കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജുവിനെ കെണിയിലാക്കി ജോളിയുടെ മൊഴി; സിലിയുടേയും മകളുടേയും മരണം കൊലപാതകമെന്ന് ഷാജുവിന് അറിയാം

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ പോലീസ് വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിച്ചു. ഷാജുവിന്‍റെ കൂടത്തായിയിലെ വീട്ടിലെത്തി പോലീസ് രാവിലെ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഷാജുവിനെ ക്രൈബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്.

Recommended Video

cmsvideo
ഭാര്യയെയും മകളെയും കൊന്ന ജോളിയെ ഷാജു വിവാഹം ചെയ്തതെന്തിന്? | Oneindia Malayalam

ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനോടൊപ്പം തന്നെ സിലിയുടേയും മകള്‍ ആല്‍ഫിന്‍റേയും മരണത്തിലും പോലീസ് സജീവമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഇരുവരുടേയും മരണത്തില്‍ ജോളിയില്‍ നിന്ന് നിര്‍ണ്ണായകമായ മൊഴികളും പോലീസിന് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സിലിയുടേയും മകള്‍ ആല്‍ഫിന്‍റെയും മരണം

സിലിയുടേയും മകള്‍ ആല്‍ഫിന്‍റെയും മരണം

സിലിയുടേയും മകള്‍ ആല്‍ഫിന്‍റെയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയമായിരുനെന്നാണ് ജോളി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. 'ഇരുവരുടേയും മരണം കൊലപാതകമാണെന്ന് ഞാന്‍ ഷാജുവിനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഷാജു പറഞ്ഞത് അവള്‍ (സിലി) മരിക്കേണ്ടവള്‍ തന്നെയായിരുന്നു. എനിക്ക് യാതൊരു ദുഃഖവുമില്ല'- എന്ന മൊഴിയാണ് ജോളിയില്‍ നിന്ന് പോലീസിന് ലഭിച്ചത്.

ആരോടും പറയേണ്ട

ആരോടും പറയേണ്ട

കൊലപാതക വിവരം പുറത്ത് ആരോടും പറയേണ്ടെന്ന് ഷാജു പറഞ്ഞതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി ലഭിച്ചതിന് പിന്നാലെയാണ് ഷാജുവിന്‍റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തുകയും ചോദ്യം ചെയ്യലിന് ഹാജരാവണമെന്നും ആവശ്യപ്പെട്ടതും. ആദ്യ ഭാര്യയുടേയും കുഞ്ഞിന്‍റേയും മരണം കൊലപാതകമാണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഷാജു വിവരം പുറത്തറിയിച്ചില്ല എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

വീഴ്ച്ച അറിഞ്ഞുകൊണ്ട്

വീഴ്ച്ച അറിഞ്ഞുകൊണ്ട്

ഷാജുവിന്‍റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ച അറിഞ്ഞുകൊണ്ടുള്ളതാണെന്ന് തന്നെയാണ് അന്വേഷണ സംഘം സൂചന നല്‍കുന്നത്. ജോളിയും മാത്യുവും അറസ്റ്റിലായ ദിവസം ഷാജുവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷം പലതവണയായി മാധ്യമങ്ങളെ കണ്ട ഷാജു കൊലപാതക പരമ്പരയില്‍ തനിക്ക് പങ്കോ അറിവോ ഇല്ലെന്നായിരുന്നു അവകാശപ്പെട്ടിരുന്നു.

ജോളിയുടെ മൊഴി

ജോളിയുടെ മൊഴി

എന്നാല്‍ ഷാജുവിന്‍റെ അവകാശവാദങ്ങള്‍ക്ക് നേര്‍വിപരീതമായ മൊഴിയാണ് ജോളി പോലീസിന് നല്‍കിയിരിക്കുന്നത്. നേരത്തെ പോലീസ് പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ഇതേകാര്യം മകന്‍ റോമോയോടും ജോളി പറഞ്ഞിരുന്നു. ഇക്കാര്യം അന്ന് തന്നെ റോമോ അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു.

പതറിത്തുടങ്ങിയത്

പതറിത്തുടങ്ങിയത്

ആദ്യഘട്ടത്തില്‍ പോലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും കുറ്റം മുഴുവന്‍ നിഷേധിക്കുന്ന സമീപനമായിരുന്നു ജോളിയുടേത്. എന്നാല്‍ ഫോറന്‍സിക് പരിശോധനയക്കായി സെമിത്തേരിയിലെ കല്ലറ പൊളിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തതോടെയാണ് ജോളി പതറിത്തുടങ്ങിയത്. അന്ന് വൈകുന്നേരം വീട്ടിലെത്തിയ അയല്‍വാസി ബാവയോടാണ് തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ജോളി ആദ്യമായി പറയുന്നത്.

മകനോട്

മകനോട്

കൊലപാതകങ്ങളെക്കുറിച്ച് ജോളി പറഞ്ഞ വിവരങ്ങള്‍ ബാവ ഉടന്‍ തന്നെ റൂറല്‍ എസ്പിയെ അറിയിച്ചു. അതിന് ശേഷം മകന്‍ റോമോയെ ജോളിയുടെ അരികിലേക്ക് വിട്ട പോലീസ് കൂടുതല്‍ വിവരങ്ങല്‍ ശേഖരിച്ചു. സിലിയുടേയും ആല്‍ഫിന്‍റേയും മരണത്തേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്ന വിവരം മകനോട് ജോളി പറയുന്നത്.

ആദ്യം തീരുമാനിച്ചത്

ആദ്യം തീരുമാനിച്ചത്

റോമോയില്‍ നിന്ന് ഷാജുവിനെതിരേയുള്ള മൊഴി ലഭിച്ചെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കാനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൃത്യമായ നിരീക്ഷണത്തിലായിരുന്നു പിന്നീടുള്ള മണിക്കൂറുകളില്‍ ഷാജു. ഷാജുവിന്‍റെ ഫോണ്‍കോളുകളും സഞ്ചാരവും പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്‍റെ വീട് കര്‍ശനമായ പോലീസ് കര്‍ശനമായ നീരീക്ഷണത്തിലാണ്.

വിവാഹത്തിന്

വിവാഹത്തിന്

ഇന്നലെ പുലര്‍ച്ചേയും മാധ്യമങ്ങളെക്കണ്ട ജോളിയെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന നിലപാടായിരുന്നു ഷാജു സ്വീകരിച്ചത്. തങ്ങളുടെ വിവാഹത്തിന് മുന്‍കൈയ്യെടുത്തത്ത് ജോളിയാണെന്നും സിലി മരണപ്പെട്ട് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി ജോളി വിവാഹക്കാര്യം പറഞ്ഞിരുന്നുവെന്നും ഷാജു അഭിപ്രായപ്പെട്ടു.

തന്നേയും വഞ്ചിച്ചു

തന്നേയും വഞ്ചിച്ചു

നാട്ടുകാരേയും ബന്ധുക്കളേയും മാത്രമല്ല തന്നേയും ജോളി വഞ്ചിക്കുകയായിരുനെന്നായിരുന്നു ഷാജു നേരത്തെ അഭിപ്രായപ്പെട്ടത്. എന്‍ഐടിയില്‍ ലക്ചറാണെന്നായിരുന്നു ജോളി തന്നോടും പറഞ്ഞിരുന്നത്. പോലീസ് ചോദ്യം ചെയ്യുന്നത് വരെ അത് തന്നെയായിരുന്നു തന്‍റെ വിശ്വാസമെന്നും ഷാജു പറയുന്നു. ജോളി പറഞ്ഞെതെല്ലാം നുണയായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്‍ഐടിയില്‍ ബിബിഎ ലക്ചറാണെന്നായിരുന്നു പറഞ്ഞതെന്നും ഷാജു പറഞ്ഞു.

എന്‍ഐടി

എന്‍ഐടി

പിഎച്ച്ഡി ചെയ്യുന്നത് കൊണ്ട് അവധിയാണെങ്കിലും ഓഫീസില്‍ പോവാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളത്. ഒരു തവണ എന്‍ഐടിയുടെ ഗേറ്റ് ജോളി കാറോടിച്ച് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ എംകോമിന്‍റേയും നെറ്റ് യോഗ്യത നേടിയതിന്‍റെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നിരുന്നു. അതുകൊണ്ടാണ് സംശയങ്ങള്‍ ഉണ്ടാവാതിരുന്നത്

യാതൊരു ബന്ധവുമില്ല

യാതൊരു ബന്ധവുമില്ല

ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാല്‍ ജോലിയെ കുറിച്ച് കൂടുതലായൊന്നും അന്വേഷിച്ചിരുന്നതേയില്ല. തന്നോട് പറഞ്ഞതെല്ലാം കളവായിരുന്നില്ലേ എന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഒരു ബ്യൂട്ടി ഷോപ്പില്‍ ഇരിക്കാറുണ്ടെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ജോളി പറഞ്ഞിരുന്നു. തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല.

സയനൈഡ‍്

സയനൈഡ‍്

കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മാത്രമാണ് ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നതായും മരണകാരണം സയനൈഡ‍് ഉള്ളില്‍ ചെന്നാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അറിയുന്നതെന്നും ഷാജു പറഞ്ഞു. ജോളിയുടെ അറസ്റ്റിനു പിന്നാലെ പൊന്നാംമറ്റത്ത് നിന്ന് ഷാജുവിനെ ബന്ധുക്കള്‍ പുറത്താക്കിയിരുന്നു.

അന്നമ്മ തോമസിനെ ജോളി കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തിൽ; രണ്ടാം തവണ സയനൈഡിന്റെ ഡോസ് കൂട്ടി!!അന്നമ്മ തോമസിനെ ജോളി കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തിൽ; രണ്ടാം തവണ സയനൈഡിന്റെ ഡോസ് കൂട്ടി!!

English summary
koodathayi murder: shaju was aware that sily and daughter was killed says jolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X