കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ മരിക്കും മുന്‍പേ ജോളി തന്നോട് താത്പര്യം കാണിച്ചു; വെളിപ്പെടുത്തലുമായി രണ്ടാം ഭര്‍ത്താവ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഷാജുവിനെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ച നടപടിക്കെതിരെ ജോളിയുടെ മകന്‍ റോമോ റോയി രംഗത്തെത്തിയിരുന്നു. ഷാജു പറയുന്നത് മുഴുവന്‍ കളവാണെന്നും കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന സംശയവും റോമോ ഉയര്‍ത്തിയിരുന്നു.

രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍; അമ്മയെ പോലീസ് കൊണ്ട് പോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ്രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍; അമ്മയെ പോലീസ് കൊണ്ട് പോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ്

എന്നാല്‍ റോമോയുടെ വാദങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഷാജു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജോളിക്കെതിരെ ഷാജു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വിശദാംശങ്ങളിലേക്ക്

Recommended Video

cmsvideo
Jolly Koodathai : പൊട്ടിക്കരഞ്ഞ് കൊണ്ട് ഷാജു പറഞ്ഞത് | Oneindia Malayalam
മകന്‍റെ ആരോപണം

മകന്‍റെ ആരോപണം

അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണ് ഷാജുവിനെ വിവാഹം കഴിക്കാന്‍ തങ്ങള്‍ സമ്മതിച്ചതെന്നായിരുന്നു റോമോ പറഞ്ഞത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ് ഷാജുവെന്നും അമ്മയ്ക്ക് ഒറ്റയ്ക്ക് കൃത്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍‌ ഷാജു നടത്തുന്നതെന്നും റോമോ ആരോപിച്ചിരുന്നു.

താത്പര്യം കാണിച്ചു

താത്പര്യം കാണിച്ചു

എന്നാല്‍ റോമോയുടെ വാദങ്ങളെല്ലാം ഷാജു തള്ളി. തന്‍റെ ഭാര്യ സിലി മരിക്കുന്നതിന് മുന്‍പ് തന്നെ ജോളി തന്നോട് താത്പര്യം കാണിച്ചിരുന്നുവെന്നും ഷാജോ പറയുന്നു. സിലി മരിച്ച് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ദിവസം ജോളി തന്നെ ഫോണില്‍ വിളിച്ചത്. സ്കൂളില്‍ പോകും വഴി വീട്ടില്‍ വരണമെന്നും അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്.

വിവാഹക്കാര്യം

വിവാഹക്കാര്യം

ഇത് പ്രകാരം താന്‍ വീട്ടില്‍ പോയപ്പോഴാണ് വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്മള്‍ വിവാഹം കഴിക്കണമെന്ന് സിലിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജോളി പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യം തനിക്ക് അപ്പോള്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

താത്പര്യമില്ലെന്ന്

താത്പര്യമില്ലെന്ന്

ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് അതേ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയൂവെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ഷാജു പറയുന്നു. ജോളിയുമായി തനിക്ക് വിവാഹത്തിന് മുന്‍പ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ തുടക്കം മുതല്‍ തന്നെ തന്നോട് താത്പര്യം കാണിച്ചു.

അസ്വസ്ഥത ഉണ്ടാക്കി

അസ്വസ്ഥത ഉണ്ടാക്കി

സിലി മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ഞങ്ങള്‍ പനമരത്ത് ഒരു കല്യാണത്തിന് പോയിരുന്നു. അന്ന് ജോളിയുടെ കാറിലാണ് ഞങ്ങള്‍ പോയത്. അന്ന് അവര്‍ തന്നോട് അടുത്ത് ഇടപഴകാന്‍ ശ്രമിക്കുകയായിരുന്നു. സിലിയുടെ മരണശേഷം മൃതദേഹത്തില്‍ അന്ത്യചുംബനം നടത്താന്‍ താന്‍ ശ്രമിച്ചപ്പോള്‍ ജോളിയും ഇടിച്ച് കയറി. ഇതിന്‍റെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആല്‍ബമാക്കിയപ്പോള്‍ ജോളിയുടെ സാന്നിധ്യമുള്ള ഫോട്ടോകള്‍ താന്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. അത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്നവയായിരുന്നു അത്.

അത്ഭുതപ്പെടുത്തുന്നു

അത്ഭുതപ്പെടുത്തുന്നു

ജോളിയെ വിവാഹം കഴിക്കുന്നത് പിന്നീട് സംസാരിച്ചപ്പോള്‍ സിലിയുടെ സഹോദരന്‍ സോജോ അടക്കമുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.ഷാജുവിന്‍റെ ഭാര്യ സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. തനിക്ക് നേരെ ജോളിയുടെ മകന്‍ റോമോ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും ഷാജു പറഞ്ഞു.

തനിക്കൊരു മകനുണ്ട്

തനിക്കൊരു മകനുണ്ട്

പ്രതിസന്ധി ഘട്ടത്തില്‍ ജോളിയേയും മകനേയും താനാണ് സംരക്ഷിച്ചത്. തനിക്കെതിരെ ഇപ്പോള്‍ അനാവശ്യ ആരോപണങ്ങളാണ് റോമോ ഉയര്‍ത്തുന്നത്. അവന്‍റെ അച്ഛന്‍റെ സ്ഥാനത്തുള്ള വ്യക്തിയാണ് ഞാന്‍. തനിക്കൊരു മകനുണ്ട്. റോമോയുടെ ആരോപണങ്ങള്‍ തന്നേയും മകനേയും എത്രമാത്രം ബാധിക്കുമെന്ന് എന്തുകൊണ്ടാണ് ചിന്തിക്കാത്തത്, ഷാജു ചോദിക്കുന്നു.

സിനിമയ്ക്ക് പോയില്ല

സിനിമയ്ക്ക് പോയില്ല

ജോളിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ താന്‍ സിനിമ കാണാന്‍ പോയെന്നാണ് റോമോ ആരോപിച്ചത്.എന്നാല്‍ ജോളിക്കൊപ്പം ചോദ്യം ചെയ്യലിന് പോയത് താനായിരുന്നു. ചോദ്യം ചെയ്യലിന് ഏറെ നേരം എടുക്കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ സിനിമയ്ക്ക് പോയിക്കോളാം സാരമില്ല എന്നായിരുന്നു താന്‍ ജോളിയോട് പറഞ്ഞത്.

സംശയം ബലപ്പെടുന്നു

സംശയം ബലപ്പെടുന്നു

എന്നാല്‍ താന്‍ പോയിട്ടില്ല. ഇത് ജോളി റോമോയോട് പറഞ്ഞ് കാണും ഇതാകാം ഇപ്പോള്‍ റോമോ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഷാജു പറഞ്ഞു. അതേസമയം ഷാജുവിന് ഭാര്യ സിലിയുടേയും മകള്‍ ആല്‍ഫിയുടേയും കൊലപാതകം സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പോലീസ് തന്ത്രം

ഷാജുവിനെ കേസില്‍ കസ്റ്റഡിയില്‍ എടുത്തതും പിന്നീട് വിട്ടയച്ചതും പോലീസിന്‍റെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഷാജുവിന്‍റെ നീക്കങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടികളിലേക്ക് കടക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു പോലീസ്.

സാധനം കടത്തിയത്

സാധനം കടത്തിയത്

കഴിഞ്ഞ ദിവസം തന്നെ വീട്ടില്‍ നിന്ന് ഷാജു സാധനങ്ങള്‍ കടത്തിയത് ചില സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജോളിയെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് പൊന്നാമറ്റം വീട്ടില്‍ നിന്നും ഷാജു സാധനങ്ങള്‍ ഓട്ടോയില്‍ കടത്തിയത്. ചാക്കില്‍ ഷാജു സാധനം കടത്തിയെന്ന് ഓട്ടോക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. പുസ്തകങ്ങളാണ് ചാക്കില്‍ ഉണ്ടായിരുന്നതെന്നും പ്രശ്നമുള്ള വീട്ടിലെ ആളാണെന്നും തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് ഓട്ടോക്കാരന്‍ വെളുപ്പെടുത്തിയത്.

കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

അതേസമയം ജോളി ഒറ്റയ്ക്കല്ല കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ജോളി ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതോടെ 11 പേരിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ അന്വേഷിക്കാതെ 11 പേരെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ഇക്കൂട്ടത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും കോഴിക്കോട് നിന്നുള്ള രണ്ട് ക്രിമിനില്‍ അഭിഭാഷകരും രാഷ്ട്രീയക്കാരും ഉണ്ടെന്നാണ് വിവരം

ചില്ലറക്കാരിയല്ല ജോളി! 22 വര്‍ഷം മുന്‍പ് പ്രണയ വിവാഹം.. അമ്മയുടെ അറസ്റ്റില്‍ നിറകണ്ണുകളുമായി മക്കള്‍ചില്ലറക്കാരിയല്ല ജോളി! 22 വര്‍ഷം മുന്‍പ് പ്രണയ വിവാഹം.. അമ്മയുടെ അറസ്റ്റില്‍ നിറകണ്ണുകളുമായി മക്കള്‍

 സയനൈഡ് എത്തിച്ച മാത്യുവുമായി ജോളിക്ക് വര്‍ഷങ്ങളുടെ വഴിവിട്ട ബന്ധം; വീട്ടിലെ നിത്യ സന്ദര്‍ശകന്‍ സയനൈഡ് എത്തിച്ച മാത്യുവുമായി ജോളിക്ക് വര്‍ഷങ്ങളുടെ വഴിവിട്ട ബന്ധം; വീട്ടിലെ നിത്യ സന്ദര്‍ശകന്‍

English summary
Koodathayi murder; this is what Shaju says about Joly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X