കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം ജില്ലാ പഞ്ചായത്ത്, 40 പഞ്ചായത്ത്, 6 ബ്ലോക്ക്, കൂടെ നഗരസഭകളും;ജോസ് സഹകരണം നേട്ടമാക്കാന്‍ ഇടത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സിപിഎം വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ജോസിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച് അനുകൂലമായ നിലപാടാണ് ഭൂരിപക്ഷം കക്ഷികളും എടുത്തതെന്നാണ് സൂചന. എന്നാല്‍ ജോസിന് വിട്ടുകൊടുക്കേണ്ടി വരുന്ന സീറ്റുകളുടെ കാര്യത്തില്‍ സിപിഐ, എന്‍സിപി കക്ഷികള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ചവെച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ കേന്ദ്രീകരിക്കുക എന്ന നിലപാടാണ് സിപിഎം മുന്നോട്ട് വെക്കുന്നത്.

യുഡിഎഫിന്‍റെ നട്ടെല്ല്

യുഡിഎഫിന്‍റെ നട്ടെല്ല്

ജോസ് കെ മാണി ഇടതുമുന്നണിയുടെ ഭാഗമാവുന്നതോടെ കോട്ടയം ജില്ലയിലെ യുഡിഎഫിന്‍റെ നട്ടെല്ല് ഒടിക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. പാലാ മുന്‍സിപ്പാലിറ്റി, കോട്ടയം ജില്ലാപഞ്ചായത്ത് ഉള്‍പ്പടെ ജില്ലയിലെ പ്രമുഖ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങള്‍ ജോസിന്‍റെ പിന്തുണയില്‍ സ്വന്തമാക്കാമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. മുന്നണി പ്രവേശനം സാധ്യമായില്ലെങ്കിലും ഇപ്പോള്‍ തന്നെ ധാരണ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പാലാ മുന്‍സിപ്പാലിറ്റി

പാലാ മുന്‍സിപ്പാലിറ്റി

കേരള കോണ്‍ഗ്രസിന്‍റെ തട്ടകമായ പാലാ മുന്‍സിപ്പാലിറ്റിയില്‍ ആകെയുള്ള 26 വാര്‍ഡുകളില്‍ 18 എണ്ണത്തില്‍ ഇടത് സഹകരണത്തോടെ ജോസ് കെ മാണി പക്ഷത്തെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നാണ് നിലവിലെ ധാരണ. ശേഷിക്കുന്ന 10 വാര്‍ഡുകളില്‍ ആവും സിപിഎം ഉള്‍പ്പടേയുള്ള കക്ഷികള്‍ ജനവിധി തേടുക.

കോട്ടയം ജില്ലാപഞ്ചായത്ത്

കോട്ടയം ജില്ലാപഞ്ചായത്ത്

കോട്ടയം ജില്ലാപഞ്ചായത്തിലെ സീറ്റ് വീതം വെപ്പ് സംബന്ധിച്ചും ഇരുകക്ഷികള്‍ക്കിടയിലും ഇപ്പോള്‍ തന്നെ ധാരണയായിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ പകുതിയോളം സീറ്റുകളില്‍ ജോസ് പക്ഷമായിരിക്കും മത്സരിക്കുക. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നതിന്‍റെ തര്‍ക്കത്തിന്‍റെ കാരണമായ ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കുക എന്നുള്ളത് ജോസ് കെ മാണിക്ക് അഭിമാന പ്രശ്നമാണ്.

പിളര്‍പ്പിന് മുമ്പ്

പിളര്‍പ്പിന് മുമ്പ്

നിലവില്‍ ജില്ലാ പഞ്ചായത്തിലെ 22 അംഗങ്ങളില്‍ എട്ട് പേരാണ് കോണ്‍ഗ്രസിനുള്ളത്. മറുവശത്ത് എല്‍ഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായ സിപിഎമ്മിനുള്ളത് ആറ് പേരും. പിളര്‍പ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എമ്മിന് 6 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ ആറ് പേരില്‍ നിന്ന് 2 പേര്‍ ജോസ് കെ മാണി പക്ഷത്ത് നിന്ന് ജോസഫ് പക്ഷത്തേക്ക് കൂറുമാറി.

നേരത്തെ ഇടത് സഹകരണം

നേരത്തെ ഇടത് സഹകരണം

ജോസ് പക്ഷത്ത് 4 പേരും ജോസഫ് പക്ഷത്ത് 2 പേരുമാണ് നിലവിലുള്ളത്. സിപിഐക്കും ജനപക്ഷത്തിനും ഓരോ അംഗങ്ങള്‍ വീതമുണ്ട്. ജനപക്ഷത്തിന്‍റെ അഗം ഈയിടെ മരണപ്പെട്ടു. ജോസ് പക്ഷം എത്തുന്നതോടെ പതിനാറോളം സീറ്റില്‍ വിജയമുറപ്പിച്ച് അധികാരം സ്വന്തമാക്കാമെന്നാണ് ഇടത് കണക്ക് കൂട്ടല്‍. നേരത്തെ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ ഇടതുമായി സഹകരിച്ചിരുന്നു.

71 പഞ്ചായത്തുകളില്‍

71 പഞ്ചായത്തുകളില്‍

ജില്ലയിലെ 71 പഞ്ചായത്തുകളില്‍ ചുരുക്കം ചിലയിടങ്ങളിലൊഴിച്ച് ബാക്കിയെല്ലായിടത്തും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. വൈക്കം, ഇരാറ്റുപേട്ട നഗരസഭകള്‍, കോട്ടയം മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ സീറ്റ് വീതം വെപ്പ് സംബന്ധിച്ച് സിപിഐ ചില തര്‍ക്കങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ പരിഹരിക്കാനുള്ള ചര്‍ച്ചകളും നടക്കുകയാണ്.

നിലവില്‍ ഇടതുമുന്നണിക്ക്

നിലവില്‍ ഇടതുമുന്നണിക്ക്

23 പഞ്ചായത്തുകള്‍ 3 ബ്ലോക്ക് പഞ്ചായത്തുകള്‍ ജില്ലാ പഞ്ചായത്തിലെ 7 ഡിവിഷന്‍ ഇതാണ് നിലവില്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് സ്വന്തമായുള്ളത്. ജോസ് എത്തുന്നതോടെ ഇത് നാല്‍പ്പതിലേറെ പഞ്ചായത്തുകളായും 7 ബ്ലോക്ക് പഞ്ചായത്തുകളായും 4 മുന്‍സിപ്പാലിറ്റികളായും ഉയര്‍ത്താമെന്നുമാണ് ഇടതു മുന്നണിയുടെ കണക്ക് കൂട്ടുല്‍

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലായി 1414 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ 590 എണ്ണമായിരുന്നു ജോസഫ് വിഭാഗത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളില്‍ ഇത്തവണ ഇടതുപിന്തുണയില്‍ മത്സരിക്കാനാണ് ജോസ് പക്ഷം ഒരുങ്ങുന്നത്.

പ്രചാരണങ്ങള്‍ക്ക് തുടക്കം

പ്രചാരണങ്ങള്‍ക്ക് തുടക്കം

തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്ക് ജോസ് ഇപ്പോഴെ തുടക്കം കുറിച്ചിട്ടുണ്ട്. മുന്നണി മാറ്റത്തിന്‍റെ സാഹചര്യം അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സിപഎമ്മും ഇത്തരം ഒരു ആവശ്യം ജോസിന് മുമ്പാകെ വെച്ചിരുന്നു. ജോസഫും കോണ്‍ഗ്രസും നടത്തുന്ന നീക്കങ്ങളേയും ജോസ് മുന്നില്‍ കാണുന്നുണ്ട്.

മറ്റ് ജില്ലകളിലും

മറ്റ് ജില്ലകളിലും

കോട്ടയത്തിന് പുറത്ത് ഇടുക്കിയിലും പത്തനംതിട്ടയിലും ആലപ്പുഴയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഏറെക്കുറെ എല്ലാ കാര്യങ്ങളിലും മുന്‍കൂര്‍ ധാരണ ഉണ്ടാക്കിയതിന് ശേഷമാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് എത്തുന്നത്. പിന്നീടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരം ധാരണകള്‍ക്ക് ആദ്യമേ ഇരുപക്ഷവും തയ്യാറായത്.

എപ്പോള്‍ വേണമെങ്കിലും

എപ്പോള്‍ വേണമെങ്കിലും

വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷികുന്നത്. കൈകോര്‍ക്കുന്നുതിന്‍റെ ഭാഗമായി മരങ്ങാട്ടുപ്പിള്ളി പഞ്ചായത്തിലും മേലുകാവ് സഹകരണ ബാങ്കിലും ഇടത്-ജോസ് കൂട്ടുകെട്ട് ഉണ്ടായി. ഇടതിന്‍റെ പിന്തുണയില്‍ മേലുകാവ് പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം ജോസ് സ്വന്തമാക്കുകയായിരുന്നു.

English summary
Kottayam district panchayath, 40 panchayath, and more municipalities: this is ldf hoping from jose k mani's entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X