കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വെബ്സൈറ്റ് പാക് സംഘം ഹാക്ക് ചെയ്തു
മലപ്പുറം: ആയുര്‍വേദ ചികിത്സാ രംഗത്ത് കേരളത്തിന്റെ അഭിമാനമായ കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പാകിസ്താനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളത്.
സൈറ്റ് തുറന്നാല്‍ പാക് ഹാക്കര്‍മാരുടെ സന്ദേശമാണ് കാണുക. പാകിസ്താന് സൈബര്‍ മാഫിയ ഹാക്കേഴ്സിനാല് നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് സന്ദേശം. വാഹനത്തിലിരുന്നു കൈ ഉയര്‍ത്തിക്കാണിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയും താഴെ ഉണ്ട്. അശ്ലീല ആംഗ്യത്തിലാണ് വീഡിയോ അവസാനിക്കുന്നത്.

ഇസ്ലാം സിന്ദാബാദ്, പാകിസ്താന് സിന്ദാബാദ്, കശ്മീര്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളും ഹാക്ക് ചെയ്ത പേജില്‍ കാണാം. തീവ്രവാദ സ്വഭാവമുള്ളവരാണ് ഈ ഹാക്കര്‍മാര്‍ എന്നാണ് വിവരം. പാകിസ്താന്റെ ശക്തി തിരിച്ചറിയുക എന്നും ഹാക്കര്‍മാരുടെ സന്ദേശത്തിലുണ്ട്.
ആര്യവൈദ്യ ശാലയുടെ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത് ടാറ്റ കമ്യൂണിക്കേഷന്‍സ് ആണ്. മേഖലയില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ് ടാറ്റ കമ്യൂണിക്കേഷന്‍സ്. എന്നിട്ടും സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്നത് ഗൗരവം അര്‍ഹിക്കുന്ന കാര്യമാണ്.

വണ്‍ഇന്ത്യയില്‍ നിന്ന് വിളിച്ച് അന്വേഷിക്കുമ്പോഴാണ് ആര്യവൈദ്യശാല പിആര്‍ഒ എംടി രാമകൃഷ്ണന് പോലും വിവരം അറിയുന്നത്. നേരത്തെ ആര്യവൈദ്യ ശാല ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ അവരും വിവരം അറിഞ്ഞിരുന്നില്ല. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റ് ആണ് ആര്യവൈദ്യശാലയുടേത്.
എന്നാല്‍ എന്തുകൊണ്ടാണ് കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ വെബ്സൈറ്റ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. നേരത്തെ സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ വെബ്സൈറ്റും പാക് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications