കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേക്ക് മുറിച്ചും വൈൻ കുടിച്ചും പൊട്ടിച്ചിരിച്ച് ജോളി, വൈറലായി ജോളി-ഷാജു വിവാഹ ചിത്രങ്ങൾ!

Google Oneindia Malayalam News

Recommended Video

cmsvideo
Jolly Koodathayi : വൈറലായി ജോളി-ഷാജൂ വിവാഹ ചിത്രങ്ങള്‍ | Oneindia Malayalam

കോഴിക്കോട്: കൂടത്തായിയിലെ 6 പേരുടെ നടുക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് പോലീസും കേരളവും. ജോളി എന്ന പേര് കുപ്രസിദ്ധമായിരിക്കുന്നു. ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനും കൂട്ടാളികളെ വലയിലാക്കാനുമുളള നെട്ടോട്ടത്തിലാണ് പോലീസ്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഷാജുവുമായുളള ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹ ശേഷമുളള ചടങ്ങളുടെ ചിത്രങ്ങളടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിലൊരു ചിത്രത്തില്‍ ജോളിയേയും ഷാജുവിനേയും കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, റോയിയുടെ സഹോദരി റഞ്ചി, സഹോദരന്‍ റോജോ എന്നിവരേയും കാണാം.

JOLLY

ഇവരില്‍ ടോം തോമസും അന്നമ്മയും ജോളിയുടെ ഇരകളായി മാറി. റോജോ ആണ് മരണങ്ങളില്‍ പരാതി ഉന്നയിച്ച് മുന്നോട്ട് വന്നത്. റോജോയെ പോലീസ് അമേരിക്കയില്‍ നിന്ന് വിളിച്ച് വരുത്തി ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിന് മുന്‍പേ തന്നെ ജോളിയും ഷാജുവും പ്രണയത്തിലായിരുന്നു എന്നാണ് റഞ്ചു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ജോളിക്ക് പെൺകുട്ടികളോട് വെറുപ്പ്, റെഞ്ചിയുടെ മകളെയും കൊല്ലാൻ ശ്രമം, പല തവണ ഗർഭഛിദ്രം നടത്തിയെന്നും!ജോളിക്ക് പെൺകുട്ടികളോട് വെറുപ്പ്, റെഞ്ചിയുടെ മകളെയും കൊല്ലാൻ ശ്രമം, പല തവണ ഗർഭഛിദ്രം നടത്തിയെന്നും!

സിലി കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഷാജുവും ജോളിയും വിവാഹിതരാകുന്നത്. ഇത് ജോളി തന്നെ മുന്‍കൈ എടുത്ത് നടത്തിയ വിവാഹമാണ് എന്നാണ് സൂചന. സിലിയുടെ ബന്ധുക്കള്‍ വിവാഹത്തിന് തന്നെ നിര്‍ബന്ധിച്ചു എന്നാണ് ഷാജുവിന്റെ വാദം. എന്നാല്‍ സിലിയുടെ വീട്ടുകാര്‍ ഇത് തളളിക്കളഞ്ഞു. വിവാഹ ചിത്രങ്ങളില്‍ വളരെ സന്തോഷവതിയായി നില്‍ക്കുന്ന ജോളിയെ കാണാം. പരസ്പരം കേക്ക് നല്‍കുന്നതും വൈന്‍ നല്‍കുന്നതും ഭക്ഷണം കഴിക്കുന്നതും അടക്കമുളള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

JOLLY1

സിലിയുടെ മരണദിവസത്തെ ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. സിലിയുടെ മൃതദേഹത്തില്‍ ജോളി ചുംബിക്കുന്ന ചിത്രവും ഷാജുവും ജോളിയും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരുമിച്ച് അന്ത്യ ചുംബനം നല്‍കിയതില്‍ അസ്വാഭാവിക ഇല്ലെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല എന്നുമാണ് ഷാജു ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

English summary
Koodathayi Murder: Wedding day photos of Jolly and Shaju goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X