Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ജോളി?; ഇടുക്കിയില്‍ നിന്ന് കോഴിക്കോട് എത്തിയത് 1998 ല്‍, എന്‍ഐടി അധ്യാപികയെന്ന നുണ

കോഴിക്കോട്: ഇടുക്കി കട്ടപ്പന സ്വദേശിയാണ് കൂടത്തായിയിലെ കൊലപാത പരമ്പരയില്‍ പോലീസ് അറസ്റ്റ് ചെയ്ത ജോളി. പൊന്നാമ്മറ്റം ടോം തോമസിന്‍റേയും അന്നമ്മുടേയും നാലുമക്കളില്‍ മൂത്തയാളായ റോയ് തോമസുമായി വിവഹാം കഴിഞ്ഞതിലൂടെ 1998 ലാണ് ജോളി കൂടത്തായിയില്‍ എത്തുന്നത്. അന്നമ്മയുടെ സഹോദരന്‍റെ ഭാര്യയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. ഇപ്പോള്‍ ടോം തോമസിന്‍റെ സഹോദരന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്‍റെ ഭാര്യയാണ്.

എം കോം ബിരുദധാരിണിയാണ് താനെന്നാണ് ജോളി ഭർത്താവിന്‍റെ വീട്ടുകാരോടും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനോടും പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റൊന്നും ഇവര്‍ ആരേയും കാണിച്ചിരുന്നില്ല. കോഴിക്കോട് എന്‍ഐടിയില്‍ അധ്യപികയാണെന്ന് നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിരുന്നു. എന്‍ഐടിയുടെ വ്യാജ ഐര്‍ഡികാര്‍ഡുണ്ടാക്കിയായിരുന്നു ഈ പറ്റിക്കല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

അധ്യാപിക

അധ്യാപിക

ജോളി എന്ന പേരില്‍ ഒരു അധ്യാപിക എന്‍ഐടിയില്‍ പഠിപ്പിക്കുന്നില്ലെന്ന് കൂടത്തായില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞതോടെ ഈ അവകാശ വാദം ഇവര്‍ പിന്നീട് അധികം ആവര്‍ത്തിക്കാതായി. യഥാര്‍ത്ഥത്തില്‍ ഒരു വിധ്യാഭ്യാസ ഏജന്‍സിയാണ് ജോളി നടത്തിയിരുന്നത്. ഇവിടെ നിന്നാണ് പലതരത്തിലുള്ള പണമിടപാടുകളും ജോളി നത്തിയിരുന്നതെന്നാണ് സൂചന. താമരശ്ശേരിയിൽ ബ്യൂട്ടി പാർലർ നടത്തുകയാണെന്നും ജോളി അവകാശപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യ മരണം

ആദ്യ മരണം

2002 ലാണ് പരമ്പരയിലെ ആദ്യ മരണം നടക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടേതായിരുന്നു ആദ്യ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥ ഉണ്ടായതിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. കുഴഞ്ഞു വീണ് മരിച്ചതിനാല്‍ ആര്‍ക്കം സശയം തോന്നിയില്ല. 2008 സെപ്തംബര്‍ 26 നായിരുന്നു ടോം തോമസ് സാമാനമായ രീതിയില്‍ മരിച്ചത്.

സംശയങ്ങള്‍

സംശയങ്ങള്‍

66 വയസ്സുള്ള ടോം തോമസിന്‍റെ മരണം വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. 2011 ഓക്ടോബറില്‍ ടോം തോമസിന്‍റെ മൂത്തമകന്‍ റോയി തോമസ് മരിച്ചതോടെയാണ് ആദ്യമായി ചിലര്‍ക്ക് സംശയങ്ങള്‍ ഉടലെടുക്കുന്നത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ട് ചെയ്തതിലൂടെ സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നില്ല.

മാത്യു മരിച്ചത്

മാത്യു മരിച്ചത്

2014 ഏപ്രിലിലാണ് അന്നമ്മയും സഹോദരനും അയല്‍വാസികളുമായ എംഎം മാത്യു മരിച്ചത്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കെയാണ് മാത്യു മരിച്ചത്. റോയിയുടെ മരണത്തില്‍ സംശയങ്ങല്‍ ഉന്നയിച്ചവരില്‍ പ്രധാനിയായിരുന്നു മാത്യു. മാത്യുവിന്‍റെ മരണം നടന്ന് ഒരാഴ്ച്ചക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകൾ അൽഫൈനെ മരിക്കുന്നത്. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.

പഴുതടച്ചുള്ള അന്വേഷണം

പഴുതടച്ചുള്ള അന്വേഷണം

കേസില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പോലീസ് അന്വേഷണം ജോളിയിലേക്ക് നീണ്ടെതെങ്കിലും അദ്യഘട്ടത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട മുപ്പതോളം പേരെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ജോളിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. തെളിവുകള്‍ നശിപ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ജോളിയുടെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചത്

ടോം തോമസിന്‍റെ സ്വത്തുക്കള്‍

ടോം തോമസിന്‍റെ സ്വത്തുക്കള്‍

ടോം തോമസിന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളി നടത്തിയ നീക്കങ്ങളാണ് പരാതിയിലേക്ക് നയിച്ചത്. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം നടത്തിയത്. ഇത് അറിഞ്ഞ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ ടോം തോമസിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയില്‍ കേസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

സ്വത്ത് തര്‍ക്കം

സ്വത്ത് തര്‍ക്കം

ഒരു കുടുംബത്തിലെ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും പരാതിയും വെറും സ്വത്ത് തര്‍ക്കമായിരിക്കാമെന്നായിരുന്നു പോലീസ് ആദ്യം കരുതിയിരുന്നത്. എല്ലാ വിവരങ്ങളും ഒന്നിച്ച് വെച്ച് പരിശോധിക്കാനും ആദ്യഘട്ടത്തില്‍ പോലീസ് തയ്യാറായിരുന്നില്ല.

അന്വേഷണം വീണ്ടും സജീവം

അന്വേഷണം വീണ്ടും സജീവം

എന്നാല്‍ വടകര എസ്പിയായി കെ ജി സൈമണ്‍ ചുതലയെടുത്തതോടെ അന്വേഷണം വീണ്ടും സജീവമായി. എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസില്‍ വിശദമായ അന്വേഷ​ണം നടത്തുകയായിരുന്നു.നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+