Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദുരഭിമാനം' കേരളത്തെ വധിക്കുമ്പോള്‍...

മറ്റു സംസ്ഥാനങ്ങളിലെ ദുരഭിമാന കൊലപാതകങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്ത വായിച്ച് ഞങ്ങല്‍ സാക്ഷരര്‍, എന്നു അഭിമാനിച്ചവരാണ് മലയാളികള്‍... എന്നാല്‍ ഒരു പകല്‍മാന്യന്റെ ഒരു ആശ്വാസം മാക്രമായിരുന്നു അതെന്ന് കാലം തെളിയിച്ചു.കോട്ടയത്തെ കെവിന്‍ പി ജോസഫ് കേരളത്തിലെ ദുരഭിമാന കൊലപാതകത്തിന്റെ ആദ്യ ഇരയല്ല.കെവിനെ കൊന്നത് ഭാര്യയുടെ സഹോദരനും സംഘവുമാണെങ്കില്‍ നേരത്തെ കോഴിക്കോട് ദുരഭിമാന കൊലയ്ക്ക് ഇരയായ ആതിര കൊലയാളി സ്വന്തം അച്ഛന്‍ തന്നെയായിരുന്നു.അമ്മയുടെ ചികിത്സയക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആര്‍മി ഉദ്യോഗസ്ഥനായ ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്.

സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. ദളിത് വിഭാഗത്തില്‍ പെട്ട ബ്രിജേഷുമായുള്ള ബന്ധം അച്ഛന്‍ രാജന്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു.എന്നാല്‍ തര്‍ക്കം പോലീസിന് മുന്നിലെത്തിയപ്പോള്‍ കല്ല്യാണത്തിന് സമ്മതമാണെന്നും തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താമെന്നും രാജന്‍ പറഞ്ഞു.എന്നാല്‍ സ്റ്റേഷനില്‍ നിന്നെത്തിയതോടെ രാജന്റെ തീരുമാനത്തില്‍ മാറ്റം വന്നു.ഇത് ബ്രിജേഷിനെ അറിയിച്ച ആതിര നമ്മളെ ജീവിക്കാന്‍ അച്ഛന്‍ സമ്മതിക്കില്ലെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.നാളെ കല്ല്യാണം നടക്കുമെന്നും അതുവരെ ക്ഷമിക്കാനും ബ്രിജേഷ് സമാധാനിപ്പിച്ചു. എന്നാല്‍ കല്ല്യാണപ്പെണ്ണായി എത്തുന്ന ആതിരയെ പ്രതീക്ഷിച്ച ബ്രിജേഷിന് മുന്നില്‍ എത്തിയത് ആതിരയുടെ മരണവാര്‍ത്തയായിരുന്നു.രാത്രിയോടെ ആതിരയുടെ വിവാഹ വസ്ത്രങ്ങളെല്ലാം തീയിട്ട രാജന്‍ തന്റെ മകളെ ഒരു താഴ്ന്ന ജാതിക്കാരന് നല്‍കില്ലെന്ന് പറഞ്ഞു. ആതിരയെ കൊല്ലുമെന്ന് ആക്രോഷിച്ച രാജന്‍ കത്തി തിരയുന്നതിനിടയില്‍ അയല്‍ വീട്ടുകാര്‍ ആതിരയെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ രാജന്‍ അവിടെയെത്തി ആതിരയെ കുത്തുകയായിരുന്നു. വിവരങ്ങളറിയാതെ വിവാഹത്തിനെത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ മൃതദേഹവും. സ്വന്തം മകളെ കൊന്നതില്‍ രാജന് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല.ആതിരയെ കൊന്നതും കൊല്ലാനുപയോഗിച്ച കത്തിയുടെതടക്കം എല്ലാ കാര്യങ്ങളും പൊലീസിനു മുമ്പില്‍ യാതൊരു ഭാവവത്യാസവുമില്ലാതെ രാജന്‍ വിവരിച്ചു...ആതിരയുടെ വാര്‍ത്തകേട്ട് കേരളം പറഞ്ഞു ഇത് അസാധാരണമായ സംഭവമാണെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കെവിനും.മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കെവിനും നീനുവും വിവാഹിതരാകുന്നത്. വീട്ടില്‍ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ നീനു വീടുവിട്ടിറങ്ങി രജിസ്റ്റര്‍ മാരേജ് ചെയ്ത് വീട്ടില്‍ അറിയിക്കുകയായിരുന്നു. കെവിന്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ് എന്നതായിരുന്നു കെവിന്നെ എതിര്‍ക്കാന്‍ വീട്ടുകാരെ പ്രേരിപ്പിച്ച ഘടകം.വിവാഹ ശേഷം ഭീഷണി ഭയന്ന് നീനു ഹോസ്റ്റലിലും കെവിന്‍ ബന്ധുവീട്ടിലേക്കും താമസം മാറി. എന്നാല്‍ ബന്ധുവീട്ടിലെത്തിയ ഭാര്യാസഹോദരനും സംഘവും കെവിനെയും ബന്ധുവിനെയും വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

maxresdefault

നേരത്തെ നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് ഇത്തരം കൊലപാതക കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നു.ജാതിയുടെ മതത്തിന്റെ പേരില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍. മകനോ മകളോ അന്യ ജാതി, മതത്തില്‍പെട്ടവരുമായി പ്രണയബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുടുംബാംഗങ്ങള്‍ നടത്തുന്ന കൊലപാതകം. ചെന്നൈയില്‍ കഴിഞ്ഞവര്‍ഷം മാത്രം ഇത്തരം നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഉത്തരേന്ത്യയിലാണ് ദുരഭിമാന കൊലകള്‍ കൂടുതലായി നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിലും ഇത്തരം സാമുഹിക നീചത്വം കടന്നുവിരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+