കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുപുഴ പാലം നിർമ്മാണം: കേരള അതിർത്തിയിൽ വീണ്ടും കർണ്ണാടകത്തിന്റെ സർവ്വേ

  • By Sanoop Pc
Google Oneindia Malayalam News

ഇരിട്ടി: സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിൽ വീണ്ടും പ്രതിസന്ധി. ചൊവ്വാഴ്ച കൂട്ടുപുഴയിലെ പഴയ പാലം പരിസരത്തെ സ്ഥലം അളന്ന കർണാടക ഫോറസ്റ്റ് അധികൃതർ രഹസ്യസർവേ നടത്തി പുതിയ സർവേക്കല്ലിട്ടു.

കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടുപുഴയിൽ കേരളം നടത്തുന്ന പാലം നിർമ്മാണം നടക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ ദുരൂഹത ഉയർത്തിക്കൊണ്ടു കർണ്ണാടക അധികൃതർ മേഖലയിൽ സർവേ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്പതിനഞ്ചോളം വരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം കേരളം കൈവശം വെച്ചിരുന്ന ഭാഗങ്ങളിൽ വീണ്ടും സർവേ നടത്തിയത്. മേഖലയിൽ കൂട്ടുപുഴയിൽ ഇപ്പോഴുള്ള പാലത്തിന് ചേർന്നും കഴിഞ്ഞ ദിവസം പുതുതായി സർവ്വേക്കല്ലു സ്ഥാപിച്ചിട്ടുണ്ട്.

 kootupuzha

എന്നാൽ കൂട്ടുപുഴ വരെയുള്ള ഭാഗം തങ്ങളുടേതാണെന്ന് തെളിയിക്കാൻ പര്യാപ്തമായ യാതൊരു രേഖയും കർണ്ണാടക അധികൃതർ ഇതുവരെ കേരള റവന്യൂ അധികൃതരെ കാണിക്കുന്നുമില്ല.

കേരളത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ നിർമ്മാണപ്രവർത്തി ഏകദേശം പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ കർണാടകത്തിന്റെ ഭാഗത്തുനിന്നും അനുമതി വൈകുകയാണെങ്കിൽ കാലവർഷമാകുമ്പോഴേക്കും പാലത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കില്ല.

മെഡിക്കൽ വിദ്യാർത്ഥിക്കും പെൺസുഹൃത്തിനും നേർക്ക് സദാചാര ആക്രമണം! പോലീസ് കേസെടുത്തുമെഡിക്കൽ വിദ്യാർത്ഥിക്കും പെൺസുഹൃത്തിനും നേർക്ക് സദാചാര ആക്രമണം! പോലീസ് കേസെടുത്തു

താനൂർ രാഷ്ട്രീയ സംഘര്‍ഷം; മത്സ്യബന്ധനത്തിനുപോയ രണ്ടു യൂത്ത് ലീഗുകാരെ സിപിഎം പ്രവര്‍ത്തകർ ആക്രമിച്ചുതാനൂർ രാഷ്ട്രീയ സംഘര്‍ഷം; മത്സ്യബന്ധനത്തിനുപോയ രണ്ടു യൂത്ത് ലീഗുകാരെ സിപിഎം പ്രവര്‍ത്തകർ ആക്രമിച്ചു

English summary
kootupuzha bridge construction; karnataka survey on kerala border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X