Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വിവാഹം ബ്രസീലിന് 'ഡെഡിക്കേറ്റ്' ചെയ്യുന്നു

കോട്ടയം: ലോകം ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലാണ്. സ്വന്തം ടീമിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ആരാധകരും. കോട്ടയത്ത് ഒരു ആരാധകന്‍ ബ്രസീലിനോടുള്ള തന്റെ അതിരറ്റ ആരാധന പ്രകടിപ്പിച്ചത് സ്വന്തം വിവാഹത്തിലൂടെയാണ്.

ബ്രസീലിയന്‍ സാംബ താളത്തില്‍ ഒരു വിവാഹം. കുടമാളൂര്‍ മുണ്ടയ്ക്കല്‍ ജിനീഷും എറണാകുളം കുമ്പളങ്ങി സ്വദേശി രേഷ്മയുമാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങളോടെ വിവാഹിതരായത്. ശനിയാഴ്ച കുടമാളൂര്‍ സെന്റ് മേരീസ് ഫൊരോന പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

wedding

പള്ളിമൈതാനിയുടെ നടവില്‍ നിന്ന് വരന്‍ തട്ടിവിട്ട ഫുട്‌ബോള്‍ കിക്കോടെയായിരുന്നു ചടങ്ങുകള്‍ക്ക് ആരംഭം. വധുവിനും വരനും സാംബ താളത്തില്‍ വരവേല്‍പ്പ്. അലങ്കാരങ്ങളെല്ലാം ബ്രസീല്‍ പതാകയുടെ നിറത്തില്‍. കുടിക്കാന്‍ മഞ്ഞയും പച്ചയും നിറത്തിലുള്ള ജ്യൂസുകള്‍. കഴിക്കാന്‍ ബ്രസീലിയന്‍ സലാഡുകള്‍.

ബ്രസീലിന്റെ ജേഴ്‌സിയുടെ ആകൃതിയിലായിരുന്നു വിവാഹ കേക്ക്. മധുരത്തിന്റെ രൂപത്തില്‍ ബ്രൂസ്‌കയുമുണ്ട്. കൊച്ചിയില്‍ നിന്നുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ലോകകപ്പ് ആവേശം വിവാഹപ്പന്തലിലെത്തിച്ചത്.

തുടര്‍ന്ന് വധൂവരന്മാര്‍ സ്റ്റേജിലെത്തി ലോകകപ്പ് മാതൃകയിലുള്ള ട്രോഫി ഉയര്‍ത്തി പിടിച്ചു പറഞ്ഞു, കപ്പ് ബ്രസീലിന് തന്നെ. ഇതോടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയവര്‍ക്കും ഫുട്‌ബോള്‍ ആവേശമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+