Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊന്നുരുക്കുന്നിടത്ത് സയനൈഡിനെന്ത് കാര്യം'; സ്വര്‍ണപ്പണിയിലെ സയനൈഡിന്‍റെ ആവശ്യം അറിയാം

തിരുവനന്തപുരം: സ്വര്‍ണ്ണഖനനത്തിലും, ആഭരണ മേഖലയിലും ഇലക്ട്രോ പ്ലേറ്റിങിലും ഉപയോഗിച്ചു വരുന്ന ഒരു രാസ സംയുക്തമാണ് പൊട്ടാസ്യം സയനൈഡെങ്കിലും മാരക വിഷം എന്നത് മാത്രമാണ് പലരുടേയും അറിവ്. കാഴ്ച്ചയില്‍ പഞ്ചസാരയോട് സാമ്യമുള്ള, ജലത്തില്‍ വളരെ പെട്ടെന്ന് ലയിക്കുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലവണമാണ് സയനൈഡ്.

സയനൈഡ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചതിനാല്‍ കോശ ശ്വസനത്തെ ശക്തമായി തടയുകയും മൈറ്റോകോൺട്രിയൽ സൈറ്റോക്രോം സി ഓക്സിഡേസുമായി പ്രവർത്തിക്കുകയും, ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷനെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഇത് ആഹാരത്തിനെ ഓക്സീകരണം നടത്തി ഉപയോഗപ്രദമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. ലാറ്റിക് അസിഡോസിസ് പിന്നീട് അവായവശ്വസനത്തിനു കാരണമാകുന്നു.

മരണം സംഭവിക്കുന്നതിന് മുമ്പ്

മരണം സംഭവിക്കുന്നതിന് മുമ്പ്

രക്ഷത്തിലെ ഓക്സിജന്‍ ടിഷ്യൂസിന് ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ട് വിഷബാധയേറ്റയാളുടെ മുഖം ചുവന്ന് തുടുക്കുന്നു. വിഷം ഏറ്റയാള്‍ക്ക് നഷ്ടപ്പെടുകയും സാവധാനം തലച്ചോറിലെ മരണം സംഭവിക്കുകയും ചെയ്യുന്നു. . സെറിബ്രൽ ഹൈപോക്സിയ മൂലമാണ് മരണം സംഭവിക്കുന്നത്. മരണം സംഭവിക്കുന്നതിന് മുമ്പ് വിഷബാധയേല്‍ക്കുന്നയാള്‍ക്ക് പേശികള്‍ കോച്ചിവലിക്കുന്നത് സഹിക്കേണ്ടിവരുന്നു.

സ്വര്‍ണ മേഖലയില്‍

സ്വര്‍ണ മേഖലയില്‍

അതിമാരകമായ വിഷാമംശമാണെങ്കിലും ആഭരണ നിര്‍മ്മാണ മേഖലയിലേയും സ്വര്‍ണ ഖനന മേഖലയിലേയും പ്രധാന അസംസ്കൃത വസ്തുവാണ് സയനൈഡ്. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്ക് കിട്ടാന്‍ വളരേയധികം ബുദ്ധിമുട്ടുള്ള സയനൈഡ് സ്വര്‍ണമേഖലയിലുള്ളവര്‍ക്ക് സയനൈഡ് ലഭിക്കുന്നു.

സ്വര്‍ണ ഖനികളില്‍

സ്വര്‍ണ ഖനികളില്‍

ആഭരണ നിര്‍മ്മാണ മേഖലകളിലേതിനേക്കാള്‍ സ്വര്‍ണ ഖനികളിലാണ് സയനൈഡ് കൂടുതലായി ഉപയോഗിക്കുന്നത്. സ്വര്‍ണ്ണ അയിരില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാണ് സയനൈഡ് പ്രധാനമായും ഉപയോഗിക്കുന്നത്. സയനൈഡ് കലര്‍ത്തിയ വെള്ളത്തില്‍ അയിരിട്ടാല്‍ അതില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കല്‍ എളുപ്പത്തിലാക്കാന്‍ സാധ്യമാവും.

സ്വര്‍ണ്ണപ്പണിക്കാരും

സ്വര്‍ണ്ണപ്പണിക്കാരും

സ്വര്‍ണ്ണപ്പണിക്കാരും സയനൈഡ് ഉപയോഗിക്കുന്നു. സ്വര്‍ണ്ണത്തിന് നിറവും തിളക്കവും വരുത്താനാണ് ഇവര്‍ സയനൈഡ് ഉപയോഗിക്കുന്നത്. മാരക വിഷമായ പൊട്ടാസ്യം സയനൈഡിന് പകരം ഹൈഡ്രോ സയനിക് ആസിഡാണ് സ്വര്‍ണ്ണപ്പണിക്കാര്‍ ഉപയോഗിക്കുന്നത്. ഇത് ശരീരത്തിനുള്ളില്‍ ചെന്നാലും മരണം സംഭവിക്കുന്നു.

വാങ്ങലും വില്‍ക്കലും

വാങ്ങലും വില്‍ക്കലും

വിഷ വസ്തുവായതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് സയനൈഡിന്‍റെ വാങ്ങലും വില്‍ക്കലും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് വില്‍ക്കാനും വാങ്ങാനും അനുമതിയുള്ളത്. വ്യാവസായിക ആവശ്യങ്ങള്‍ക്കാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് ഇത് കൈമാറ്റം ചെയ്യപ്പെടുകയുള്ളുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

മൂന്ന് മിനിറ്റിനകം

മൂന്ന് മിനിറ്റിനകം

70 കിലോഗ്രാം ഭാരമുള്ള ഒരാളുടെ മരണം സംഭവിക്കാന്‍ ഒരു നുള്ള് സയനൈഡ് മതിയാകും. 125 മി.ഗ്രാം സയനൈഡ് ഒരാളുടെ ശ്വാസകോശത്തില്‍ എത്തിയാല്‍ മൂന്ന് മിനിറ്റിനകം മരണം സംഭവിക്കും. ഇത്രയും മാരകമായ വിഷമാണെങ്കിലും ഏകദേശം കിലോയ്ക്ക് 1000 രൂപ മാത്രമാണ് സയനൈഡിനുള്ളു.

ഒരു മണിക്കൂറിനുള്ളില്‍

ഒരു മണിക്കൂറിനുള്ളില്‍

പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനൈഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില്‍ ചെന്നാല്‍ മരിക്കാനെടുക്കുന്ന സമയത്തില്‍ വ്യത്യാസം ഉണ്ടാകും. എന്നാല്‍ സാധാരണ ഗതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ മരണം സഭവിക്കും ചില കേസുകളില്‍ വിഷം ഉള്ളില്‍ ചെന്നാലും മണിക്കൂറുകളോളം കുഴപ്പം ഉണ്ടാവല്ലി. ശരീരം വിഷത്തെ ആഗിരണം െചയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണിത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+