Get Updates
Get notified of breaking news, exclusive insights, and must-see stories!

അവളും പെണ്ണ്, താന്‍ മീനാക്ഷിക്കൊപ്പമെന്ന് ജയചന്ദ്രന്‍.... പോസ്റ്റിന് കൂട്ടപ്പൊങ്കാല

ഫേസ്ബുക്കിലൂടൊണ് മിമിക്രി താരം മീനാക്ഷിക്ക് പിന്തുണ അറിയിച്ചത്

Recommended Video

cmsvideo
    'മീനാക്ഷിയും ഒരു പെണ്ണ്: അവള്‍ക്കൊപ്പം' | Oneindia Malayalam

    കൊച്ചി: ആക്രമണത്തിന് ഇരയായ നടിയെ പിന്തുണച്ചു കൊണ്ട് സിനിമാ, സാമൂഹ്യ മേഖലയിലെ പലരും അടുത്തിടെ രംഗത്തുവന്നിരുന്നു. കേസില്‍ ജയിലിലുള്ള ദിലീപിന് പിന്തുണയുമായി സിനിമാ മേഖലയിലെ ഒരുവിഭാഗം അണിനിരന്നപ്പോള്‍ മറ്റൊരു വിഭാഗം നടിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.

    എന്നാല്‍ ഇവര്‍ക്കു രണ്ടു പേര്‍ക്കുമല്ല തന്റെ പിന്തുണയെന്ന് അറിയിച്ച് മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.

    മീനാക്ഷിക്കൊപ്പം

    മീനാക്ഷിക്കൊപ്പം

    ദിലീപിന്റെ മകള്‍ മീനാക്ഷിക്കൊപ്പമാണെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാദ്യമായാണ് മീനാക്ഷിക്ക് പിന്തുണയുമായി ഒരാള്‍ രംഗത്തുവരുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ്

    ഇതു മീനാക്ഷി ദിലീപ്, ഇതും ഒരു പെണ്ണാണ്ണ്, ഞാനിവള്‍ക്കൊപ്പമെന്നാണ് ഫേസ്ബുക്കില്‍ ജയചന്ദ്രന്റെ കുറിപ്പ്. മീനാക്ഷിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.

    അവള്‍ക്കൊപ്പം ടാഗ്

    അവള്‍ക്കൊപ്പം ടാഗ്

    ജയറാം, ഗണേഷ് കുമാര്‍, കെപിഎസി ലളിത എന്നിവരടക്കം സിനിമാ മേഖലയിലെ പലരും അടുത്തിടെ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയുമായി സിനിമാ മേഖലയിലെ ഒരു വിഭാഗം അവള്‍ക്കൊപ്പമെന്ന ടാഗോടെ ക്യാമ്പയിന്‍ തുടങ്ങിയത്.

    ജയചന്ദ്രന് പൊങ്കാല

    ജയചന്ദ്രന് പൊങ്കാല

    മീനാക്ഷിക്കൊപ്പമെന്ന പേസ്റ്റിട്ട കൂട്ടിക്കല്‍ ജയചന്ദ്രന് ഫേസ്ബുക്കില്‍ മലയാളികള്‍ കൂട്ടപൊങ്കാലയിട്ടു. പോസ്റ്റിനു താഴെ താരത്തെ കണക്കറ്റ് പരിഹസിക്കുകയാണ് ഭൂരിഭാഗം പേരും.

    ഗോവിന്ദച്ചാമിക്കും മകള്‍

    ഗോവിന്ദച്ചാമിക്കും മകള്‍

    സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കും മകളുണ്ട്. താന്‍ പോയി അവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കെന്നായിരുന്നു പോസ്റ്റിന് താഴെയുള്ള രസകരമായ കമന്റ്.

    മറ്റേ പണി

    മറ്റേ പണി

    ഇങ്ങനെ ഒരു പരമ ചെറ്റ ചന്ദ്രന്‍ ഉണ്ടെന്ന് അറിയാനാണെങ്കില്‍ നിനക്ക് നല്ലത് മറ്റേ പണിയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

    ചൂതാട്ടം

    ചൂതാട്ടം

    സിനിമയില്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ ഒരു ഐഡിയ തോന്നി, ഒരു ചൂതാട്ടം നടത്താം. ദിലീപ് ഇറങ്ങിവന്നാല്‍ കോളടിച്ചു, വന്നില്ലെങ്കില്‍ തേരാപാര നടക്കാം. നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. എന്ന ബുദ്ധിയാ കൊട്ടികൊടുപ്പ് ജയനെയെന്ന് മറ്റൊരാള്‍ പരിഹസിച്ചു.

     മീനാക്ഷിയുടെ അപ്പനായത് കൊണ്ടല്ല

    മീനാക്ഷിയുടെ അപ്പനായത് കൊണ്ടല്ല

    മീനാക്ഷിയുടെ അപ്പനായി എന്ന കുറ്റത്തിനല്ലെടോ ദിലീപ് റിമാന്‍ഡില്‍ കഴിയുന്നത്. കാവ്യയുടെ ഭര്‍ത്താവായിപ്പോയതിനുമല്ല കോടതി നാലാം തവണയും ജാമ്യം നിഷേധിച്ചതും എന്നായിരുന്നു മറ്റൊരു കമന്റ്.

    മരയൂള

    മരയൂള

    ഓരോ മരയൂളകള്‍ ഇറങ്ങിക്കോളും...സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയുടെ അമ്മയും ജിഷയെ കൊന്ന ആമിറുല്‍ ഇസ്ലാമിന്റെ ഭാര്യയും പെണ്ണാണ്. അവര്‍ക്കൊപ്പമെന്ന് മറ്റൊരാള്‍ ജയചന്ദ്രന്റെ പോസ്റ്റിനെ പരിഹസിച്ചു.

    പോസ്റ്റ് തിരുത്തി ജയചന്ദ്രന്‍

    പോസ്റ്റ് തിരുത്തി ജയചന്ദ്രന്‍

    മീനാക്ഷിക്കൊപ്പമെന്ന് പോസ്റ്റിട്ടതിനെ തുടര്‍ന്നു പരിഹാസം നേരിട്ട ജയചന്ദ്രന്‍ അധികം വൈകാതെ തന്നെ പോസ്റ്റില്‍ ചെറിയൊരു മാറ്റം വരുത്തി. ഇത് മീനാക്ഷി ദിലീപ്... ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കുമൊപ്പമെന്നായിരുന്നു താരത്തിന്റെ പുതിയ പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+