യുഡിഎഫില്‍ അടി : കോട്ടയം സീറ്റ് തിരികെ വേണമെന്ന് കോണ്‍ഗ്രസ്, ഇല്ലെന്ന് ജോസഫ്, പ്രതീക്ഷയോടെ എല്‍ഡിഎഫ്
കോട്ടയം: കോട്ടയം ലോക്സഭ സീറ്റിനെച്ചൊല്ലി യു ഡി എഫില്‍ തർക്കം. മുന്നണിയില്‍ കാലാകാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ജോസ് കെ മാണിയും കൂട്ടരും എല്‍ ഡി എഫിലേക്ക് പോയ സാഹചര്യത്തില്‍ ഇത്തവണ സീറ്റ് തിരികെ എടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കോട്ടയം ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
യു ഡി എഫിന് വലിയ വിജയ സാധ്യതയുള്ള സീറ്റാണ് കോട്ടയം. അത്തരമൊരു സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന വികാരം പ്രാദേശിക നേതാക്കള്‍ പാർട്ടി നേതൃത്വത്തോട് വ്യക്തമാക്കി കഴിഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ജോസഫ് ഗ്രൂപ്പിന് ഇല്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നു.

കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കാതെ നേതൃതലത്തില്‍ കാര്യങ്ങള്‍ നീക്കാനാണ് ശ്രമം. പരസ്യമായി ഉന്നയിച്ചാല്‍ അത് മുന്നണിയില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ജോസ് കെ മാണിയും കൂട്ടരും പോയതോടെ ശേഷിക്കുന്ന വിഭാഗം ദുർബലരായി. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അടക്കം ഇത് പ്രകടമായിരുന്നുവെന്നും കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മുന്നണി മര്യാദയുടെ പേരിലാണ്, കോണ്‍ഗ്രസിന് വിജയ സാധ്യത ഉണ്ടായിരുന്ന ഏറ്റുമാനൂർ സീറ്റ് നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കി. എന്നാല്‍ പരാജയമായിരുന്നു വിധി. കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കണം. അടുത്തായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടാണെങ്കിലും കോട്ടയം ലോക്സഭ സീറ്റ് തിരികെ പിടിക്കണമെന്നാണ് ആവശ്യം.
എന്നാല്‍ മറുവശത്ത്, ഒരു കാരണവശാലും കോട്ടയം സീറ്റ് കോണ്‍ഗ്രസിന് തിരികെ നല്‍കാനാവില്ലെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. കോട്ടയം സീറ്റ് തന്നെ ലഭിക്കണമെന്ന ആവശ്യമാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. കേരള കോൺഗ്രസ് പാർലമെന്റിൽ പലതവണ മത്സരിച്ചിട്ടുണ്ട്. സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നതിന് ശേഷം ആര് മത്സരിക്കുമെന്ന കാര്യം തീരുമാനിക്കുമെന്നും പാർട്ടിയുടെ വർക്കിങ് ചെയർമാനായ പി സി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്ന കാര്യത്തില്‍ യാതൊരു തർക്കവും വേണ്ടെതില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും നേരത്തെ വ്യക്തമാക്കിയിരുന്നു. കെ എം മാണിയും പിജെ ജോസഫും ഉള്‍പ്പെട്ട ഐക്യ കേരള കോണ്‍ഗ്രസിനായിരുന്നു കോട്ടയം സീറ്റ്. കെ എം മാണി മരണം വരെ യുഡിഎഫിലായിരുന്നു. പിന്നീട് ഒരു വിഭാഗം എല്‍ ഡി എഫിലേക്ക് പോയെങ്കിലും ഭൂരിഭാഗം കേരള കോണ്‍ഗ്രസ് പ്രവർത്തകരും ഇപ്പോഴും യു ഡി എഫിനൊപ്പം തുടരുകയാണ്. സ്വാഭാവികമായും കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റില്‍ അവകാശമുണ്ടെന്നും മോന്‍സ് ചൂണ്ടിക്കാട്ടി.
പാർട്ടി ചെയർമാന്‍ പിജെ ജോസഫ് ഉള്‍പ്പെടെ ഏഴുപേരാണ് സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് രംഗത്തുള്ളത്. ജോസഫിന്റെ മകന്‍ അപു ജോസഫ്, മുന്‍ എംപിമാരായ പി സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, എംപി ജോസഫ്, മോന്‍സ് ജോസഫ് എന്നിവരും ജോസഫ് ഗ്രൂപ്പിന്റെ സാധ്യതാ പട്ടികയിലുണ്ട്. ലോക്സഭയിലേക്ക് മത്സരിച്ച്, തൊടുപുഴ ഉപതിരഞ്ഞെടുപ്പില്‍ മകനെ സ്ഥാനാർത്ഥിയാക്കണമെന്ന മോഹവും ജോസഫിനുണ്ട്.
എല്‍ ഡി എഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസിനായിരിക്കുമെന്നതില്‍ സംശയമില്ല. തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പാർട്ടി ചെയർമാന്‍ ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കി കഴിഞ്ഞു. യു ഡി എഫിലെ തർക്കങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications