അന്‍സിലിനും ഷാരോണിന്റെ വിധി?: കീടനാശിനി കൊടുത്ത് കൊന്നത് പെണ്‍സുഹൃത്ത്, അറസ്റ്റ് ഉടന്‍
തിരുവനന്തപുരം: അപൂവ്വങ്ങളില്‍ അപൂർവ്വമായ കേസായി പരിഗണിച്ചുകൊണ്ടാണ് ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചത്. കേരളം അന്നുവരെ അധികം കണ്ടിട്ടില്ലാത്ത രീതിയിലായിരുന്നു ഗ്രീഷ്മ കാമുകനായ ഷാരോണിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയത്. വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ സമാനമായ ഒരു കേസ് കോതമംഗലത്തും ഉണ്ടായിരിക്കുകയാണ്.
കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് ഷാരോണിന്റെ അതേ മാതൃകയില്‍ പെണ്‍ സുഹൃത്തിനാല്‍ വിഷം അകത്തുചെന്ന് മരണപ്പെട്ടിരിക്കുന്നത്. പക്ഷെ ഇവിടെ ഷാരോണിനെ അന്‍സിലിനെ താരതമ്യപ്പെടുത്താനാകില്ലെന്നതും ഓർക്കണം. കാരണം അന്‍സില്‍ വിവാഹിതനും ഒരു മകളുടെ പിതാവുമാണ്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ തന്നെ അന്‍സിലിന്റെ മരണം കളനാശിനി അകത്ത് ചെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കസ്റ്റഡിയിലുള്ള പെണ്‍സുഹൃത്തിനെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

അന്‍സിലിന്റെ ശരീരത്തിലേക്ക് അമിത അളവില്‍ വിഷ വസ്തു എത്തിയതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷം നൽകിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽവെച്ച് അൻസിൽ സുഹൃത്തിനോട് പറഞ്ഞിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്‍സില്‍ മരണപ്പെട്ടു.
സുഹൃത്ത് വിവരം അറിയിച്ചതിനെ തുടർന്ന് അന്‍സിലിന്റെ സുഹൃത്തും ചേലാട് സ്വദേശിയുമായ മുപ്പതുകാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അന്‍സില്‍ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള അൻസിലിന്റെ ബന്ധു കൂടിയാണ് യുവതിയെന്ന തരത്തിലും റിപ്പോർട്ട് ഉണ്ട്. എങ്കിലും ചേലാട് സ്വദേശിനിയുമായി അൻസിലിന് അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുകയും പരിഹിക്കപ്പെടുകയും പതിവായിരുന്നു.
അതേസമയം, മരിച്ച അൻസിലുമായി പെൺസുഹൃത്തിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്‍സിലിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. വിഷം നൽകിയ വിവരം അൻസിലിന്റെ മാതാവിനെ വിളിച്ച് യുവതി തന്നെ പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. മകനെ വിഷം കൊടുത്തും കൊല്ലുമെന്ന് യുവതി നേരത്തെ തന്നെ അന്‍സിലിന്റെ മാതാവിനെ വിളിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം. മാതാവിനെ വിളിച്ച് അന്‍സിലിനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്. എടുത്തുകൊണ്ടുപോയിക്കോ എന്ന് പറഞ്ഞു. അന്‍സില്‍ കിടക്കുന്നത് വീഡിയോ കോളിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തു' അന്‍സിലിന്റെ ബന്ധു പറഞ്ഞു.












Click it and Unblock the Notifications