കോട്ടയം സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ല: സ്ഥാനാർത്ഥിയായി പിജെ ജോസഫിനെ ഇറക്കാന്‍ നീക്കം
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിനായുള്ള അവകാശവാദം ശക്തമാക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വച്ചുമാറുന്നതിനെക്കുറിച്ച് യുഡിഎഫില്‍ ഇതുവരെ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്നാണ് പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗം കൂടിയാണ് അപു ജോണ്‍ ജോസഫ്.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടുപോയത് മുതല്‍ തന്നെ കോട്ടയം സീറ്റ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ലക്ഷ്യം വെക്കുന്നുണ്ട്. ഇതിനായുള്ള കരുക്കള്‍ അവർ നീക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മുന്നണിയില്‍ ഇത്തരം ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് അപു ജോണ്‍ ജോസഫ് വ്യക്തമാക്കുന്നത്. കോട്ടയം സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇവിടെ പിജെ ജോസഫിനെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കമെന്നും സൂചനയുണ്ട്.
എല്‍ ഡി എഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സിറ്റിങ് എംപി ചാഴിക്കാടന് രണ്ടാം ഊഴം ഉറപ്പിച്ചുകൊണ്ടുള്ള പ്രചരണവും ആരംഭിച്ചിട്ടുണ്ട്. 2019 ല്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ചാഴിക്കാടന്‍ ഇത്തവമ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എത്തുമ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കണമെങ്കില്‍ കൈപ്പത്തി ചിഹ്നത്തിലൊരു കോണ്‍ഗ്രസുകാരന്‍ കോട്ടയത്ത് മത്സരിക്കണമന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ ആവശ്യം.

കോട്ടയം സീറ്റ് ഉറപ്പിക്കാനായി പിജെ ജോസഫിന് ഇടുക്കി കൊടുക്കാമെന്ന തരത്തിലുള്ള ചർച്ചകള്‍ നടക്കുന്നതായും റിപ്പോർട്ടുണ്ട്. പിജെ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിച്ച് ഡീന്‍ കുര്യാക്കോസിനെ കോട്ടയത്തേക്ക് ഇറക്കാനാണ് പദ്ധതി. പത്തനംതിട്ടയില്‍ നിന്ന് ആന്‍റോ ആന്‍റണിയെ കോട്ടയത്തേക്ക് കൊണ്ടുവന്ന് പകരം പത്തനംതിട്ട ജോസഫ് ഗ്രൂപ്പിന് നല്‍കാമെന്ന തരത്തിലും അനൌദ്യോഗിക ചർച്ചകള്‍ നടക്കുന്നു. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് അപു ജോണ്‍ ജോസഫ് വ്യക്തമാക്കുന്നത്.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍ സ്ഥാനാർത്ഥിത്വം മോഹിച്ച് നിരവധിയാളുകള്‍ മുന്നോട്ട് വരാനുള്ള സാധ്യതയുണ്ട്. പിസി തോമസ്, ഫ്രാന്‍സിസ് ജോർജ്, സജി മഞ്ഞിക്കടമ്പന്‍ തുടങ്ങിയവരെല്ലാം ലോക്സഭയിലേക്ക് കണ്ണ് വെക്കുന്നവരാണ് . ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിനെ തന്നെ കോട്ടയത്ത് മല്‍സരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. തുടർന്ന് നടക്കുന്ന തൊടുപുഴ ഉപതിരഞ്ഞെടുപ്പില്‍ അപു ജോണിനെ മത്സരിക്കാനുമാണ് പദ്ധതി.
യു ഡി എഫില്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചുകൊണ്ടിരിക്കുന്ന ലോക്സഭ സീറ്റാണ് കോട്ടയം. സംസ്ഥാനത്ത് പാർട്ടി മത്സരിക്കുന്ന ഏക സീറ്റും ഇത് തന്നെ. പാർട്ടി പിളർന്ന് രണ്ട് മുന്നണിയായെങ്കിലും കോട്ടയം സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍ ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎന്‍ വാസവന് 314787 വോട്ടുകളായിരുന്നു നേടാന്‍ സാധിച്ചത്. എന്‍ ഡി എയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പിസി തോമസായിരുന്നു മണ്ഡലത്തില്‍ പോരിനിറങ്ങിയത്. 154658 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനും അദ്ദേഹത്തിന് സാധിച്ചു.

1971 മുതല്‍ കേരള കോണ്‍ഗ്രസാണ് കോട്ടയത്ത് മത്സരിക്കുന്നത്. ആ വർഷത്തെ തിരഞ്ഞെടുപ്പില്‍ വർക്കി ജോർജും 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സ്കറിയ തോമസും കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് കയറി. 1984 ല്‍ സുരേഷ് കുറുപ്പിലൂടെ 1967 ന് ശേഷം സി പി എം സീറ്റ് പിടിച്ചു. 1989 ല്‍ കേരള കോണ്‍ഗ്രസില്‍ പിളർപ്പും ആഭ്യന്തര പ്രശ്നങ്ങളും ശക്തമായതോടെ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തു. അങ്ങനെ രമേശ് ചെന്നിത്തല ആദ്യമായി കോട്ടയത്ത് നിന്നും വിജയിച്ച് ലോക്സഭയിലെത്തി. 1991, 1996 തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയം കണ്ടു.
98 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ മൂന്ന് വട്ടം വിജയിച്ച രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി സുരേഷ് കുറുപ്പ് സി പി എമ്മിന് വേണ്ടി മണ്ഡലം തിരിച്ച് പിടിച്ചു. 1998 വിജയം പിടിച്ച സുരേഷ് കുറുപ്പ് 1999, 2004 തിരഞ്ഞെടുപ്പിലും വിജയം കണ്ടു. 99 ല്‍ കോണ്‍ഗ്രസിലെ പിസി ചാക്കോയായിരുന്നു എതിരാളിയെങ്കില്‍ 2004 ല്‍ അത് ആന്റോ ആന്റണിയായി. എന്നാല്‍ 2009 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് വീണ്ടുമൊരിക്കല്‍ കൂടി കേരള കോണ്‍ഗ്രസിന് നല്‍കി. ആ വർഷം സുരേഷ് കുറിപ്പിനെ പരാജയപ്പെടുത്തി ജോസ് കെ മാണി ആദ്യമായി ലോക്സഭയിലെത്തി.
2014 ല്‍ സി പി എം സീറ്റ് ആദ്യമായി ജെ ഡി എസിന് നല്‍കിയൊരു പരീക്ഷണം നടത്തിയെങ്കിലും ജോസ് തന്നെ അക്കുറിയും വിജയിച്ച് കയറി. 2019 ല്‍ തോമസ് ചാഴിക്കാടനാണ് മത്സരിച്ചത്. സംസ്ഥാനത്തെ യു ഡി എഫ് തരംഗത്തില്‍ തോമസ് ചാഴിക്കാടന്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് മണ്ഡലത്തില്‍ വിജയിച്ചു. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎന്‍ വാസവന് 314787 വോട്ടുകളായിരുന്നു നേടാന്‍ സാധിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications