കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ നിലപാട് വ്യക്താക്കി കോണ്‍ഗ്രസ്; തുണച്ചത് പിജെ ജോസഫിനെ, ജോസ് കെ മാണി മുന്നണിക്ക് പുറത്തേക്കോ

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കണമെന്ന നിര്‍ദ്ദേം ജോസ് കെ മാണി വിഭാഗത്തോട് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനമാണ് യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്യും. പ്രസിഡന്‍റ് പദവിയെചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് പിജെ ജോസഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കൂടുതല്‍ വിശദാംശങ്ങങ്ങള്‍ ഇങ്ങനെ...

പ്രസിഡന്‍റ് പദവി വീതിച്ച് നല്‍കിയത്

പ്രസിഡന്‍റ് പദവി വീതിച്ച് നല്‍കിയത്

കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വീതിച്ച് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്. അവസാനത്തെ 14 മാസത്തില്‍ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ശേഷിക്കുന്ന കാലം ജോസഫ് വിഭാഗങ്ങള്‍ക്കുമായിട്ടായിരുന്നു വീതിച്ചത്.

പ്രതിസന്ധി

പ്രതിസന്ധി

ഈ ധാരണ പ്രകാരമുള്ള ജോസ് വിഭാഗത്തിന്‍റെ കാലാവധി അവസാനിച്ചതോടെ അവര്‍ മാറിക്കൊടുക്കുണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ഇതിന് ജോസ് കെ മാണി വിഭാഗം തയ്യാറാവാതിരുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെട്ടിട്ടും അധ്യക്ഷ പദവി ഒഴിയാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല.

അംഗീകരിക്കാത്ത നിർദേശം

അംഗീകരിക്കാത്ത നിർദേശം

എന്നാല്‍ ധാരണയുടെ കാര്യത്തില്‍ രേഖാമുലമുള്ള കരാറുകളൊന്നും നിലവിലില്ലെന്നും യുഡിഎഫിന്റേതു തങ്ങൾ അംഗീകരിക്കാത്ത നിർദേശം മാത്രമാണെന്നുമുള്ള നിലപാടാണ് ജോസ് കെ മാണിക്ക്. എന്നാല്‍ കരാർ നടപ്പാക്കുന്നത് യുഡിഎഫിന്റെ ബാധ്യതയാണെന്നും എത്രയും വേഗം വേണമെന്നു ജോസഫും ആവശ്യപ്പെട്ടതോടെയാണ് ജോസിനോട് നേരത്തേയുള്ള കരാര്‍ പാലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചത്.

രാഷ്ട്രീയ കാര്യസമിതി

രാഷ്ട്രീയ കാര്യസമിതി

ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ തര്‍ക്കം പരിഹരിക്കാന്‍ മൂന്ന് ദിവസത്തെ സമയം കൂടി യൂഡിഎഫ്, ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ജോസ് കെ മാണി വിഭാഗം കരാര്‍ പാലിക്കണമെന്ന കര്‍ശന നിലപാട് യുഡിഎഫ് സ്വീകരിച്ചത്. തീരുമാനം പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ അറിയിക്കും.

എങ്ങനെ പ്രതികരിക്കും

എങ്ങനെ പ്രതികരിക്കും

വിഘടിച്ചു നില്‍ക്കുന്ന ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോവണമെന്നാണ് കോണ്‍ഗ്രസിലെ പൊതു അഭിപ്രായം. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം മുന്നണി വിട്ടാല്‍ അത് തിരിച്ചടിയാവും. എന്നാല്‍ യുഡിഎഫ് ജോസഫ് അനുകൂല നിലപാട് സ്വീകരിക്കുന്നതിനോട് ജോസ് കെ മാണി വിഭാഗം എങ്ങനെ പ്രതികരിക്കും എന്നത് പ്രധാനമാണ്.

കരുത്തന്‍

കരുത്തന്‍

തര്‍ക്കം രൂക്ഷമായാല്‍ ഏതെങ്കിലും ഒരു വിഭാഗം മുന്നണി വിടാനുള്ള സാധ്യത കോണ്‍ഗ്രസും മുന്നില്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിജെ ജോസഫിനെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതെന്നാണ് സൂചന. നിലവില്‍ കേരള കോണ്‍ഗ്രസിലെ കരുത്തന്‍ ജോസഫാണ്. ജോസിനെക്കാള്‍ ജോസഫിനെ ഒപ്പം നിര്‍ത്തുന്നതാണ് തങ്ങള്‍ക്ക് ഗുണമായി തീരുകയെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷത്തിന്‍റേയും അഭിപ്രായം.

 ഫ്രാന്‍സിസ് ജോസഫ് വിഭാഗവും

ഫ്രാന്‍സിസ് ജോസഫ് വിഭാഗവും

ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാള്‍ ശക്തനാണ് നിലവിലെ പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജേക്കബിനെ പിളര്‍ത്തി ജോണി നെല്ലൂര്‍ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ജോസഫിന് സാധിച്ചിട്ടുണ്ട്. പഴയ മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗവും അടുത്തിടെ ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോസഫ് വിഭാഗവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിക്കുന്നുണ്ട്. ജോസ് കെ മാണിയുമായി ഇടതുമുന്നണി ചില ചര്‍ച്ചകള്‍ നടത്തുന്നുവെന്ന സൂചനയും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.

പഴി കേള്‍ക്കരുത്

പഴി കേള്‍ക്കരുത്

എന്നാല്‍ കോണ്‍ഗ്ര് പ്രകോപനം സൃഷ്ടിച്ചതിന്‍റെ പേരില്‍ ഘടകക്ഷി മുന്നണി വിട്ടുവെന്ന പഴി കേള്‍ക്കരുതെന്ന വികാരമാണ് രാഷ്ട്രീയകാര്യസമിതിയിൽ‍ ഉയർന്നത്. കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ധാരണ പിജെ ജോസഫ് നേരത്തെ അംഗീകരിച്ചതാണ്. ഇതിനെ തള്ളിപ്പറയാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. അതിനാല്‍ ജോസ് കെ മാണി വിഭാഗം അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാവണം. മുന്നണി മര്യാദ പാലിക്കുന്നതിന് എല്ലാ കക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്ന അഭിപ്രായവും രാഷ്ട്രീയ കാര്യ സമിതിയില്‍ ഉയര്‍ന്നു.

സിപിഎം വായിൽ വെള്ളമൂറി ഇരിക്കേണ്ട

സിപിഎം വായിൽ വെള്ളമൂറി ഇരിക്കേണ്ട

കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ കാര്യസമിതി ചേരുന്നത് ജോസഫ്- ജോസ് വിഭാഗങ്ങളിൽ ഒന്നിനെ പുറന്തള്ളാനാണ് എന്ന വ്യാഖ്യാനം ഉണ്ടാകാതിരിക്കാനായി അക്കാര്യം ചർച്ച ചെയ്യാൻ വേണ്ടിയല്ല യോഗം ചേർന്നതെന്നു മുല്ലപ്പള്ളി അവകാശപ്പെട്ടു. കേരള കോൺഗ്രസിലെ തർക്കങ്ങളുടെ പേരിൽ സിപിഎം വായിൽ വെള്ളമൂറി ഇരിക്കേണ്ട. ആ ആഗ്രഹം ഇവിടെ വിലപ്പോവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎം പ്രതീക്ഷ

സിപിഎം പ്രതീക്ഷ

അതേസമയം, ജോസഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഡിഎഫുമായി ജോസ് കെ മാണി വിഭാഗം ഇടയുമെന്ന് തന്നെയാണ് ഇടതിന്‍റെ പ്രതീക്ഷ. കേരള കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തെ ഒപ്പം കൂട്ടാന്‍ സാധിച്ചാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മധ്യകേരളത്തില്‍ അത് ഗുണം ചെയ്യുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ട് കേരള കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ഒപ്പം കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

അവിശ്വാസം

അവിശ്വാസം

അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം മാത്രമേ മാര്‍ഗമുള്ള എന്നാണ് കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) വർക്കിങ് ചെയർമാൻ പിജെ ജോസഫ് വ്യക്തമാക്കുന്നത്. മുന്നണി എടുത്ത തീരുമാനം നടപ്പാക്കാനായില്ലെങ്കില്‍ മുന്നണി മുന്നണിയല്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കാനാണ് ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നതെന്നും പിജെ ജോസഫ് കുറ്റപ്പെടുത്തി.

 'ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്' 'ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്'

 കിംസിൽ ശസ്ത്രക്രിയക്കിടെ യുവാവിന്റെ മരണം... സത്യമെന്ത്, പിഴച്ചത് കിംസിന്? തെളിവുകളുണ്ടെന്ന് കുടുംബം കിംസിൽ ശസ്ത്രക്രിയക്കിടെ യുവാവിന്റെ മരണം... സത്യമെന്ത്, പിഴച്ചത് കിംസിന്? തെളിവുകളുണ്ടെന്ന് കുടുംബം

English summary
kottayam district panchayat president post; congress in favor of pj joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X