന്‍റെ ശബ്ദ രേഖ തന്‍റെ കൈയ്യില്‍ ഉണ്ട്. ഇത് അന്വേഷണ സംഘത്തിന് നല്‍കുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് എങ്ങനെ രാജ്യദ്രോഹ കുറ്റമാകും? പുതിയ കത്തുമായി 180 പേര്‍പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് എങ്ങനെ രാജ്യദ്രോഹ കുറ്റമാകും? പുതിയ കത്തുമായി 180 പേര്‍

 കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍ കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍

English summary
Koodathayi murder; police to investigate the role of astrologer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X