കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യുഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍; കോണ്‍ഗ്രസ് വിട്ടു നിന്നു

Google Oneindia Malayalam News

കോട്ടയം: ക്വാറം തികയാത്തതിനാല്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണിവിഭാഗവും വിട്ടുന്നതോടെയാണ് ക്വാറം തികയാതെ വന്നത്. മാറ്റിവെച്ച തിരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 11ന് തെരഞ്ഞെടുപ്പ് നടത്തുമെന്നും ക്വാറം തികയണമെന്ന് നിര്‍ബന്ധമില്ലെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു.

<strong>ബിജെപി പിന്തുണ വേണ്ട; പ്രസിഡന്‍റായി വിജയിച്ച യുഡിഎഫ് അംഗം നിമിഷങ്ങള്‍ക്കുള്ളില്‍ രാജിവെച്ചു</strong>ബിജെപി പിന്തുണ വേണ്ട; പ്രസിഡന്‍റായി വിജയിച്ച യുഡിഎഫ് അംഗം നിമിഷങ്ങള്‍ക്കുള്ളില്‍ രാജിവെച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ സമവായം ഉണ്ടാകാത്തതിനാലാണ് ഇന്ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെയാണ് യുഡിഎഫില്‍ പ്രതിസന്ധി രൂപപ്പെട്ടത്.

ker

യുഡിഎഫിലെ മുന്‍ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി കൈമാറാനായി നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ കോണ്‍ഗ്രസില്‍ നിന്നുള്ള സണ്ണി പാമ്പാടി നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ജോസ് കെ മാണി വിഭാഗം പ്രസിഡന്റ് പദവിയിലേക്ക് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ നിര്‍ദ്ദേശിച്ചു. എന്നാല്‍ ജോസ് പക്ഷത്ത് പിളര്‍പ്പുണ്ടാക്കി അജിത് മുതിരമലയെ ജോസഫ് വിഭാഗം പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതോടെ ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.

<strong>അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്</strong>അഡ്വ. ജയശങ്കറിനെ പുറത്താക്കണം, നിലപാട് കടുപ്പിച്ച് സിപിഐയിലെ ഒരു വിഭാഗം, തീരുമാനം ബ്രാഞ്ചിന്

പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇരുവിഭാഗങ്ങളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് എന്തുനിലപാടെടുക്കുമെന്നതിലായിരുന്നു ഏവരുടേയും ശ്രദ്ധ. ജോസ് കെ മാണി പക്ഷത്തെയോ ജോസഫ് പക്ഷത്തെയോ പിന്തുണയ്ക്കാതെയുള്ള വിട്ടുനില്‍ക്കല്‍ നയം സ്വീകരിച്ച കോണ്‍ഗ്രസ് പ്രശ്നത്തിന് ഇന്ന് തന്നെ പരിഹാരം വേണമെന്ന കര്‍ശന നിര്‍ദ്ദേശം കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. 22 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് 14 അംഗങ്ങളാണ് ഉള്ളത്. (കോണ്‍ഗ്രസ് -8, കേരള കോണ്‍ഗ്രസ് 6).

English summary
Kottayam district panchayat president election postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X