കോതമംഗലത്ത് സ്കൂള്‍ ബസ്സിന് മുകളില്‍ മരം വീണ് അഞ്ച് കുട്ടികള്‍ മരിച്ചു
കോതമംഗലം: സ്‌കൂള്‍ വിട്ട് കുട്ടികളേയും കൊണ്ട് മടങ്ങുകയായിരുന്ന ബസ്സിന് മുകളില്‍ മരം വീണ്ട് അഞ്ച് കുട്ടികള്‍ മരിച്ചു. കോതമംഗലം നെല്ലിമറ്റത്ത് വച്ചാണ് അപകടം ഉണ്ടായത്.
കൃഷ്‌ണേന്ദു, ജോഹന്‍, അമീന്‍, നിസ, ഗൗരി എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പന്ത്രണ്ട് കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

കോതമംഗലം കുകടം വിദ്യാവികാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും മരം കടപുഴകി ബസ്സിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. മറ്റ് കുട്ടികള്‍ ഇവിടെയെത്തും മുമ്പേ ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
രണ്ട് കുട്ടികള്‍ കോതമംഗലം ബസേലിയസ് ആശുപത്രിയിലും മൂന്ന് പേര്‍ ധര്‍മഗിരി ആശുപത്രിയിലും വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications