ക്രിസ്‌മസ് കരോള്‍ സന്ധ്യയൊരുക്കി കോറല്‍ ഫ്രട്ടേണിറ്റി
തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ വരവറിയിച്ച് തിരുവനന്തപുരം കോറല്‍ ഫ്രട്ടേണിറ്റിയുടെ ക്രിസ്‌മസ് കരോള്‍ സന്ധ്യ. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ക്രസ്‌മസ് ആഘോഷം. കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായ വിതരണവും നടത്തി.
സമാധന്നത്തിന്റെയും പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ് കാലത്തിന്റെ വിളംബരമായി കരോള്‍ സംഘം ഉച്ചത്തില്‍ പാടി. താരകങ്ങള്‍ വീണമീട്ടിയ രാവിന്റെ ഓര്‍മയുണര്‍ത്തി ഭക്തി സാന്ദ്രമായ വരികള്‍, കോവിഡിന്റെ ദുരിതകാലത്തിനപ്പുറം നല്ല നാളെയുടെ പ്രതീക്ഷകള്‍ പങ്കുവെച്ച ലളിതമായ ക്രിസ്‌മസ് ആഘോഷത്തിന് എഴുത്തുകാരന്‍ സക്കറിയ തുടക്കം കുറിച്ചു. ഒപ്പം കോവിഡ് ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് മെലോഡിയയുടെ കൈത്താങ്ങും.

ദുരിതങ്ങളില്ലാതെ പുതുവര്‍ഷം ആശംസിച്ച് സംവിധായകന്‍ ബ്ലസി. മെലഡിയയയുടെ ഒമ്പതാമത് ക്രിസ്‌മസ് പരിപാടിയാണ് ഇക്കുറി നടന്നത്.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം












Click it and Unblock the Notifications