സുധീരന് ബാറുടമ കൊടുത്ത പണി കാണണോ...
കോട്ടയം: കേരളത്തില്‍ ബാറുകള്‍ക്ക് പൂട്ടുവീഴുന്നതിനും സമ്പൂര്‍ണ മദ്യ നിരോധനത്തിനും ഉള്ള വഴിയൊരുക്കിയതാരാണ്... മദ്യപരും അല്ലാത്തവരും എല്ലാം ഒരേ സ്വരത്തില്‍ പറയും വിഎം സുധീരന്‍ എന്ന്. അപ്പോള്‍ സുധീരനോട് കേരളത്തിലെ മദ്യപര്‍ക്കും ബാര്‍ ഉടമകള്‍ക്കും ഉണ്ടാകുന്ന വികാരം എന്തായിരിക്കും...?
എന്തായാലും സുധീരനോടുള്ള ദേഷ്യം പലരും ഫേസ്ബുക്കിലും സോഷ്യല്‍ മീഡയകളിലും രസകരമായ പോസ്റ്റുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ കോട്ടയം ജില്ലയിലെ ഒരു ബാര്‍ ഉടമ ചെയ്തതാണ് ഏറ്റവും രസകരമായ പ്രതികാരം.

'ബഹുമാനപ്പെട്ട സുധീരന്‍ അനുവദിച്ചുതന്ന നാടന്‍ തട്ടുകട' എന്ന ബോര്‍ഡ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് അടുത്ത് കാണാം. എന്നാല്‍ അത് പണ്ടൊരു ബാര്‍ ആയിരുന്നു. സുധീരന്റെ പിടിവാശികൊണ്ട് ആദ്യം താഴ് വീണ 413 ബാറുകളില്‍ ഒന്ന്.
സുധീരന് പണികൊടുത്തിട്ടെങ്കിലും കച്ചവടം നടക്കണം എന്ന് മാത്രമാണ് ഈ ബാറുകാര്‍ ഉദ്ദേശിക്കുന്നത്. ബാറിനൊപ്പം എസി റസ്റ്റോറന്റ് ആദ്യമേ ഉണ്ടായിരുന്നു. എന്നാല്‍ ബാര്‍ അടച്ചപ്പോള്‍ കച്ചവടവും കുറഞ്ഞു. അങ്ങനെയാണ് പുതിയ രീതി പരീക്ഷിച്ചത്.
നല്ല നാടന്‍ കോട്ടയം ഭക്ഷണമാണത്രെ ഇവിടെ വിളമ്പുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്കും കുറവില്ല. അതിനൊപ്പമാണ് പേരിലെ കൗതുകം. ബാറിന്റെ ബോര്‍ഡും, അതിന്റെ ഏതാണ്ട് അടുത്തായി സുധീരന്റെ പേരിലുള്ള തട്ടുകടയും കണ്ടാല്‍ ആര്‍ക്കായാലും കൗതുകം തോന്നില്ലേ...
ബാറുകള്‍ എല്ലാം തുറക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോഴും ഉടമകള്‍. അതുവരെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കേണ്ടെ എന്നാണ് ഇവര്‍ ചോദിക്കുന്നത്.












Click it and Unblock the Notifications