കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രൂകോളറില്‍ മലര്‍... ഫോണെടുത്താല്‍ സംസാരം മാറും, റെമോ പറയുന്നു, ജയിലില്‍ വിലസി ജോളി!!

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഉറപ്പാണെന്ന് വെളിപ്പെടുത്തി മകന്‍ റെമോ. തന്നെ വിളിച്ചത് ജയിലിലെ ഫോണാണെന്ന കാര്യത്തില്‍ മാത്രമാണ് എതിര്‍പ്പുള്ളത്. അവര്‍ക്ക് ജയിലില്‍ എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നും, പലരുമായും ഇപ്പോഴും ജോളി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് റെമോ പറയുന്നു. കേസില്‍ ആരെയെല്ലാമാണ് രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷേ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും റെമോ പറയുന്നു.

ട്രൂകോളറില്‍ മലര്‍

ട്രൂകോളറില്‍ മലര്‍

ജോളി തന്നെ വിളിച്ചത് ലാന്‍ഡ് ഫോണില്‍ നിന്നല്ല. മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ്. ട്രൂ കോളറില്‍ മലര്‍ എന്നാണ് പേര് തെളിഞ്ഞത്. എന്നാല്‍ കോള്‍ എടുത്തപ്പോള്‍ അവരായിരുന്നു. ജയില്‍ നമ്പറില്‍ നിന്നുള്ള കോളായിരുന്നെങ്കില്‍ അത്തരത്തില്‍ കാണിക്കണമായിരുന്നു. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നാണ് വിളിച്ചതെന്ന് സൈബര്‍ സെല്ലില്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായെന്നും റെമോ പറഞ്ഞു.

ആ സ്ത്രീ സംസാരിക്കുന്നത്

ആ സ്ത്രീ സംസാരിക്കുന്നത്

മെയ് മാസത്തിലാണ് തന്നെ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വളരെ ലാഘവത്തോടെയാണ് ആ സ്ത്രീ സംസാരിച്ചത്. ആറ് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാല്‍ വളരെയധികം സമയമെടുത്താണ് അവര്‍ സംസാരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായെന്നും റെമോ പറഞ്ഞു.

അവര്‍ക്ക് സ്വാധീനിക്കാനാവില്ല

അവര്‍ക്ക് സ്വാധീനിക്കാനാവില്ല

കേസ് വന്നപ്പോള്‍ തന്നെ വ്യക്തമായ നിലപാട് ഞാന്‍ എടുത്തതാണ്. എന്നെ അവര്‍ക്ക് സ്വാധീനിക്കാനാവില്ല. എന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചത്. ആ സ്ത്രീയെ ഞാന്‍ അനുകൂലിക്കില്ല. എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോണ്‍ എടുത്തത്. ആ സ്ത്രീ പ്രതിയാണ്. കേസന്വേഷണത്തില്‍ എനിക്ക് തൃപ്തിയില്ല. കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അന്വേഷണം പൂര്‍ത്തിയാക്കിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് ഫൈറ്റ് ചെയ്‌തേ പറ്റൂ.

ഇതൊന്നുമല്ല പ്രതികള്‍

ഇതൊന്നുമല്ല പ്രതികള്‍

ഇപ്പോള്‍ അറസ്റ്റിലായവര്‍ മാത്രമല്ല പ്രതികളായിട്ടുള്ളത്. പല ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ വിളിക്കുന്നത്. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പലരോടും ജോളി ബന്ധം നിലനിര്‍ത്തുന്നുമുണ്ടെന്നും റെമോ പറഞ്ഞു. അവരുടെ സംസാരത്തില്‍ നിന്ന് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായെന്നും റെമോ പറഞ്ഞു.

വിവരങ്ങള്‍ ഇങ്ങനെ

വിവരങ്ങള്‍ ഇങ്ങനെ

ജോളി ജയിലില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ചതായി ഐജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റെമോയെ മൂന്ന് വട്ടം വിളിച്ചെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെമോ വിലക്കിയിട്ടും ജോളി വിളിക്കുകയായിരുന്നുവെന്നും മറ്റ് സാക്ഷികളെയും വിളിച്ചിട്ടുണ്ടാകാമെന്നും കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരിയും കേസിലെ പ്രധാന സാക്ഷിയുമായ രഞ്ജി പറഞ്ഞു. ജോൡക്ക് ജയിലില്‍ വലിയ സ്വാതന്ത്രമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു സാക്ഷിയായ ബാവയും പറയുന്നു.

ജയിലില്‍ വിലസുകയാണോ?

ജയിലില്‍ വിലസുകയാണോ?

കേസില്‍ ഉന്നത ഇടപെടലിലൂടെ ജോളിക്ക് ജയിലില്‍ എല്ലാവിധ സഹായവും ലഭിക്കുന്നുണ്ടെന്ന സൂചനകളും ഇതിലൂടെ ലഭിക്കുന്നുണ്ട്. ജോളി നിരന്തരമായും സ്വതന്ത്രമായും ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് താന്‍ റെമോയെ നേരില്‍ കണ്ടെന്നും, ജോളി പലവട്ടം വിളിച്ചതായി റെമോ സമ്മതിച്ചെന്നും ഐജി പറയുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് അതിഗുരുതരമായ പ്രശ്‌നമാണെന്നും ഇതിനെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Recommended Video

cmsvideo
ലോക്ക്ഡൗണ്‍ അവസരമാക്കി ജോളി കൂടത്തായി പുറത്തിറങ്ങുമോ? | Oneindia Malayalam
മൊബൈല്‍ ഫോണില്ല

മൊബൈല്‍ ഫോണില്ല

തടവുകാര്‍ക്ക് പുറത്തേക്ക് വിളിക്കാവുന്ന നമ്പറില്‍ നിന്നാണ് ജോളി വിളിച്ചതെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറയുന്നു. ജയില്‍ രജിസ്റ്ററില്‍ ഇതിനായി നമ്പര്‍ എഴുതണം. പക്ഷേ അപ്പോഴും തടവുകാരുടെ ഫോണ്‍വിളി ജയില്‍ ജീവനക്കാരുടെ സാന്നിധ്യത്തില്‍ വേണമെന്നും, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നുമുള്ള നിബന്ധന എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്ന ചോദ്യവും ബാക്കിയാണ്. നേരത്തെ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കും ഇത്തരത്തിലുള്ള സഹായങ്ങള്‍ ജയിലില്‍ ലഭിച്ചിരുന്നു.

English summary
koodathayi murder: when jolly called me true caller details shows malar says son remo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X