രാഖിൽ കൊലപാതകത്തിന് ഉപയോഗിച്ചത് പഴയ തോക്ക്; കൊണ്ട് വന്നത് വടക്കേ ഇന്ത്യയിൽ നിന്ന്?
കൊച്ചി; കോതമംഗലത്ത് നെല്ലിക്കുഴിയിൽ യുവതിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ യുവാവിന് തോക്ക് ലഭിച്ചത് വടക്കേ ഇന്ത്യയിൽ നിന്നെന്ന് സൂചന. ഉയർന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബർ പിസ്റ്റളാണ് രഖിൽ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ചത്. തോക്കിന് ലൈസൻസ് ഇല്ല. ഇവ കേരളത്തിൽ കണ്ടുവരാത്തതാണെന്നാണ് പ്രാഥമിക നിഗമനം.
Recommended Video

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ
രാഖിൽ വടക്കേ ഇന്ത്യയിൽ പോയതായി സൈബർ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബീഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ പോയിട്ടുണ്ടെന്നാണ് വിവരം. അതേസമയം തോക്ക് വളരെ പളക്കമുള്ളതാണെന്ന് കകണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പിടി മാത്രം പുതിയതാക്കി മാറ്റിയിട്ടുണ്ട്.തോക്കിന്റെ നമ്പർ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസൻസ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്ന് ബാലിസ്റ്റിക്ക് പരിശോധനയിൽ നിന്നും വ്യക്തമാകുമെന്ന് പോലീസ് പറയുന്നു.അതിനിടെ രാഖിലിനെ കോതമംഗലത്ത് എത്തിക്കാൻ ഒരു സുഹൃത്ത് സഹായിച്ചുവെന്ന് സൂചനയുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലക്കാരായ രാഖിലും മാനസയും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഏറെ നാൾ ഇവർ തമ്മിൽ സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ബന്ധത്തിൽ നിന്നും മാനസ പിൻമാറുകയായിരുന്നു. ഈ പകയാണ് കൊലയിൽ കലാശിച്ചത്. അതേസമയം രാഖിലിന് നേരത്തേ ഒരു പ്രണയം ഉണ്ടായിരുന്നതായി സഹോദരൻ രാഹുൽ വെളിപ്പെടുത്തി. മാനസയുമായുള്ള ബന്ധം തകർന്ന ശേഷം കടുത്ത മാനസിക പിരുമുറക്കത്തിലായിരുന്നു രാഖിൽ.എന്നാൽ വീട്ടുകാർക്ക് മുന്നിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത രീതിയിലാണ് പെരുമാറിയിരുന്നതെന്നും സഹോദരൻ പറയുന്നു. അതേസമയം കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലേക്ക് പോയ രാഖിൽ തിരിച്ച് തിങ്കഴാഴ്ചയോടെയാണ് കോതമംഗലത്ത് എത്തിയത്. എന്തിനാണ് മാനസ തന്നെ ഒഴിവാക്കിയതെന്ന് അറിയാനാണ് താൻ കോതമംഗലത്തേക്ക് പോകുന്നതെന്ന് രാഖിൽ അടുത്ത സുഹൃത്തിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications