Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണില്‍ പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു;അര്‍ദ്ധനഗ്നയായി യുവതി ഇറങ്ങിയോടി

വെട്ടിക്കവല സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മൂന്ന് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊട്ടാരക്കര: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല സ്വദേശികളായ അമ്പലക്കര ഇരുക്കുന്നത്തില്‍ പ്രദീപ് കുമാര്‍(23), നെടുമണ്‍കാവ് ഇഞ്ചവിള ശ്രീജിത്ത് കുമാര്‍(24), അമ്പലക്കര ഇരുക്കുന്നത്തില്‍ രഞ്ജിത്(35) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മൂന്ന് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായ പ്രദീപ്കുമാര്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. മെയ് 5 വെള്ളിയാഴ്ച രാത്രിയാണ് യുവതിയെ പ്രദീപ്കുമാര്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്.

ഒന്നാം പ്രതി മെക്കാനിക്ക്...

ഒന്നാം പ്രതി മെക്കാനിക്ക്...

കേസിലെ ഒന്നാം പ്രതിയായ പ്രദീപ്കുമാര്‍ ഫോണിലൂടെയാണ് യുവതിയുമായി പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ബൈക്ക് ഷോറൂമില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന പ്രദീപ്കുമാര്‍, ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ സ്ഥിരമായി യുവതിയുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു.

വാഹനത്തില്‍ കറങ്ങി നടന്നു...

വാഹനത്തില്‍ കറങ്ങി നടന്നു...

മെയ് 5 വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ പ്രദീപ്കുമാര്‍ യുവതിയുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോകുകയും വാഹനത്തില്‍ പല സ്ഥലങ്ങളിലായി കറങ്ങുകയും ചെയ്തു.

ഒന്നാം പ്രതിയുടെ കൂട്ടുകാരും...

ഒന്നാം പ്രതിയുടെ കൂട്ടുകാരും...

പുനലൂരിലും പരിസര പ്രദേശങ്ങളിലും കറങ്ങിനടന്ന ശേഷമാണ് രാത്രി 11 മണിയോടെ പ്രദീപ്കുമാറും യുവതിയും സദാനന്ദപുരത്തിന് സമീപം നിരപ്പില്‍ എന്ന സ്ഥലത്തെത്തുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ എത്തിച്ചതിന് ശേഷം, പ്രദീപ്കുമാറിന്റെ രണ്ട് സുഹൃത്തുക്കളും ഇവിടെയെത്തി.

അര്‍ദ്ധനഗ്നയായി യുവതി ഇറങ്ങിയോടി...

അര്‍ദ്ധനഗ്നയായി യുവതി ഇറങ്ങിയോടി...

നിരപ്പിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് മൂന്ന് യുവാക്കളും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വാഹനത്തിലുള്ളില്‍ വെച്ച് യുവതിയെ മൂന്നു പേരും ചേര്‍ന്ന് ബലമായി പീഡിപ്പിക്കുകയായിരുന്നു. യുവാക്കളുടെ അതിക്രമത്തിനിടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയില്‍ അര്‍ദ്ധനഗ്നയായാണ് യുവതി ഇവിടെ നിന്നും രക്ഷപ്പെട്ടത്.

പോലീസിനെ വിവരമറിയിച്ചു...

പോലീസിനെ വിവരമറിയിച്ചു...

യുവാക്കളുടെ പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി സമീപത്തെ വീട്ടിലാണ് അഭയം തേടിയെത്തിയത്. യുവതിയുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്തു...

പ്രതികളെ അറസ്റ്റ് ചെയ്തു...

പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യസഹായം ഏര്‍പ്പെടുത്തി. പിന്നീട് വൈദ്യപരിശോധനയും നടത്തി. കേസിലെ പ്രതികളായ മൂന്ന് യുവാക്കളെ ശനിയാഴ്ച രാത്രിയോടെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+