കോട്ടയം: ജോസ് മാണിയോ മാത്യു ടിയോ?
കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലം എന്ന് പറഞ്ഞാല്‍ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല. അവിടെ മാണിസാറും കേരള കോണ്‍ഗ്രസ്സും പറയുന്നതിന് അപ്പുറത്തേക്ക് ഒന്നുമില്ല. പണ്ട് 2004 ല്‍ ഒരുഗ്രന്‍ പണി കിട്ടിയെങ്കിലും ഇപ്പോള്‍ മാണി സാറും മകന് ജോസ് കെ മാണിയും ശക്തരില്‍ ശക്തര്‍ തന്നെയാണ്.
കോട്ടയത്തെ ഒരു പരീക്ഷണ മണ്ഡലം ആക്കാമെന്ന തീരുമാനത്തോടെ തന്നെയാണ് സിപിഎം ആ സീറ്റ് ജനത ദളിന് വിട്ടുകൊടുത്തത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുളള മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിപിഎമ്മിന് നന്നായി അറിയാം. 2004 ല്‍ കോണ്‍ഗ്രസിനോട് പിണങ്ങിയ എന്‍എസ്എസ് ആയിരുന്നു തുറുപ്പ് ചീട്ട്. ഇന്നാണെങ്കില്‍ പറയാന്‍ കാര്യമായിട്ടൊന്നും ഇല്ല താനും.
ജനതാദള്‍ എസിന് വേണ്ടി എംഎല്‍എ പണി പോലും മാറ്റിവച്ചിട്ടാണ് മാത്യു ടി തോമസ് കളത്തിലിറങ്ങിയിരിക്കു്നത്. ജോസ് കെ മാണിക്ക് ശക്തനായ എതിരാളി തന്നെയാണ് മാത്യു ടി തോമസ്. ഇരുവരുടേയും പ്രചാരണ വിശേഷങ്ങള്‍ അറിയാം.

ആരും മറക്കല്ലേ...
കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വോട്ടര്‍മാരോട് നേരിട്ട് വോട്ടഭ്യര്‍ത്ഥിക്കുന്നു.

ഈ സ്നേഹം പോളിങ് ബൂത്തിലും കാണിക്കണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ജോസ് കെ മാണിക്ക് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണം.

തിരുവഞ്ചൂരിനൊപ്പം
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എത്തിയപ്പോള്‍.

ഒരു ചായ കുടിച്ചിട്ടാകാം
വോട്ടഭര്ത്ഥനക്കിടെ ക്ഷീണമകറ്റാന്‍ സ്ഥാനാര്‍ത്ഥിക്കൊരു ചായ ആകാം.

റോഡ് ഷോ
തുറന്ന വാഹനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി.

പൊങ്കാലയിട്ടാലും വോട്ട് ഇടതിന്
ക്ഷേത്രോത്സവത്തിനിടെ വോട്ടഭര്ത്ഥ്യനയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് എത്തിയപ്പോള്‍.

കണിക്കൊന്ന സമ്മാനം
റോഡ് ഷോക്കിടെ മാത്യു ടി തോമസിന് ഇടതുമുന്നണിയുടെ പ്രവര്‍ത്തക സമ്മാനമായി നല്‍കിയത് ഒരു പിടി കണിക്കൊന്ന.

രക്തഹാരം കയ്യില്‍
ജനതാ ദള്‍ നേതാവായതുകൊണ്ടാണോ മാത്യു ടി തോമസ് രക്തഹാരം കഴുത്തിലണിയാതെ കയ്യില്‍ സൂക്ഷിച്ചിരിക്കുന്നത്?

കര്‍ഷക വേഷം
കര്‍ഷകരുടെ മണ്ഡലമാണ് കോട്ടയം. അവിടെ കര്‍ഷക വേഷം തന്നെ കെട്ടണം.

സിംപിള്‍ റോഡ് ഷോ
വലിയ ആഡംബരങ്ങളൊന്നും ഇല്ലാതെയാണ് മാത്യു ടി തോമസിന്റെ റോഡ് ഷോ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications