ഷോജി കാെലപാതകം: 11 വർഷത്തിന് ശേഷം ഭർത്താവിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്.. സംഭവിച്ചത് ഇങ്ങനെ
കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ആണ് ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാതിരപ്പിള്ളിയിൽ പട്ടാപ്പകൾ വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന നിലയിലാണ് കണ്ടെത്തിയത്. വിളയാൽ കണ്ണാടിപ്പാറ ഷോജി (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജി മോനെ (55) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഓട്ടോഡ്രൈവറായ യുവാവിനെ ടൈൽ കട്ടർ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷാജി മോനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഷോജി കൊലപാതകവുമായി ബന്ധപ്പെട്ട് ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. മരണം ഉറപ്പിക്കാൻ ടൈൽകട്ടർ കൊണ്ട് കഴുത്ത് മുറിച്ചു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നുവെന്നു അവർക്ക് പണം നൽകാൻ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചതാണെന്നാണ് സൂചന.

2012 ഓഗസ്റ്റ് 8ന് രാവിലെ 10.15 നും 11.30 ന് ഇടയിലാണ് ഷോജി കൊല്ലപ്പെട്ടത്. ദേഹത്ത് ഉണ്ടായിരുന്ന 5 പവന്റെ ആഭരങ്ങൾ കാണാതായി. എന്നാൽ അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടമായിരുന്നില്ല. വീടിന്റെ മുകൾ നിലയിൽ നിർമാണ് ജോലി ചെയ്തിരുന്ന 2 പണിക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീട്ടിലെ ഉപയോഗിക്കാത്ത മുറിയിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു ഷോജി. രക്തം വാർന്നുപോയിരുന്നു. മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇന്ന് പുലർച്ചെ വിളയായിലെ വീട്ടിൽ നിന്നാണ് ഷാജി മോനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് കോതമംഗലം ടി ബിയിലെത്തിച്ച് ചോദ്യം ചെയ്തു. ഉച്ചയോടെ ഷാജിയേയും കൂട്ടി ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി തെളിവെടുത്തു. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷോജി കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഷാജി മോൻ വീട്ടിൽ എത്തിയിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചനയെന്ന് മനോരമ ന്യൂസ്. കോം റിപ്പോർട്ട് ചെയ്യുന്നു.
സംഭവം ദിവസം ഷോജി വീടിന് താെട്ടടുത്ത കടയിലാണ് ഉണ്ടായിരുന്നത്. മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ഷോജി പെട്ടെന്ന് വീട്ടിലേക്ക് കയറിവന്ന നേരത്ത് ഷാജി മോൻ അലമാരയിൽ നിന്ന് സ്വർണം എടുത്തുവെന്നും ശബദ്ം കേട്ട് എത്തിയ ഷോജിയുമായി സ്വർണത്തെച്ചൊല്ലി തർക്കം ഉണ്ടായെന്നും പറയുന്നു.
തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡി വൈ എസ് പി ഐ ആർ റസ്റ്റമിന്റെ നേതൃത്വത്തിലാണ് അന്വേഷണം, അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിവെടുപ്പിന് ശേഷം വീട്ടിൽ നിന്ന് പുറത്തുവന്നപ്പോൾ ഷാജി മോൻ പറഞ്ഞു.












Click it and Unblock the Notifications