Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം-കൊച്ചി ഇടനാഴി; സംസ്ഥാന സർക്കാരിന് വീണ്ടും കത്ത്..അംഗീകരിച്ചാൽ യാത്ര സമയം 3 മണിക്കൂറിൽ താഴെ

കോട്ടയം-കൊച്ചി ഇടനാഴി സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വീണ്ടും കത്തയച്ച് ഫ്രാൻസിസ് ജോർജ് എംപി. ദേശീയപാത 183-നെയും 66-നെയും ബന്ധിപ്പിച്ചുള്ള നിർദ്ദിഷ്ച പാത ഗേശീയ പാത പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. നേരത്തേ കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ഒരു സംസ്ഥാനപാതയെ ദേശീയപാതയായി ഉയർത്തണമെങ്കിൽ സംസ്ഥാന അധികാരികളാണ് കേന്ദ്രത്തിന് നിർദ്ദേശം നൽകേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഈ പാത ദേശീയപാത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർലമെന്റിൽ ഉൾപ്പെടെ അദ്ദേഹം ഇത് സംബന്ധിച്ച് ഉറപ്പുകൾ നൽകിയിരുന്നു. സംസ്ഥാന സർക്കാർ നടപടി കൈക്കൊള്ളാത്ത സാഹചര്യത്തിൽ നിതിൻ ഗഡ്കരിയുമായി ഫ്രാൻസിസ് ജോർജ് വീണ്ടും ചർച്ചകൾ നടത്തിയേക്കും.

roadnn-1

ദേശീയപാത 183-ലെ കോട്ടയത്തെ മുളങ്കുഴ കവലയിൽ നിന്നാണ് നിർദ്ദിഷ്ട പാത ആരംഭിക്കുന്നത്. കുമരകം, വല്ലകം, ഉദയനാപുരം, പൂത്തോട്ട എന്നിവിടങ്ങളിലൂടെ കടന്നുപോയി, തൃപ്പൂണിത്തുറ മാർക്കറ്റിനടുത്തുള്ള കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസുമായി ഇത് ചേരും. 60 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ പ്രാഥമിക രൂപരേഖ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.

നിലവിൽ കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും. ഈ പാത ദേശീയപാതയാക്കുമ്പോൾ യാത്രാസമയം കുറയുകയും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കുകയും ചെയ്യുമെന്ന് മന്ത്രി റിയാസിനുള്ള കത്തിൽ എംപി ചൂണ്ടിക്കാട്ടി. കൂടാതെ, ഈ പാതയിലെ പ്രതിദിന ഗതാഗതം രൂപകൽപ്പന ചെയ്ത ശേഷിയുടെ ഒൻപത് മടങ്ങ് കൂടുതലാണെന്ന് ദേശീയപാത അതോറിറ്റിയുടെ വിവരങ്ങൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

കുരുക്കഴിയും; 20 കോടിയുടെ പദ്ധതി

കോട്ടയം കടുവാക്കുളം - മണിപ്പുഴ - സിമൻ്റ് കവല - പാറോച്ചാൽ തിരുവാതുക്കൽ റോഡിന് 20 കോടി രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി. കേന്ദ്ര സർക്കാരിൻ്റെ സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട്. അന്തർദേശീയ നിലവാരത്തിൽ കടുവാക്കുളം - മണിപ്പുഴ - സിമൻ്റ് കവല - പാറോച്ചാൽ തിരുവാതുക്കൽ നിർമ്മിക്കാൻ ഇനി സാധിക്കുമെന്ന് എംപി പറഞ്ഞു.

' മേജർ ഡിസ്ട്രിക്ട് റോഡായ ഇതിൻ്റെ 10.850 കിലോമീറ്റർ ദൂരമാണ് നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ശ്രമ ഫലമായി നിർമ്മിച്ച പാറോച്ചാൽ തിരുവാതുക്കൽ റോഡ് കോട്ടയം നഗരത്തിൻ്റെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വലിയ സഹായമാണ്. എം. സി.റോഡിലൂടെ വരുന്ന വാഹനങ്ങൾ സിമൻ്റ് കവലയിൽ നിന്ന് തിരിഞ്ഞ് കുമരകം, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് ഈറോഡിലൂടെ പോകുവാൻ സാധിക്കും. മണിപ്പുഴയിൽ നിന്ന് കിഴക്കോട് തിരിഞ്ഞ് കടുവാക്കുളം വഴി കൊല്ലാട് ദേവലോകം വഴി കഞ്ഞിക്കുഴിയിൽ എത്തുവാനും സാധിക്കും', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+