അന്ധവിശ്വാസം, പുനർജന്മത്തിലെ വിശ്വാസം, മരണത്തിന് പിന്നിലെന്ത്? ദുർമന്ത്രവാദ വെബ്സൈറ്റുകൾക്കും പങ്ക്? ദുരൂഹത
തിരുവനന്തപുരം: അരുണാചലിൽ ഹോട്ടൽ മുറിയിൽ ദമ്പതികളെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വനേഷണത്തിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമെ ആത്മഹത്യയായിരുന്നോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്ത വരികയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി നായർ ( 29) ആയൂർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് ( 39), ഭാര്യ വട്ടിയൂർക്കാവ് കാവിൽ ദേവി ( 41) എന്നിവരെയാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ എന്ത് കൊണ്ട് അരുണാചൽ തിരഞ്ഞെടുത്തു എന്നതടക്കം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. നവീനും ഭാര്യയും വീട്ടിൽ നിന്ന് ഇറങ്ങിയത് കഴിഞ്ഞ മാസം 17 ന് ആണ്.

എന്നാൽ പത്ത് ദിവസത്തിന് ശേഷം ആണ് തിരുവനന്തപുരത്ത് എത്തിയത്. ഈ പത്ത് ദിവസം ഇവർ എവിടെ ആയിരുന്നു എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ് എന്നാണ് പറയുന്നത്. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ വിവരം ലഭിക്കുന്നത്.
മരണാനന്തരം എന്ത് സംഭവിക്കും അത് സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചലിൽ വന്നിട്ടുണ്ട്.ദേവി പുനർ ജന്മത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ശരീരത്തിൽ നിന്ന് രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദം ഉണ്ടായിരുന്നില്ല
ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്ന് പേരും തമ്മിലായിരുന്നു ആശയവിനിമയം. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളിൽ നിന്ന് പോലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. ജീവിത വിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ രീതികളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ തിരഞ്ഞിരുന്നത്.
ആയൂർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലി ഉപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണ് എന്നാണ് ഉയരുന്ന സംശയം. ഒന്നര വർഷമായി നവീൻ ആരോടുംം സംസാരിക്കാതെ മുറി അടച്ചിരിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞതായാണ് വിവരം. ദേവിയുടെയും ആര്യയുടേയും ബനധുക്കളാണ് ഇത് സംബന്ധിച്ച സൂചന നൽകിയതെന്നാണ് റിപ്പോർട്ടുകൾ
സ്വകാര്യ സ്കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്. വിദേശ ഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു അടുത്ത സൗഹൃദം ഉണ്ടായിരുന്നത്. ശുഭാപ്തി വിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്കൂളിൽ അറിയപ്പെട്ടിരുന്നത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്ക് തമ്മിൽ പിരിയാനാവാത്ത വിഷമമാണോ എന്നും പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications