കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പായിപ്പാട് സംഭവം ആസൂത്രിതം? പ്രേരിപ്പിച്ചതാരാണെന്ന് അറിയാമെന്ന് കളക്ടര്‍, സംശയിച്ച് മന്ത്രിയും

  • By Desk
Google Oneindia Malayalam News

കോട്ടയം: ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ റോഡിലില്‍ ഇറങ്ങിയത് ചങ്ങനാശ്ശേരി പായിപ്പാട് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ടായിരുന്നു നുറുകണക്കിന് വരുന്ന തൊഴിലാളികള്‍ പായിപ്പാട് ടൗണില്‍ സംഘടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്.

പശ്ചിംമ ബംഗാളിലേക്ക് തിരികെ മടങ്ങുന്നതിനായി വാഹനം ആവശ്യപ്പെട്ട ഇവര്‍ ദേശീയപാത ഉപരോധിച്ചു. എകദേശം മുവായിരത്തിലേറെ വരുന്ന തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം. ഒഴിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ ഇതിന് തയ്യാറായില്ല. പിന്നീട് കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയത്.

നാട്ടില്‍ പോകണം

നാട്ടില്‍ പോകണം

പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി ഇല്ലെന്നും എന്നാല്‍ നാട്ടില്‍ പോകാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ പികെ സുധീര്‍ ബാബു വ്യക്തമാക്കി. ദില്ലി അടക്കമുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ സൗകര്യമൊരുക്കുന്നതയുള്ള വാര്‍ത്ത അറിഞ്ഞാണ് ഇവര്‍ ഇത്തരമൊരു ആവശ്യവമായി രംഗത്ത് വന്നത്.

പറഞ്ഞയക്കാന്‍ സാധിക്കില്ല

പറഞ്ഞയക്കാന്‍ സാധിക്കില്ല

സര്‍ക്കാറിന്‍റെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ അവരെ എവിടേക്കും പറഞ്ഞയക്കാന്‍ സാധിക്കില്ല. നിലവില്‍ ഉള്ള സ്ഥലത്ത് താമസിക്കുന്നതിന് സ്ഥല പരിമിതിയുണ്ടെങ്കില്‍ അവരെ താമസിപ്പിക്കുന്നത് ആവശ്യമായ സൗകര്യം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് അവിടെ താമസിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

എനിക്ക് നന്നായറിയാം

എനിക്ക് നന്നായറിയാം

ഇവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകും. ഇതിപ്പോ ഇന്‍സ്റ്റിഗേറ്റ് ചെയ്തത് ആരാണെന്ന് എനിക്ക് നന്നായറിയാം. അത് പിന്നെ നോക്കാം. ഈ സമയത്ത് അത് നോക്കണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സൗകര്യം ഒരുക്കും

സൗകര്യം ഒരുക്കും

കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. കേരളീയഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലായെന്ന പരാതി ആരോടും പറഞ്ഞിട്ടില്ല. തൊലാളികള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ജില്ലാ ഭരണകൂടവും പഞ്ചായത്തും ചെയ്തുകൊടുക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു

പി തിലോത്തമനും

പി തിലോത്തമനും

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന മന്ത്രി പി തിലോത്തമനും വ്യക്തമാക്കി. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകാനുള്ള വാഹനസൗകര്യം ഒരുക്കാനാണ്. സംഘടിച്ചതിനു പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സംശയമുള്ളതായും മന്ത്രി പ്രതികരിച്ചു. യാത്രാമാര്‍ഗ്ഗം ഒരുക്കിയാല്‍ ഇതര സംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

തരസംസ്ഥാന തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ. ജില്ലാ കലക്ടറുമാർക്ക് പ്രത്യേക നിർദേശം നൽകിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്....

സര്‍ക്കാര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

കേരളത്തിലുള്ള അതിഥിത്തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തമിഴ്നാട്, നാഗാലാന്‍റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റ് സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥിത്തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി. ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ കലക്ടര്‍മാരെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.

 മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: '18 സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കും, കമല്‍നാഥ് വീണ്ടും മുഖ്യനാവും' മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: '18 സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കും, കമല്‍നാഥ് വീണ്ടും മുഖ്യനാവും'

 പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം; ഒടുവില്‍ ഇന്ദിര കാന്‍റീനുകള്‍ വീണ്ടും തുറന്ന് ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം; ഒടുവില്‍ ഇന്ദിര കാന്‍റീനുകള്‍ വീണ്ടും തുറന്ന് ബിജെപി സര്‍ക്കാര്‍

English summary
kottayam collector and minister about payippad issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X