കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ വെബ്‌സൈറ്റ് പാക് സംഘം ഹാക്ക് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ആയുര്‍വേദ ചികിത്സാ രംഗത്ത് കേരളത്തിന്റെ അഭിമാനമായ കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പാകിസ്താനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളത്.

സൈറ്റ് തുറന്നാല്‍ പാക് ഹാക്കര്‍മാരുടെ സന്ദേശമാണ് കാണുക. പാകിസ്താന്‍ സൈബര്‍ മാഫിയ ഹാക്കേഴ്‌സിനാല്‍ നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് സന്ദേശം. വാഹനത്തിലിരുന്നു കൈ ഉയര്‍ത്തിക്കാണിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയും താഴെ ഉണ്ട്. അശ്ലീല ആംഗ്യത്തിലാണ് വീഡിയോ അവസാനിക്കുന്നത്.

KOttakkal Aryavaidya Sala

ഇസ്ലാം സിന്ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്, കശ്മീര്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളും ഹാക്ക് ചെയ്ത പേജില്‍ കാണാം. തീവ്രവാദ സ്വഭാവമുള്ളവരാണ് ഈ ഹാക്കര്‍മാര്‍ എന്നാണ് വിവരം. പാകിസ്താന്റെ ശക്തി തിരിച്ചറിയുക എന്നും ഹാക്കര്‍മാരുടെ സന്ദേശത്തിലുണ്ട്.

ആര്യവൈദ്യ ശാലയുടെ വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത് ടാറ്റ കമ്യൂണിക്കേഷന്‍സ് ആണ്. മേഖലയില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ് ടാറ്റ കമ്യൂണിക്കേഷന്‍സ്. എന്നിട്ടും സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്നത് ഗൗരവം അര്‍ഹിക്കുന്ന കാര്യമാണ്.

Kottakkal Hacked

വണ്‍ഇന്ത്യയില്‍ നിന്ന് വിളിച്ച് അന്വേഷിക്കുമ്പോഴാണ് ആര്യവൈദ്യശാല പിആര്‍ഒ എംടി രാമകൃഷ്ണന്‍ പോലും വിവരം അറിയുന്നത്. നേരത്തെ ആര്യവൈദ്യ ശാല ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ അവരും വിവരം അറിഞ്ഞിരുന്നില്ല. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റ് ആണ് ആര്യവൈദ്യശാലയുടേത്.

എന്നാല്‍ എന്തുകൊണ്ടാണ് കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ വെബ്‌സൈറ്റ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. നേരത്തെ സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ വെബ്‌സൈറ്റും പാക് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു.

English summary
Kottackal Aryavaidyasala's website hacked by Pak hackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X