കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്തെ ദമ്പതികളുടെ തിരോധാനം ക്ലൈമാക്സിലേക്ക്? ഹബീബയെ അജ്മീറിൽ കണ്ടതായി ഹോട്ടലുടമ!

ദമ്പതികൾ തീർത്ഥാടനകേന്ദ്രമായ അജ്മീർ ദർഗയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം അജ്മീറിലെത്തി അന്വേഷണം നടത്തുന്നത്.

Google Oneindia Malayalam News

കോട്ടയം: അറുപാറയിൽ നിന്ന് കാണാതായ ദമ്പതികളെ തേടി ക്രൈംബ്രാഞ്ച് സംഘം അജ്മീറിലെത്തി. ദമ്പതികൾ തീർത്ഥാടനകേന്ദ്രമായ അജ്മീർ ദർഗയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം അജ്മീറിലെത്തി അന്വേഷണം നടത്തുന്നത്.

കോട്ടയം അറുപാറ സ്വദേശികളായ ഹാഷിം-ഹബീബ ദമ്പതികളെ 2017 ഏപ്രിൽ മുതലാണ് കാണാതായത്. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് വീട്ടിൽ രാത്രി വീട്ടിൽ നിന്നിറങ്ങിയ ദമ്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ദമ്പതികളെ കാണാതായ സംഭവത്തിൽ ആദ്യം ലോക്കൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തത്.

 ക്രൈംബ്രാഞ്ച്...

ക്രൈംബ്രാഞ്ച്...

കോട്ടയത്ത് നിന്നും കാണാതായ ഹാഷിം-ഹബീബ ദമ്പതികൾ പുണ്യസ്ഥലമായ അജ്മീർ ദർഗയിലുണ്ടെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അവിടെപോയി അന്വേഷണം നടത്താൻ തീരുമാനിച്ചത്. തുടർന്ന് കഴിഞ്ഞദിവസം അജ്മീറിലെത്തിയ ക്രൈംബ്രാഞ്ച് സംഘം അജ്മീറിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

ഹബീബ...

ഹബീബ...

കാണാതായ ദമ്പതികളുടെ ഫോട്ടോ കാണിച്ച് പലരിൽ നിന്നും അന്വേഷണസംഘം വിവരം തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ചില ഹോട്ടലുടമകൾ ഹബീബയ ദർഗയ്ക്കടുത്ത് കണ്ടതായി സംശയം പ്രകടിപ്പിച്ചു. എന്നാൽ കൃത്യമായ തീയതിയോ, സമയമോ ഒന്നും ഇവർക്ക് ഓർമ്മയുണ്ടായിരുന്നില്ല.

സിസിടിവി...

സിസിടിവി...

ഹോട്ടലുടമകൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അന്വേഷണസംഘം അജ്മീർ ദർഗയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഒരു മാസം മുൻപ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സംവിധാനം മാത്രമേ ഇവിടെയുള്ളുവെന്നത് അന്വേഷണസംഘത്തിന് തിരിച്ചടിയായി.

എല്ലായിടത്തും...

എല്ലായിടത്തും...

അജ്മീറിലെ ഹോട്ടലുകൾ, സത്രങ്ങൾ, മറ്റു ചെറിയ തീർത്ഥാടന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്. പ്രദേശത്തെ മിക്ക ഹോട്ടലുകളിലും ഇവരുടെ ഫോട്ടോ കാണിച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്.

 പോലീസ്...

പോലീസ്...

ദമ്പതികളെ കണ്ടെത്താനായി അജ്മീർ പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്. ദമ്പതികളുടെ ചിത്രങ്ങൾ സഹിതമുള്ള നോട്ടീസ് പ്രദേശത്ത് പതിക്കാൻ അജ്മീർ പോലീസാണ് സഹായം നൽകിയത്. ബുധനാഴ്ച അജ്മീർ ദർഗ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണമെങ്കിൽ വ്യാഴാഴ്ച തൽവാറിലേക്ക് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ഒളിവിൽ...

ഒളിവിൽ...

അജ്മീർ ദർഗയ്ക്ക് സമീപത്തുള്ള തൽവാറിലെ ആരാധനാലയത്തിലാണ് വ്യാഴാഴ്ച അന്വേഷണം നടത്തുന്നത്. ഈ പ്രദേശത്ത് ഒളിവിൽ താമസിക്കാൻ പറ്റിയ നിരവധി സൗകര്യങ്ങളുണ്ടെന്നാണ് അജ്മീർ പോലീസ് നൽകിയ വിവരം.

ഒന്നുമില്ല...

ഒന്നുമില്ല...

അതേസമയം, കാണാതായി പത്തുമാസം പിന്നിട്ടതിനാൽ ദമ്പതികൾ അധികകാലം ഹോട്ടലുകളിൽ താമസിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കാണാതായ സമയത്ത് ഇവരുടെ കൈയിൽ പണമൊന്നുമില്ലായിരുന്നു. മാത്രമല്ല, എടിഎം കാർഡുകളോ, ക്രെഡിറ്റ് കാർഡോ ഇവർ കൊണ്ടുപോയിരുന്നില്ല. ബാങ്കിൽ നിന്ന് ഇന്നേവരെ ഒരു രൂപ പോലും പിൻവലിച്ചിട്ടുമില്ല.

ആഭരണം...

ആഭരണം...

കാണാതായ സമയത്ത് ഹബീബ അണിഞ്ഞിരുന്ന പത്തു പവന്റെ സ്വർണാഭരണം മാത്രമാണ് ദമ്പതികളുടെ കൈവശമുണ്ടായിരുന്നത്. അതിനാൽ ഈ ആഭരണങ്ങൾ വിറ്റ് പണം കണ്ടെത്തിയിട്ടുണ്ടാകാമെന്നാണ് നിഗമനം. എന്തായാലും ഫെബ്രുരി 25 വരെ അജ്മീർ മേഖലയിൽ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

കൂടുതൽ വാർത്തകൾ വായിക്കൂ:

രാത്രി ഭക്ഷണം കഴിക്കാൻ പുറത്ത് പോയി.. ദമ്പതികൾ തിരിച്ച് വന്നില്ല.. കാണാതായിട്ട് പത്ത് മാസം!രാത്രി ഭക്ഷണം കഴിക്കാൻ പുറത്ത് പോയി.. ദമ്പതികൾ തിരിച്ച് വന്നില്ല.. കാണാതായിട്ട് പത്ത് മാസം!

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

English summary
kottayam couple missing case;crime branch investigation is going on at ajmer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X