കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു
കോട്ടയം; ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു. സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടും ബംഗാളികളും ഒരു മലയാളിയുമാണ് മരിച്ചത്. കുറിച്ചി സ്വദേശി ഷിബുവാണ് മരിച്ച മലയാളി.മാല്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുക്താര്‍ എന്നിവരാണ് ബംഗാളികള്‍.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. കിണര്‍ വൃത്തിയാക്കാന്‍ വേണ്ടി രണ്ടുപേരാണ് ആദ്യം ഇറങ്ങിയത്. വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിണറ്റിലെ വെള്ളം വറ്റിക്കാനായി ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോട്ടോര്‍ കിണറ്റില്‍ ഇറക്കി വച്ച് പ്രവര്‍ത്തിച്ചിരുന്നു.

ഇതില്‍ നിന്നും വന്ന വിഷ പുക ശ്വസിച്ചാണ് രണ്ടുപേര്‍ക്ക് ശ്വാസ തടസ്സ അനുഭവപ്പെട്ടത്. തുടര്‍ന്ന് രക്ഷപ്പെടുത്താനായി മൂന്നാമത്തെ ആള് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.
എന്നാല്‍ ഇയാള്‍ ഇറങ്ങുമ്പോഴേക്കും കിണറ്റില്‍ വിഷ പുക നിറഞ്ഞിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications