എംസി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര് മരിച്ചു
കോട്ടയം: കുറവിലങ്ങാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. എംസി റോഡില്‍ വെമ്പള്ളി, കാളികാവ് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിക്ക് മുന്നില്‍ ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരയേടെയാണ് അപകടം ഉണ്ടായത്.
കൊറോണ വൈറസ്; വുഹാനില്‍ നിന്നും 324 പേരെ ദില്ലിയിലെത്തിച്ചു, 42 പേര് മലയാളികള്‍
തിരുവാതുക്കല്‍ സ്വദേശികളായ ഉള്ളാട്ടില്‍പടി തമ്പി(68), ഭാര്യ വത്സല(65), തമ്പിയുടെ മകന് ബിനോയിയുടെ ഭാര്യ പ്രഭ(46), പ്രഭയുടെ അമ്മ ഉഷ, ബിനോയിയുടെ മകന് അമ്പാടി (19) എന്നിവരാണ് മരിച്ചത്. പാലക്കാട് പോയി മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ബിനോയിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. കാര്‍ എതിരെ വന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാറിനുള്ളില്‍ കുടുങ്ങിപ്പോയ 5 പേരേയും കടുത്തുരുത്തിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറിലേറെ എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു.
ബജറ്റ് 2020: രാജ്യത്തിനായി നിര്‍മ്മലാ സീതാരാമന് കാത്തുവെച്ചതെന്ത്; കേന്ദ്ര ബജറ്റ് ഇന്ന് 11 ന്
ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ് യൂറോപ്യന്‍ യൂണിയന് വിട്ടു, വിസ്മയകരമായ നിമിഷമെന്ന് ബോറിസ്