കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ്: കോട്ടയം സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി?

  • By Desk
Google Oneindia Malayalam News

കോട്ടയം: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ വിജയിച്ചു കയറുക എന്ന ലക്ഷ്യത്തിലേക്കായി യുഡിഎഫ് ഇപ്പോഴെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് സജ്ജമാവാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി ബൂത്ത് യോഗങ്ങളിലേക്ക് മുന്നണി കടക്കാന്‍ ഒരുങ്ങുകയാണ്.

കോണ്‍ഗ്രസ്സിന് പുറമെ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഘടകക്ഷികളും പ്രവര്‍ത്തനം സജീവമക്കികഴിഞ്ഞു. മലപ്പുറത്തും മഞ്ചേരിയിലും ലീഗും കോട്ടയത്ത് കേരളാ കോണ്‍ഗ്രസും തിരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോട്ടം സീറ്റ് നിലനിര്‍ത്താന്‍ അപ്രതീക്ഷിതമായ ഒരു സ്ഥാനാര്‍ത്ഥിയെ ആണ് യുഡിഎഫ് ഇത്തവണ ഇറക്കുന്നത് എന്നാണ് സൂചന.

ഏക സീറ്റ്

ഏക സീറ്റ്

കേരളകോണ്‍ഗ്രസ്സിന്റെ ലോക്‌സഭയിലേക്കുള്ള ഏക സീറ്റാണ് കോട്ടയം. കഴിഞ്ഞ രണ്ടുതവണയായി കെഎം മാണിയുടെ മകനും പാര്‍ട്ടി നേതാവുമായ ജോസ് കെ മാണിയാണ് മണ്ഡലത്തെ പ്രതിനിധീകരികരിക്കുന്നത്. എന്നാല്‍ അദ്ദേഹം രാജ്യസഭയിലേക്ക് പോയതോടെ മുന്നണി മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വന്നിരിക്കുയാണ് ഇപ്പോള്‍.

നിഷ ജോസ്‌ കെ മാണി

നിഷ ജോസ്‌ കെ മാണി

ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്‌ കെ മാണിയെ മണ്ഡലം പിടിക്കാന്‍ യൂഡിഎഫ് ഇറക്കിയേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങല്‍ നിഷ തുടങ്ങിക്കഴിഞ്ഞു. ഇതിന് പാര്‍ട്ടി നേതാവ് മാണിയുടേയും ആശീര്‍വാദം ഉണ്ട്.

സജീവം

സജീവം

ജനപ്രതിനിധിയല്ലെങ്കിലും ഇപ്പോള്‍തന്നെ മണ്ഡലത്തില്‍ സജീവമാണ് നിഷ. കാലവര്‍ഷക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ക്ക് നിഷ മുന്നിട്ടിറങ്ങിയുട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ എത്തി ആളുകളുമായി നേരിട്ട് ബന്ധപ്പെടാനും അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും നിഷ സജീവമായി തന്നെ രംഗത്തുണ്ട്.

മുന്നില്‍ കണ്ട്

മുന്നില്‍ കണ്ട്

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരള കോണ്‍ഗ്രസിന്റെ രണ്ട് നേതൃയോഗങ്ങള്‍ കഴിഞ്ഞമാസം കോട്ടയത്ത് നടന്നിരുന്നു. തിരഞ്ഞെടുപ്പ് പരിപാടകള്‍ ആസൂത്രണം ചെയ്യാനുള്ള ഈ യോഗം ലോകസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്‍റെ ചുമതല ജോസ് കെ മാണിക്ക് നല്‍കിയതും നിഷയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണെന്ന് വിലയിരുത്തുന്നു.

നീരസം

നീരസം

രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കേരള കോണ്‍ഗ്രസ്സിനോട് കടുത്ത നീരസം ഉണ്ട്. ആ സാഹചര്യത്തില്‍ ഏത് വിധേനേയം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനാണ് മാണിയും കൂട്ടരം ശ്രമിക്കുന്നത്. അതിന് കരുത്തറ്റ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കാന്‍ കേരള കോണ്‍ഗ്രസ് സന്നദ്ധമാവും.

ജോസ് കെ മാണി

ജോസ് കെ മാണി

നേരത്തെ കോട്ടയം സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്ത് ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുഉണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ഉമ്മന്‍ചാണ്ടി കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ തള്ളി ജോസ് കെ മാണി തന്നെ രംഗത്ത് എത്തിയിരുന്നു.

വെല്ലുവിളി

വെല്ലുവിളി

കോണ്‍ഗ്രസ് അണികള്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട. സീറ്റ് നിഷക്ക് തന്നെയാണെന്ന് ഉറപ്പിച്ചാല്‍ ജോസഫ് വിഭാഗത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാം ഇതെല്ലാം മുന്നില്‍ കണ്ടാണ് ജോസ് കെ മാണി തന്നെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തത് എന്നാണ് വിലിയിരുത്തുന്നത്.

സേവന രംഗത്ത്

സേവന രംഗത്ത്

രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും സാമൂഹിക സേവന രംഗത്ത് നിഷ നേരത്തെ തന്നെ സജീവമായി രംഗത്തുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാനായി നിഷ തന്റെ മുടി മുറിച്ച് നല്‍കിയത് ഏറെ ശ്രദ്ധ്വേയമായിരുന്നു. ഹെയര്‍ ഫോര്‍ ഹോപ് എന്ന സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് നിഷ.

ചുവടുമാറ്റം

ചുവടുമാറ്റം

ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങലെല്ലാം നിഷയുടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നാണ് വ്യാഖ്യാനമെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ സൂചനയാി ഇതിനെ കാണുന്നവരും ഉണ്ട്.

English summary
kottayam lok sbha udf candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X