കോതമംഗലം പ്രതിഷേധം: മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും അറസ്റ്റില്‍, സംഘര്‍ഷാവസ്ഥ
എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എ, എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവര്‍ അറസ്റ്റില്‍. കോതമംഗലത്തെ പ്രതിഷേധ പന്തലില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എം എല്‍ എമാരായ മാത്യു കുഴല്‍നാടനും എല്‍ദോസ് കുന്നപ്പിള്ളിയുമായിരുന്നു നിരാഹാര സമരം നടത്തിയിരുന്നത്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമര പന്തലില്‍ എത്തിയിരുന്നു. അറസ്റ്റ് ചെയ്ത മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

നേതാക്കളെ അറസ്റ്റ് ചെയ്യുമ്പോഴും സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ജീപ്പിന്റെയും ബസിന്റേയും ചില്ലുകള്‍ പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ത്തു. ബലം പ്രയോഗിച്ചാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തെ അനാദരിക്കുക, സംഘര്‍ഷമുണ്ടാക്കുക, ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കാട്ടാന ആക്രമണത്തില്‍ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡീന്‍ കുര്യാക്കോസ് എം പി അടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയില്‍നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴല്‍നാടനും കണ്ടാലറിയാവുന്നവര്‍ക്കുമെതിരെ കേസെടുത്തത്.
റോഡ് ഉപരോധിച്ചതിന് ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് നീതി തേടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതഷേധം. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്നും പൊലീസ് മൃതദേഹം പിടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എന്നാല്‍ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് പൊലീസ് മൃതദേഹം പിടിച്ചെടുത്തത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിയും 70 കാരിയുമായ ഇന്ദിര തിങ്കളാഴ്ച രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിലായിരുന്നു കാട്ടാനയുടെ ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ഇന്ദിര കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോള്‍ തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹവുമായി റോഡിലേക്ക് പോയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
അതേസമയം നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റിലേക്ക് രാത്രി തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. കോതമംഗലത്തെ സമര പന്തലില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അര്‍ധരാത്രി തന്നെ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നേരത്തെ ചെന്നിത്തലയായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications