മീനാക്ഷിക്കൊപ്പം.. മലക്കം മറിഞ്ഞ് കൂട്ടിക്കല്‍ ജയചന്ദ്രന്‍.. തേച്ച് ഒട്ടിച്ച് സോഷ്യല്‍ മീഡിയ!
കൊച്ചി: സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റത്തിന് അഴിയെണ്ണുന്ന ദിലീപിന് വേണ്ടി സിനിമാ രംഗത്തെ ചിലര്‍ പൊഴിക്കുന്ന കണ്ണീര്‍ അമ്പരപ്പിക്കുന്നതാണ്. ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ നടന്റെ അമ്മയുടേയും മകള്‍ മീനാക്ഷിയുടേയും ഭാര്യ കാവ്യാ മാധവന്റേയും പേരുകളും ഉപയോഗിക്കപ്പെടുന്നു.
ഒറ്റപ്പെട്ടുപോയ മകള്‍, അമ്മയുടെ കണ്ണീര്‍, ഭാര്യയുടെ വേദന എന്ന തരത്തിലാണ് കുറ്റാരോപിതന് വേണ്ടി സഹതാപതരംഗം തീര്‍ക്കാനുള്ള ശ്രമം തകര്‍ക്കുന്നത്. നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇത്തരമൊരു ശ്രമം നടത്തി പണി മേടിച്ചിരിക്കുകയാണ്. പൊങ്കാല കിട്ടിയപ്പോള്‍ കൂട്ടിക്കല്‍ നിന്ന നില്‍പ്പില്‍ കരണം മറിഞ്ഞു.

പിന്തുണ ദിലീപിന്
നേരത്തെ തന്നെ ദിലീപിനെ പിന്തുണച്ച് രംഗത്തുള്ളയാളാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കണ്ണീരൊഴുക്കി കൂട്ടിക്കല്‍ രംഗത്ത് വന്നിരുന്നതായിരുന്നു. ദിലീപ് ഒരു തെറ്റും ചെയ്യില്ലെന്ന് തനിക്കുറപ്പുണ്ടെന്നും കൂട്ടിക്കല്‍ അന്ന് പറഞ്ഞിരുന്നു.

ദിലീപിന് ഐക്യദാര്‍ഢ്യം
ദിലീപ് ജയിലില്‍ നിന്നിറങ്ങി വരുന്നത് വരെ താനും കുടുംബവും കാത്തിരിക്കും. ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താനും തന്റെ കുടുംബവും തറയില്‍ കിടക്കുമെന്നും ദിലീപ് കഴിക്കുന്ന ഭക്ഷണമേ കഴിക്കൂ എന്ന് വരെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുകയുണ്ടായി.

അവള്‍ക്കൊപ്പം
ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. ഇതിന് മറുപടിയെന്നോണമാണ് ദിലീപിന്റെ മകള്‍ മീനാക്ഷിക്കൊപ്പമുള്ള ചിത്രം കൂട്ടിക്കല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

ഞാനിവള്‍ക്കൊപ്പം
ഇത് മീനാക്ഷി ദിലീപ്.. ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കൊപ്പം എന്നായിരുന്നു കൂട്ടിക്കലിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇട്ടതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളുടെ പൊങ്കാലയങ്ങ് തുടങ്ങി.

കൂട്ടിക്കല്‍ കരണം മറിഞ്ഞു
ഇതോടെ കൂട്ടിക്കല്‍ കരണം മറിഞ്ഞു. പൊങ്കാലയില്‍ നിന്നും രക്ഷപ്പെടാനായി പോസ്റ്റ് നൈസായിട്ട് ഒന്നെഡിറ്റ് ചെയ്തു. ഞാനിവള്‍ക്കൊപ്പം എന്നത്, ഞാനിവള്‍ക്കുമൊപ്പം എന്ന് പോസ്റ്റ് തിരുത്തി.

പോസ്റ്റ് തിരുത്തിയിട്ടും പൊങ്കാല
പോസ്റ്റ് തിരുത്തിയിട്ടും പൊങ്കാലയ്ക്കും കുറവൊന്നും ഉണ്ടായില്ല. ഇതോടെ നിലപാടില്‍ നിന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ വീണ്ടും മലക്കം മറിഞ്ഞു. ഞാനിവള്‍ക്കുമൊപ്പം എന്നത് വീണ്ടും പഴയത് പോലെ ഞാനിവള്‍ക്കൊപ്പം എന്നാക്കി മാറ്റി.

പടത്തിൽ വേഷം കിട്ടാനോ
പോസ്റ്റിന് താഴെ നല്ല ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ മാത്രമല്ല ഉള്ളത്. പച്ചത്തെറിയുമുണ്ട്. ദിലീപ് പുറത്തിറങ്ങുമ്പോള്‍ അടുത്ത പടത്തില്‍ വേഷം കിട്ടാനുള്ള സൈക്കോളജിക്കല്‍ മൂവാണ് എന്നാണ് ചിലര്‍ പരിഹസിക്കുന്നത്.

കൂട്ടിക്കലിന് തൃപ്തിയായി
സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കും മകളുണ്ട്. താന്‍ പോയി അവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കെന്നായിരുന്നു പോസ്റ്റിന് താഴെയുള്ള രസകരമായ കമന്റ്.മീനാക്ഷിയുടെ അപ്പനായി എന്ന കുറ്റത്തിനല്ലെടോ ദിലീപ് റിമാന്‍ഡില്‍ കഴിയുന്നത്. കാവ്യയുടെ ഭര്‍ത്താവായിപ്പോയതിനുമല്ല കോടതി നാലാം തവണയും ജാമ്യം നിഷേധിച്ചതും എന്നായിരുന്നു മറ്റൊരു കമന്റ്.

ഞങ്ങൾ(നടി )അവൾക്കൊപ്പം
പെണ്ണാണെന്നും മകളാണെന്നും ഞങ്ങൾക്ക് മനസ്സിലായി..... പക്ഷെ ഇങ്ങനെയൊരു മകളാണ് പീഡിപ്പിക്കപ്പെട്ട ആ പാവം നടിയും എന്നകാര്യം കൊട്ടേഷൻ കൊടുത്ത അച്ഛൻ എന്ത് കൊണ്ട് മനസ്സിലാക്കിയില്ല...കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെ... ഞങ്ങൾ(നടി )അവൾക്കൊപ്പം എന്നാണ് ഒരു കമന്റ്.

വെറുതെ തള്ളല്ലേ ജയചന്ദ്രാ
താനിപ്പോൾ കുടുംബ സമേതം 70 ദിവസമായി തറയിൽ തന്നെ ആണല്ലോ കിടന്നുറങ്ങുന്നത് ..ജയിലിൽ കിട്ടുന്ന അതേ ഭക്ഷണമാണല്ലോ കഴിക്കുന്നത്..വെറുതെ തള്ളല്ലേ ജയചന്ദ്രാ..മീനാക്ഷിയെ ഇതിൽ വലിച്ചിഴക്കാൻ തനിക്കു ഒരു ചളിപ്പും ഇല്ലേ...ചുമ്മാതല്ല അവസരം കിട്ടാത്തത് ...വെറുപ്പിക്കാൻ ഒരു ജന്മം ...വൃത്തികേടുകൾ കാട്ടിക്കൂട്ടുന്നവർ ഓർക്കണം എനിക്കും ഒരു മകൾ ഒണ്ട് എന്ന്.. ഇത് മറ്റൊരു കമന്റ്.

ദിലീപിനെ പിന്തുണച്ചവർ
ദിലീപിനെ പിന്തുണച്ച് സിനിമാരംഗത്ത് നിന്ന് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഹരീശ്രീ അശോകൻ, ജയറാം, ഗണേഷ്, സുധീർ, വിജയരാഘവൻ, ജോഷി, ലാൽ ജോസ് എന്നിവരെല്ലാം ദിലീപിനെ ജയിലിൽ സന്ദർശിച്ചിരുന്നു. ഏറ്റവുമൊടുവിലായി കെപിഎസി ലളിതയാണ് ദിലീപിനെ കാണാൻ പോയത്.
ഫേസ്ബുക്ക് പോസ്റ്റ്
കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications