കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം നഗരസഭ; എൽഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്ക്കില്ലെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയം നഗരസഭാ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെയും യു ഡി എഫിനെയും ബിജെപി പിന്തുണയ്‌ക്കില്ലെന്നാണ് ജില്ലാകമ്മിറ്റിയുടെ നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സ്വതന്ത്രമായ നിലപാടായിരിക്കും ബി ജെ പി സ്വീകരിക്കുക. എൽ ഡി എഫിനും യു ഡി എഫിനും വിരുദ്ധമായ രാഷ്‌ട്രീയ സമീപനമാണ് കേരളത്തിൽ ബിജെപിക്ക് നിർവ്വഹിക്കാനുളളതെന്നും അതിനപ്പുറത്തുളള ഒരു ചിന്തയും പാർട്ടിക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഒരു ജനപ്രതിനിധി പോലും ആകില്ലെന്നറിഞ്ഞിട്ടും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ ആയിരക്കണക്കിന് പ്രവർത്തകരാണ് ബിജെപിയുടെ ശക്തി. ഒന്നും പ്രതീക്ഷിക്കാതെ അഹോരാത്രം പ്രയത്നിക്കുന്ന ബൂത്ത് തല പ്രവർത്തകരുള്ളപ്പോൾ രാഷ്ട്രീയ എതിരാളികൾക്കും വ്യാജവാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങൾക്കും പാർട്ടിയെ തകർക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ചു ബിജെപി നേമം മണ്ഡലത്തിലെ 136ാം ബൂത്തിൽ സംഘടിപ്പിച്ച ദീൻദയാൽജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ksurendran

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

ദീന്‍ദയാല്‍ൽ പാർട്ടിയുടെ പ്രേരണാസ്ത്രോതസാണ്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ഏകാത്മക മാനവദർശനമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങളുടെ അടിസ്ഥാനം ദീൻദയാലിന്റെ ആശങ്ങളാണ്. മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങളെല്ലാം ദീൻദയാൽ മുന്നോട്ട് വെച്ച വീക്ഷണങ്ങളാണ്. അന്ത്യോദയ,സർവ്വധർമ്മസമഭാവന, പ്രകൃതിസംരക്ഷണം തുടങ്ങിയവയെല്ലാം അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികളായിരുന്നു. വിദേശനയങ്ങളിലും മോദി സർക്കാർ പിന്തുടരുന്നത് ജനസംഘത്തിന്റെ സൈദ്ധാന്തികന്റെ നിലപാടുകൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൂത്തിലെ നിരവധി വീടുകളിൽ കെ.സുരേന്ദ്രൻ സമ്പർക്കം നടത്തി. മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, ബൂത്ത് പ്രസിഡൻ്റ് മുരുകൻ, കൗൺസിലർമാരായ ആശാനാഥ്, ശ്രീദേവി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Recommended Video

cmsvideo
Remembering The Legend SP Balasubrahmanyam On His Death Anniversary

വിഎം സുധീരന്റെ രാജിയില്‍ ഞെട്ടി നേതൃത്വം; കാരണങ്ങള്‍ പലത്, ആരോപണ മുനകള്‍ സുധാകരന് നേരെവിഎം സുധീരന്റെ രാജിയില്‍ ഞെട്ടി നേതൃത്വം; കാരണങ്ങള്‍ പലത്, ആരോപണ മുനകള്‍ സുധാകരന് നേരെ

കേന്ദ്ര വിദേശ-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി വി.മുരളീധരൻ ഉള്ളൂർ ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചനയിലും കൊച്ചുള്ളൂർ ബൂത്തിലെ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ വട്ടിയൂർക്കാവിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ, ജോർജ്കുര്യൻ എന്നിവർ ആറ്റിങ്ങലിലും നെയ്യാറ്റിൻകരയിലും പങ്കെടുത്തു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മലപ്പുറത്തും ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കണ്ണൂരിലും സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കോഴിക്കോടും സംസ്ഥാന വൈസ്പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ എറണാകുളത്തും ബൂത്തുകളിലെ പരിപാടികളിൽ പങ്കെടുത്തു.

English summary
kottayam municipality; K Surendran says he will not support LDF and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X