'പ്രതികാരം തലയ്ക്കു പിടിക്കുന്നു, കൊന്നു മരിക്കുന്നു. വല്ലാത്ത അവസ്ഥ തന്നെ'; നടി നേഹ റോസ്
കൊച്ചി; കണ്ണൂർ നാറാത്ത് സ്വദേശി മാനസ എന്ന പെൺകുട്ടിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശിയായ രാഖിൽ എന്ന യുവാവാണ് കൊലനടത്തിയത്. ഇതിന് ഇയാള് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രണയ ബന്ധം വേണ്ടെന്ന് വെച്ചതിനെ തുടർന്നായിരുന്നു അരുംകൊല.ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നിടിയും മോഡലുമായ നേഹ റോസ്. പ്രതികാര ബുദ്ധി തോന്നുമ്പോൾ അതിനെ നിയന്ത്രിക്കാൻ പഠിക്കുകയാണ് വേണ്ടത്. ഈ യുവ തലമുറ ഇതെന്തൊക്കെയാണ് പഠിക്കുന്നതെന്നും നേഹ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്
'പ്രതികാര ബുദ്ധി തോന്നുമ്പോൾ അതിനെ കൺട്രോൾ ചെയ്യുക. അങ്ങനെ ചെയ്യരുത് എന്ന് പഠിക്കുക. പ്രതികാരം ചെയ്തു നടക്കാൻ ആയിരുന്നെങ്കിൽ, ഞാനിവിടെ എത്തി നിൽക്കില്ലായിരുന്നു. ഞാൻ ഒരു ലിസ്റ്റ് എഴുതിയാൽ , അതിവിടെ അവസാനിക്കില്ല.
കൊലപാതകം, കത്തിക്കുത്ത്, കള്ളക്കേസ് ഉണ്ടാക്കൽ, ഇതെല്ലാം നമ്മുടെ negativity കൂട്ടുന്ന പ്രവർത്തികളാണ്', നടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
'ഒരു വ്യക്തിക്കെതിരെ നെഗറ്റീവായി സംസാരിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനർജി അത്രയും കൂടുകയാണ്. അത് മാത്രമല്ല അവർ ആരും നമ്മുടെ, ചിന്തകളുടെ പോലും ഭാഗമാകാൻ അർഹിക്കുന്നില്ല.
ഈ വളർന്നുവരുന്ന തലമുറ ഇതെല്ലാം എന്താണ് പഠിക്കുന്നത്. പ്രതികാരം, പ്രണയം തുടങ്ങിയവ തലയ്ക്കു പിടിക്കുന്നു, കൊന്നു മരിക്കുന്നു. വല്ലാത്ത അവസ്ഥ തന്നെ', താരം കുറിച്ചു.












Click it and Unblock the Notifications